Movie prime

യു എസ് ടി ഗ്ലോബൽ യമ്മി എയ്ഡ്; സ്വരൂപിച്ച പണം 24 കുട്ടികളുടെ സ്‌കോളര്‍ഷിപ്പിന്

കൊതിയൂറുന്നവിഭവങ്ങള് പാചകം ചെയ്തും അവയുടെ ആകര്ഷകമായ പ്രദര്ശനം ഒരുക്കിയും യു എസ് ടി ഗ്ലോബല് തിരുവനന്തപുരം കാമ്പസില് സംഘടിപ്പിച്ച യമ്മി എയ്ഡ് ഭക്ഷ്യമേളയ്ക്ക് വന്തിരക്ക്. സ്ത്രീ ജീവനക്കാരുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്ത്തിക്കുന്ന യു എസ് ടി ഗ്ലോബലിലെ വനിതാ കൂട്ടായ്മയായ നെറ്റ്വര്ക്ക് ഓഫ് വിമണ് അസോസിയേറ്റ്സ് (NOWU) സംഘടിപ്പിച്ച വാര്ഷിക ഭക്ഷ്യമേളയിലാണ് ടെക്കികൾ തങ്ങളുടെ പാചകമികവ് മുഴുവന് പുറത്തെടുത്തത്. വലിയ തോതിലുള്ള പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ മേള ഏറെ ശ്രദ്ധേയമായെന്നും ഏഴായിരത്തിലേറെ ജീവനക്കാര് പരിപാടിയുടെ ഭാഗമായെന്നും സംഘാടകര് More
 
യു എസ് ടി ഗ്ലോബൽ യമ്മി എയ്ഡ്; സ്വരൂപിച്ച പണം 24 കുട്ടികളുടെ സ്‌കോളര്‍ഷിപ്പിന്
കൊതിയൂറുന്നവിഭവങ്ങള്‍ പാചകം ചെയ്തും അവയുടെ ആകര്‍ഷകമായ പ്രദര്‍ശനം ഒരുക്കിയും യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം കാമ്പസില്‍ സംഘടിപ്പിച്ച യമ്മി എയ്ഡ് ഭക്ഷ്യമേളയ്ക്ക് വന്‍തിരക്ക്. സ്ത്രീ ജീവനക്കാരുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യു എസ് ടി ഗ്ലോബലിലെ വനിതാ കൂട്ടായ്മയായ നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ അസോസിയേറ്റ്സ് (NOWU) സംഘടിപ്പിച്ച വാര്‍ഷിക ഭക്ഷ്യമേളയിലാണ് ടെക്കികൾ തങ്ങളുടെ പാചകമികവ് മുഴുവന്‍ പുറത്തെടുത്തത്.
വലിയ തോതിലുള്ള പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ മേള ഏറെ ശ്രദ്ധേയമായെന്നും ഏഴായിരത്തിലേറെ ജീവനക്കാര്‍ പരിപാടിയുടെ ഭാഗമായെന്നും സംഘാടകര്‍ പറഞ്ഞു. ഇരുപത്തിയേഴോളം ടീമുകള്‍ പാചകമേളയില്‍ പങ്കെടുത്തു. ബിരിയാണി, പായസം, നാടൻ കോഴി വറുത്തത്, പുട്ട്, അപ്പം തുടങ്ങി കൊതിയൂറും വിഭവങ്ങളുടെ നീണ്ട നിര മേളയെ ആകര്‍ഷകമാക്കി. ‘ഹലോവീന്‍’ പശ്ചാത്തലമാക്കി സ്വാദേറിയ മത്തന്‍ വിഭവങ്ങളായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം.

വീട്ടില്‍ നിന്നും പാകം ചെയ്തു കൊണ്ടുവന്ന വിഭവങ്ങളാണ് പ്രദര്‍ശനത്തിന് വെച്ചത്. യു എസ് ടി ഗ്ലോബലിലെ ജീവനക്കാര്‍ക്ക് പുറമെ ടെക്‌നോപാര്‍ക്ക് ഫേസ് ഒന്നിലും മൂന്നിലും പ്രവര്‍ത്തിക്കുന്ന കമ്പനി ജീവനക്കാരും പരിപാടിക്ക് എത്തിച്ചേര്‍ന്നിരുന്നു. ഹരിത സംരംഭത്തിലൂന്നിയ പ്രകൃതി സൗഹാര്‍ദ്ദപരമായ രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിച്ചത്. പ്രകൃതിക്ക് ഇണങ്ങും വിധമുള്ള പാത്രങ്ങളില്‍ ഭക്ഷ്യ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചത് മേളയുടെ മുഖ്യ ആകര്‍ഷണമായി.

മേളയിലെ ഭക്ഷ്യ വില്‍പ്പനയില്‍ നിന്നും 3,14,635 രൂപ സ്വരൂപിക്കാന്‍ സാധിച്ചു. ഈ തുകയുടെ നല്ലൊരു പങ്ക് നഗരത്തിലെ പ്രശസ്ത പാലിയേറ്റിവ് കെയര്‍ സംഘടനയായ രാജേശ്വരി ഫൗണ്ടേഷനുമായി സഹകരിച്ച് 24 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ കൈമാറും.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കിയാണ് വര്‍ഷംതോറുംയമ്മി എയ്ഡ് സംഘടിപ്പിക്കുന്നതെന്നും മുഴുവന്‍ ജീവനക്കാരും ഇതില്‍ പങ്കാളികളാകുന്നുണ്ടെന്നും യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം സെന്റര്‍ ഹെഡ് ശില്പ മേനോന്‍ പറഞ്ഞു. ‘ഒമ്പത് വര്‍ഷമായി മുടക്കം കൂടാതെ നടത്തി വരുന്ന മേള വലിയ വിജയമാണ്. ഭക്ഷണത്തിലൂടെ മറ്റുള്ളവരുടെ ജീവിതത്തില്‍ ആനന്ദം പകര്‍ന്നു നല്‍കാനുള്ള പരിശ്രമത്തിന് ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. ആഹ്ലാദപൂര്‍വമാണ് ജീവനക്കാരെല്ലാം ഇതില്‍ പങ്കാളികളാവുന്നത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

റാവിസ് ഹോട്ടല്‍ ഗ്രൂപ്പിലെ കോര്‍പറേറ്റ് ഷെഫ് ആയ സുരേഷ് പിള്ളയും മെട്രോ പിന്‍സ്റ്റൊവ് ഹോം ഷെഫ് പുരസ്‌കാര ജേതാവ് ദീപിക എന്‍ കെ യുമായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. മികച്ച സ്റ്റാളിനുള്ള സമ്മാനം ‘മത്തനും കൂട്ടരും’ കരസ്ഥമാക്കി. ‘മത്തനും കൂട്ടരു’ടെയും തന്നെ വിഭവമായ ‘പമ്പ്കിന്‍ പ്ലാറ്ററിനാണ്’ മികച്ച വിഭവത്തിനുള്ള സമ്മാനം. വ്യത്യസ്ത വിഭവത്തോടെയുള്ള മികച്ച സ്റ്റാളിനുള്ള സമ്മാനം ‘കൂടത്തായിസിനും’, ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാളിനുള്ള സമ്മാനം ‘ഊട്ടുപുരയ്ക്കും’ ലഭിച്ചു.