in

യുഎസ്ടിയുടെ പുതിയ കേന്ദ്രം മലേഷ്യയിലെ പെനാങില്‍

തിരുവനന്തപുരം: യുഎസ്ടി ( ust ) ഗ്ലോബല്‍ മലേഷ്യയിലെ പെനാങില്‍ പുതിയ കേന്ദ്രം ആരംഭിച്ചു. പെനാങില്‍ യുഎസ്ടി ഗ്ലോബലിന്റെ രണ്ടാമത്തെ കേന്ദ്രമാണിത്. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 1000 ജീവനക്കാരെക്കൂടെ നിയമിക്കാനാണ് യുഎസ്ടി ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കള്‍ക്ക് സവിശേഷമായ സാങ്കേതിക സേവനങ്ങള്‍ കൂടുതൽ ഫലപ്രദമായ രീതിയില്‍ നൽകാനാണ് പെനാങിലെ പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. പെനാങിലെ ഐടി, എഞ്ചിനീയറിംഗ് കമ്പനികള്‍ ധാരാളമായുള്ള മേഖലയിലാണ് യുഎസ്ടി ഗ്ലോബലിന്റെ പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ജീവനക്കാരുടെ ഉന്നമനത്തോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ ഊന്നൽ നൽകിക്കൊണ്ടാണ് പുതിയ കേന്ദ്രത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ മലേഷ്യയിലും ഏഷ്യ- പസിഫിക് മേഖലയിലും യുഎസ്ടി ഗ്ലോബലിന്റെ സാന്നിധ്യം ശക്തമാകുകയാണ്.

ഉദ്ഘാടന ചടങ്ങില്‍ പെനാങ് മുഖ്യമന്ത്രി വൈ. എ. ബി. ട്യുവാന്‍ ലിം ഗ്വാന്‍ ഇംഗിന് പുറമെ വ്യവസായ സംഘടനകളായ ഇന്‍വെസ്റ്റ് പെനാങ്, സി ആര്‍ ഇ എസ് ടി , എം ഡി ഇ സി, എം ഐ ഡി എ എന്നിവിടങ്ങളിലെ ഉയര്‍ന്ന അധികാരികളും പങ്കെടുത്തു. പെനാങ് മുഖ്യമന്ത്രി ഉദ്ഘാടന പ്രഭാഷണം നടത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

us open

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്: വീനസ് പുറത്ത്

No-Fly List, india,

വിമാനയാത്രയിലെ അച്ചടക്കം; ചട്ടങ്ങളുമായി വ്യോമയാന മന്ത്രാലയം