UST Global,Schroders ,Wins ,European testing awards, Strategic Testing Partner , Schroders , global investment management firm , London, European Software Testing Award of the Year,Prodapt Testing Management Team of the Year,digital technology services ,company,Testing Partner for Schroders, European Software Testing Awards ,celebrates , Europe,
in ,

ഷ്രോഡേഴ്‌സിന് യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള നിക്ഷേപ മാനേജ്‌മെന്റ് സ്ഥാപനമായ ഷ്രോഡേഴ്‌സിന് ( Schroders ) യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് അവാർഡ് ഓഫ് ദ ഇയർ, പ്രോഡാപ്റ്റ് ടെസ്റ്റിംഗ് മാനേജ്‌മെന്റ് ടീം ഓഫ് ദ ഇയർ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചു. ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബൽ ( UST Global ) ഷ്രോഡേഴ്സ് സ്ട്രാറ്റജികിന്റെ ടെസ്റ്റിംഗ് പങ്കാളിയാണ്.

യൂറോപ്പിലുടനീളമുള്ള ടെസ്റ്റിംഗ് വിജയങ്ങളെ ആദരിക്കുന്നതിനാണ് യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് അവാർഡ്‌സ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ മേഖലകളിലുമുള്ള മേൻമയ്ക്ക് പുറമെ വിപണിയിലെ വ്യക്തികൾ, പദ്ധതികൾ, സംഘടനകൾ എന്നിവയെക്കാളും മികച്ച പ്രകടനം നടത്തിയതിനെ തുടർന്നാണ് ഷ്രോഡേഴ്സ് ‘യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് അവാർഡ് ഓഫ് ദ ഇയർ’ എന്ന പുരസ്‌കാരത്തിന് അർഹമായത്.

സാങ്കേതികത ഊർജ്ജസ്വലത, സാമ്പത്തിക ലാഭം കൈവരിക്കൽ, വിപണിയിലുടലെടുത്ത വെല്ലുവിളികളെ ചെറുക്കൽ എന്നിവ ലക്ഷ്യം വച്ച് 2016-ൽ ഷ്രോഡേഴ്സ് ഗ്ലോബൽ ക്യൂ എ പരിശീലക സംഘം ഏറ്റെടുത്ത പരിവർത്തന പരിപാടിയുടെ വിജയത്തെ തുടർന്നാണ് ‘പ്രോഡാപ്റ്റ് ടെസ്റ്റിംഗ് മാനേജ്‌മെന്റ് ടീം ഓഫ് ദ ഇയർ’ പുരസ്‌കാരത്തിന് അർഹത നേടിയത്.

ഷ്രോഡേഴ്സിന്റെ ടെസ്റ്റിംഗ് പരിണാമ പ്രയത്നത്തിൽ യു എസ് ടി ഗ്ലോബൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. യു എസ് ടി ഗ്ലോബലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള വിവിധ പദ്ധതികൾക്ക് മുൻനിര ടെസ്റ്റിംഗ് സേവനങ്ങൾ നൽകാൻ തങ്ങൾ പ്രാപ്തരാണെന്ന് ഷ്രോഡേഴ്സ് ചീഫ് ടെക്നോളജി ഓഫീസർ സ്‌റ്റുവർട്ട് കാർമൈഖെയ്‌ൽ അഭിപ്രായപ്പെട്ടു.

യൂറോപ്യൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് അവാർഡ് ഷ്രോഡേഴ്സിന് വലിയ ബഹുമതിയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഈ അംഗീകാരത്തിലേക്കുള്ള യു എസ് ടി ഗ്ലോബലിന്റെ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തി.

പുരസ്‌കാര ലഭ്യതയ്ക്ക് ഷ്രോഡേഴ്സിനേയും യു എസ് ടി ഗ്ലോബൽ ടീമിനെയും അഭിനന്ദിച്ച യു എസ് ടി ഗ്ലോബൽ സി ഒ ഒ അരുൺ നാരായണൻ, പരിവർത്തന പദ്ധതികളിൽ ഷ്രോഡേഴ്സ് ക്യൂ എ ടീമിന്റെ കഠിനാധ്വാനത്തിനുള്ള സാക്ഷ്യപത്രമാണിതെന്നും ഷ്രോഡഴ്സിന്റെ ടെസ്റ്റിംഗ് പങ്കാളികളായതിൽ യു എസ് ടി ഗ്ലോബൽ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Palode, IMA, treatment plant, KK Shailaja biomedical waste treatment, facility, Elavupalam, Indian Medical Association, district committee, Kerala Sasthra Sahithya Parishad, KSSP, ecologically fragile area, Central Pollution Control Board,treatment plant, health minister, Kerala, forest area

മാലിന്യ പ്ലാന്‍റ് പാലോട് തന്നെ വേണമെന്നില്ല: ഐഎംഎ

Talentspire, E-learning,students, study, Science, Maths, teachers, Educational minister, Prof. C. Raveendranath, e-learning format, Mascot Hotel, inauguration, technology, computer, IT, 

ശാസ്ത്ര-ഗണിത പഠനത്തിന് ടാലെന്റ്റ് സ്പെയർ ഇ-ലേർണിംഗ്