UST Global,Yummy Aid 2017
in

യുഎസ്ടി യമ്മി എയ്ഡ് 2017 ഭക്ഷ്യമേള സംഘടിപ്പിച്ചു

തിരുവനന്തപുരം: യുഎസ്ടി ഗ്ലോബലിലെ (UST Global) സ്ത്രീ ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ സന്നദ്ധ സംഘടനയായ നെറ്റ്‌വര്‍ക്ക് ഓഫ്‌ വിമണ്‍ അസോസിയേറ്റ്സ് (NoWU) യമ്മി എയ്ഡ് 2017 (Yummy Aid 2017) ഭക്ഷ്യമേള സംഘടിപ്പിച്ചു.

മുഴുവന്‍ ജീവനക്കാരെയും തങ്ങളുടെ കോര്‍പ്പറേറ്റ്‌ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ് ആര്‍) പരിപാടികളില്‍ പങ്കാളികളാക്കാനും ഫണ്ട് ശേഖരണം നടത്താനും ലക്ഷ്യമിട്ടാണ് യമ്മി എയ്ഡ്‌ വര്‍ഷം തോറും നടത്തി വരുന്നത്. ഈ വര്‍ഷം ഭക്ഷ്യമേളയില്‍ നിന്ന് ഏകദേശം 3 ലക്ഷം രൂപ സമാഹരിച്ചു.

സമൂഹത്തിന്റെ അടിത്തട്ടിലുള്ള സ്ത്രീകളുടെ ക്ഷേമത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ഈ തുക വിനിയോഗിക്കും.
ഭക്ഷ്യ മേളയിലും പാചകമത്സരത്തിലും 32 ടീമുകളാണ് പങ്കെടുത്തത്.

വീട്ടില്‍ നിന്നും പാകം ചെയ്തു കൊണ്ടു വന്ന രുചികരമായ വിഭവങ്ങള്‍ യുഎസ്ടി ഗ്ലോബല്‍ ക്യാമ്പസ്സിലും ടെക്‌നോപാര്‍ക്കിലെ ഭവാനി ഓഫീസിലുമായി വില്‍പ്പന നടത്തി. 32 ടീമുകളും ബെസ്റ്റ് സ്റ്റാള്‍, ബെസ്റ്റ്‌ സിഗ്‌നേചര്‍ ഡിഷ് എന്നീ വിഭാഗങ്ങളില്‍ നടന്ന മത്സരങ്ങളിലും പങ്കെടുത്തു.

ബെസ്റ്റ്‌ വെജിറ്റബിള്‍ ആന്‍ഡ് ഫുഡ് കാര്‍വിങ്, ബെസ്റ്റ് കപ്പ്‌ കേക്ക് ഡെക്കറേഷന്‍, തുടങ്ങിയ രസകരമായ മറ്റു മത്സരങ്ങളും ജീവനക്കാര്‍ക്ക്‌ വേണ്ടി സംഘടിപ്പിക്കപ്പെട്ടു. ഹോട്ടല്‍ ഹില്‍ട്ടനിലെ എക്‌സിക്യൂട്ടീവ്‌ ഷെഫ് അശോക് ഈപ്പന്‍,മഴവില്‍ മനോരമയിലെ ‘ദേഷെഫ്’ പരിപാടിയിലെ സെലിബ്രിറ്റി ഷെഫ് അമൃത് അപ്പാടന്‍ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. UST Global,Yummy Aid 2017

മികച്ച സ്റ്റാളിനുള്ള സമ്മാനങ്ങള്‍ കോട്ടയക്കറിചട്ടി, ഒരു നാടന്‍ റിലാക്‌സേഷന്‍ എന്നിവയ്ക്ക്‌ ലഭിച്ചു.

എരിയും പുളിയും സ്റ്റാളിലെ മീന്‍ പൊള്ളിച്ചത്, വാഴ ഇല സ്റ്റാളിലെ ആന്ധ്ര ചിക്കന്‍ ബിരിയാണി എന്നിവയ്ക്ക്‌ ബെസ്റ്റ്‌ സിഗ്‌നേചര്‍ ഡിഷ് പുരസ്‌കാരങ്ങള്‍ നല്‍കി. യുഎസ് ടി ഗ്ലോബലിന്റെ തിരുവനന്തപുരത്തെ രണ്ട് ഓഫീസുകളില്‍ നിന്നുമായി 5000-ലധികം ജീവനക്കാര്‍ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Gandhiji, murder, re pobe,

ഗാ​ന്ധിജിയുടെ വ​ധം: പു​ന:​ര​ന്വേ​ഷ​ണം വേണ്ടെന്ന് തുഷാർ ഗാന്ധി

രാജീവ്​ വധം: അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി