UST Global,Food Festival,Charity ,Yummy Aid Kochi Infopark Centre, Organises ,Yummy Aid 2017 , Kochi,Network of Women Ussociates ,NOWU), internal volunteering team,facilitates,development ,executive mentoring, company, woman employees, organized , annual culinary festival,fund ,UST Global Yummy Aid,CSR activities,CSR initiatives ,women , education ,children,  judges , prizes, winners, ,Master Chef,Paniyaram, Orotti & Chicken Curry,Nadan Ruchikootu ,Best Dish,Nadan Ruchikootu,Best Stall,SWAD,Best Charity Partner,
in ,

ജീവകാരുണ്യങ്ങൾക്ക് യു.എസ്.ടി ഗ്ലോബലിന്റെ ഭക്ഷ്യമേള

കൊച്ചി: യു.എസ്.ടി ഗ്ലോബലിലെ (UST Global) സ്ത്രീ ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വനിതാ സന്നദ്ധ സംഘടനയായ നെറ്റ്‌വർക്ക് ഓഫ് വുമൺ അസോസിയേറ്റ്‌സ് (NOWU) വാർഷിക ഭക്ഷ്യമേളയായ യമ്മി എയ്ഡ് (Yummy Aid) 2017 കൊച്ചി ഇൻഫോപാർക്കിൽ സംഘടിപ്പിച്ചു.

കമ്പനിയിലെ മുഴുവൻ ജീവനക്കാരെയും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും ഫണ്ട് ശേഖരണം നടത്താനും ലക്ഷ്യം വച്ചുകൊണ്ടാണ് യമ്മി എയ്ഡ് വർഷം തോറും സംഘടിപ്പിക്കുന്നത്.

ഈ വർഷത്തെ യമ്മി എയ്ഡ് 2017-ലൂടെ 80,000 രൂപയോളം സമാഹരിച്ചു. ഈ തുക സമൂഹത്തിലെ നിരാലംബരായ സ്ത്രീകളുടെ ക്ഷേമത്തിനും, കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി വിനിയോഗിക്കും.

മത്സരാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്ന് പാകം ചെയ്‌തു കൊണ്ടു വന്ന രൂചികരമായ വിഭവങ്ങൾ കൊച്ചി ഇൻഫോപാർക്കിലെ യു.എസ്.ടി ഗ്ലോബലിന്റെ ഓഫീസിൽ വിൽപ്പനയ്ക്ക് വച്ചു. ഭക്ഷ്യമേളയിലും പാചകമത്സരത്തിലുമായി 15 ടീമുകളാണ് അണിനിരന്നത്.

UST Global,Food Festival,Charity ,Yummy Aid Kochi Infopark Centre, Organises ,Yummy Aid 2017 , Kochi,Network of Women Ussociates ,NOWU), internal volunteering team,facilitates,development ,executive mentoring, company, woman employees, organized , annual culinary festival,fund ,UST Global Yummy Aid,CSR activities,CSR initiatives ,women , education ,children,  judges , prizes, winners, ,Master Chef,Paniyaram, Orotti & Chicken Curry,Nadan Ruchikootu ,Best Dish,Nadan Ruchikootu,Best Stall,SWAD,Best Charity Partner,മാസ്റ്റർ ഷെഫ്, ബെസ്റ്റ് ഡിഷ്, ബെസ്റ്റ് സ്റ്റാൾ, ബെസ്റ്റ് ചാരിറ്റി പാർട്ണർ തുടങ്ങിയ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ 15 ടീമുകളും പങ്കെടുത്തു. കൊച്ചിയിലെ ഹോളിഡേ ഇന്നിൽ നിന്നുള്ള എക്സിക്യൂട്ടീവ് ഷെഫുകളായ ജിതേന്ദ്ര നഖ്‌വാ, ഹരിത് കുമാർ എന്നിവരായിരുന്നു മത്സരത്തിലെ വിധികർത്താക്കൾ.

മാസ്റ്റർ ഷെഫായി സോണിയ തോമസും, ബെസ്റ്റ് ഡിഷായി നാടൻ രുചിക്കൂട്ടിലെ പണിയാരം, ഒറൊട്ടി, ചിക്കൻ കറി എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് സ്റ്റാളിനുള്ള പുരസ്കാരം ‘നാടൻ രുചിക്കൂട്ടി’നും, ബെസ്റ്റ് ചാരിറ്റി പാർട്ണറിനുള്ള പുരസ്‌കാരം ‘ടീം സ്വാദി’നും ലഭിച്ചു. യു എസ് ടി ഗ്ലോബലിന്റെ കൊച്ചി കേന്ദ്രത്തിലെ 1500-ഓളം ജീവനക്കാർ യമ്മി എയ്ഡ് 2017-ൽ പങ്കെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ആറാം തമ്പുരാൻ