
തിരുവനന്തപുരം: യുഎസ്ടി ഗ്ലോബല്‍ (UST Global) തങ്ങളുടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ആക്കം കൂട്ടുന്നതിനായി, വേഗതയിലൂന്നിയുള്ള സാങ്കേതികവിദ്യാ വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന ‘ഔട്ട്‌സിസ്റ്റംസ്’ (OutSystems) എന്ന കമ്പനിയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു.
ഈ പങ്കാളിത്തത്തിലൂടെ തങ്ങളുടെ സാങ്കേതികവിദ്യാ വികസനത്തിന് വേഗത വര്‍ധിപ്പിക്കാന്‍ യുഎസ് ടി ഗ്ലോബലിന് കഴിയും. ഔട്ട്‌സിസ്റ്റംസിന്റെ ലോ-കോഡ് പ്ലാറ്റ്‌ഫോം, ആപ്ലിക്കേഷന്‍ വികസനവും വിതരണ പ്രക്രിയയും ലളിതമാക്കുന്നു.
വിഷ്വല്‍ മോഡലിങ്ങും, ഓട്ടോമേറ്റഡ് വണ്‍-ക്ലിക്ക് വിന്യാസസമീപനവും തുടര്‍ച്ചയായുള്ള ആപ്ലിക്കേഷന്‍ വിതരണം സാധ്യമാക്കുന്നതിനൊപ്പം ചിലവും സമയവും വെട്ടിക്കുറക്കാനും സഹായിക്കുന്നു. ലോ-കോട് ഡെവലപ്‌മെന്റ് ആശയം ഉപയോഗിച്ച് അനന്തമായ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രവര്‍ത്തനമികവ് ഉപഭോക്താക്കള്‍ക്കു മുന്നില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് യുഎസ്ടി ഗ്ലോബല്‍ ഔട്ട്‌സിസ്റ്റംസുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നത്.
ഇതിലൂടെ യുഎസ് ടി ഗ്ലോബല്‍ ഉപഭോക്താവിന് പ്രൂഫ്-ഓഫ് കോണ്‍സെപ്റ്റ്‌സ്, പ്ലാറ്റ്ഫോമുകള്‍, എക്സ്പീരിയന്‌സസ്, ആപ്ലിക്കേഷന്‍ റീ-പ്ലാറ്റ്ഫോമിങ് എന്നിവയ്‌ക്കൊപ്പം മികച്ച യൂസര്‍ ഇന്റര്‍ഫേസ്, വികസന സാധ്യതകള്‍, വണ്‍-ടച്ച് പബ്ലിക്കേഷന്‍ എന്നിവയും സാധ്യമാകും.
റാപിഡ് പ്രൊഡക്ടിവിറ്റിയിലൂടെ ഏതാനും ആഴ്ച്ചകള്‍ കൊണ്ട് ആപ്ലിക്കേഷനുകള്‍ തയ്യാറാകുന്നു എന്നതാണ് ഔട്ട്‌സിസ്റ്റംസിനെ വ്യത്യസ്തമാക്കുന്ന ഒരു സവിശേഷത.
സ്പീഡ് & കോഡിലൂടെ കസ്റ്റംകോഡ് പ്രായോഗികമായി നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ മികവോടെയും, വേഗത്തിലുമുള്ള ഡിജിറ്റല്‍ സാകേതികത്വവികസനം സാധ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഉപകരണമെന്നോ പ്ലാറ്റ്‌ഫോമെന്നോ വ്യത്യാസമില്ലാതെ ആവശ്യാനുസരണം ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. കൂടാതെ, വിന്യാസസമയം, റിസ്‌കുകള്‍ എന്നിവ വെട്ടിക്കുറയ്ക്കാനുമുള്ള സൗകര്യം എന്നിവ മള്‍ട്ടിചാനല്‍ വികസനത്തിലൂടെ സാധ്യമാകുന്നു എന്നതാണ് മറ്റൊരു സവിശേഷത.