യു എസ് ടി ഗ്ലോബൽ സ്ഥാപനമായ എക്സ്പാൻഷൻ വികസന പാതയിൽ

തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിന്റെ ( UST Global ) ഭാഗമായുള്ള ‘എക്സ്പാൻഷൻ’ എന്ന കമ്പനി നെബ്രാസ്കയിലെ കെർണിയിൽ തങ്ങളുടെ ഏറ്റവും പുതിയ റൂറൽ ഡെലിവറി ആൻഡ് എക്സിക്യൂട്ടീവ് ബ്രീഫിങ് കേന്ദ്രം ആരംഭിച്ചു.

കൊളറാഡോ, കൻസാസ്, നെബ്രാസ്ക, അയോവ,അർകാൻസാസ്, ഒഹായോ എന്നിവിടങ്ങളിലെ റൂറൽ ഡെലിവറി സെന്ററുകൾക്ക് പുറമെ പുതിയതായി സ്ഥാപിച്ച 22000 ചതുരശ്രീ കെട്ടിടത്തിൽ ഉപഭോക്താക്കൾക്ക് റൂറൽ സോഴ്സിങ്ങ്, ഗ്ലോബൽ ക്രോസ്സ് സോഴ്‌സിംഗ് എന്നിവയിലൂടെ മികവാർന്ന സേവനങ്ങൾ നൽകുവാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കഴിയുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ഇത്തരമൊരു നിക്ഷേപത്തിലൂടെ അമേരിക്കൻ ഗ്രാമീണ സമൂഹത്തോടുള്ള എക്സ്പാൻഷന്റെ പ്രതിജ്ഞാബദ്ധതയും ഉപഭോക്താക്കൾക്കായി ഗ്രാമീണ തലത്തിലുള്ള പ്രതിഭകളെ തയ്യാറാക്കുനതിനുപരിയായി, ആഗോള തലത്തിലെ ഡെലിവറി സേവനങ്ങൾക്കും ഡിജിറ്റൽ പരിണാമ സേവനങ്ങളുടെയും അടിസ്ഥാനപരവും സമഗ്രവുമായ ഘടകങ്ങളായി നിലനിൽക്കുമെന്നും കമ്പനി വക്താക്കൾ അറിയിച്ചു.

നെബ്രാസ്കയുടെ തൊഴിൽശക്തിയുടെ ഭാവിയിൽ നിക്ഷേപം നടത്തുന്നതിൽ മികവുറ്റ പങ്കാളികളാണ് എക്സ്പാൻഷനും യു എസ് ടി ഗ്ലോബലുമെന്ന് നെബ്രാസ്ക ഗവർണർ പീറ്റി റിക്കറ്റ്സ് അഭിപ്രായപ്പെട്ടു.

ഇരു കമ്പനികളും തങ്ങളുടെ സംയുക്ത പ്രവർത്തനത്തിലൂടെ 29 സാങ്കേതിക വ്യവസായ ജോലികൾ കൂടി കെർണിയിലെ പുതിയ സംവിധാനത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

സിലിക്കൺ വാലി വികസിപ്പിക്കുവാനും നെബ്രാസ്കയെ ഹൈ ടെക് കമ്പനികൾക്കായുള്ള ഹബ് ആക്കി മാറ്റുന്നതിനുമുള്ള പരിശ്രമങ്ങൾക്ക് ഫലം കണ്ടെത്തിയിരിക്കുകയാണെന്നും , അതിന്റെ ഉദാഹരണമാണ് അവരുടെ 5 ദശലക്ഷം ഡോളർ നിക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾ 5 വർഷത്തിലധികമായി എക്സ്പാൻഷന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുവെന്നും, തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക പങ്കാളികളാണ് അവരെന്നും ഹോസ്പിറ്റൽ ഗ്രൂപ്പും പർച്ചെസിങ് ആൻഡ് സപ്ലൈ ചെയിൻ സംഘടനയുമായ ഹെൽത്ത് ട്രസ്റ്റിന്റെ ഐ ടി സ്ട്രാറ്റജി വൈസ് പ്രസിഡന്റ് പാട്രിക് ലൗറി അഭിപ്രായപ്പെട്ടു.

റൂറൽ സോഴ്‌സിംഗ് മാതൃകയുടെ മൂല്യം, സമയം, ഭാഷാ സൗകര്യം, ഗുണനിലവാരം എന്നിവയുടെ മികച്ച കൂടിച്ചേരലാണ് ഇതെന്ന് തങ്ങൾ കണ്ടെത്തി എന്നും, എക്സ്പാൻഷനെ മറ്റ് വാണിജ്യ പങ്കാളികളുമായി താരതമ്യം ചെയ്യുമ്പോൾ റൂറൽ ഡെലിവറി വേഗതയിൽ സാധ്യമാക്കുകയും, മികവുറ്റ എഞ്ചിനീയറിങ്ങ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ് സേവനങ്ങൾ നൽകുകയും ചെയ്യുന്നു, അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ പരിരക്ഷ ഐ ടി വിപണിക്കായി ആധുനിക സാസ് സൊല്യൂഷനുകൾ നിർമ്മിക്കുന്നതിനായാണ് തങ്ങൾ എക്സ്പാൻഷന്റെ റൂറൽ സോഴ്‌സിംഗ് മാതൃക ഉപയോഗപ്പെടുത്തുന്നതെന്ന് ഫയ്‌ണ്ട്‌ എന്ന സ്ഥാപനത്തിന്റെ സി ഇ ഒ ടോം വൈറ്റ് പറഞ്ഞു.

പ്രോഡക്റ്റ് മാനേജ്‌മന്റ്, പ്രൊജക്റ്റ് മാനേജ്‌മന്റ്, നെറ്റ് ഡെവലപ്മെന്റ്, സിസ്റ്റം ആർകിടെക്ച്ചർ, എ ഡബ്ള്യു എസ് വഴിയുള്ള ക്‌ളൗഡ്‌ സേവനങ്ങൾ എന്നിവയ്ക്കായെല്ലാമാണ് ഈ അതുല്യപങ്കാളിത്തം ഉപയോഗപ്പെടുത്തുന്നതെന്നും, ഗാഢമായൊരു പങ്കാളിത്തം രൂപീകരിക്കുന്നതിനായി കെർണിയിലെ എക്സ്പാൻഷൻ ഓഫീസിനുള്ളിൽ തങ്ങളുടെ ഒരു ഓഫിസ് ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തങ്ങൾ ഉപഭോക്താക്കളുടെയും, ജീവനക്കാരുടെയും, സമൂഹത്തിന്റെയും ജീവിത പരിണാമത്തിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും എക്സ്പാൻഷന്റെ അതുല്യവും സ്ഥിരതയാർന്നതുമായ മാതൃക യു എസ് ടി ഗ്ലോബലിന്റെ പദ്ധതികളുമായി ചേർന്ന് നിൽക്കുന്നവയാണെന്നും യു എസ് ടി ഗ്ലോബൽ സി ഇ ഒ സാജൻ പിള്ള അഭിപ്രായപ്പെട്ടു.

കെർണിയിൽ എക്സ്പാൻഷൻ പുതിയ സ്റ്റേറ്റ് ഓഫ് ദി ആർട് റൂറൽ ഡെലിവറി ആൻഡ് എക്സിക്യൂട്ടീവ് ബ്രീഫിങ്ങ് സെന്റർ ആരംഭിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഇത്തരം പരിശ്രമങ്ങൾ ഇന്ന് വിപണി നേരിടുന്ന പ്രതിഭാ അഭാവം നേരിടുന്നതിന് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെർണിയിലെ സ്റ്റേറ്റ് ഓഫ് ദി ആർട് റൂറൽ ഡെലിവറി ആൻഡ് എക്സിക്യൂട്ടീവ് ബ്രീഫിങ്ങ് സെന്ററിലൂടെ റൂറൽ അമേരിക്കയിൽ സാങ്കേതിക മുന്നേറ്റം സാധ്യമാക്കുന്നതിനുള്ള എക്സ്പാൻഷന്റെ പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാകുന്നത്.

ഉപഭോക്താക്കൾക്ക് മികവാർന്ന സേവനങ്ങൾ നൽകുന്നതിന് മാത്രമല്ല, സാമൂഹിക വികസനത്തിന് മികച്ച സംഭാവനകൾ നൽകുകയും യു എസ്സിലെ ചെറിയ സ്ഥലങ്ങളിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും, എക്സ്പാൻഷൻ പ്രസിഡന്റ് എസ് രാംപ്രസാദ്‌ അഭിപ്രായപ്പെട്ടു.

ആഗോള തലത്തിലുള്ള 50 ഉപഭോക്താക്കൾക്ക് കൺസെപ്റ്റ് ഡിസൈനിങ്ങ് ആൻഡ് പ്രോട്ടോടൈപിങ്ങ്, പ്രോഡക്റ്റ് ആൻഡ് സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്ങ്, അഷ്വറൻസ് സേവനങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയാണ് എക്സ്പാൻഷൻ നൽകുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala Boat Race League , tourism minister ,Kadakampally Surendran

ടൂറിസത്തിന് മുതൽക്കൂട്ടായി കേരള ബോട്ട് റേസ് ലീഗ് ജലോത്സവം; വിശദീകരണവുമായി മന്ത്രി

Monsoon havoc , kerala ,Mullaperiyar dam, landslide, heavy rains, missing,

ഭീഷണിയായി കാലവർഷം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു