രഞ്ജി ട്രോഫി: ഉത്തരാഖണ്ഡിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് ബിസിസിഐ

Uttarakhand , BCCI ,  SGM ,against ,Uttarakhand , Ranji ,  Supreme Court,appointed ,Committee of Administrators ,CoA, 

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി സീസണില്‍ ഉത്തരാഖണ്ഡിനെ ( Uttarakhand  ) ഉള്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് ബിസിസിഐയും സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സും തമ്മിലുള്ള ശീത സമരം തുടരുന്നു.

ബി സി സി ഐയുടെ സ്പെഷ്യൽ ജനറൽ മീറ്റിങ്ങിൽ ഉത്തരാഖണ്ഡിനെ രഞ്ജിയില്‍ ഉൾപ്പെടുത്തരുതെന്ന തീരുമാനമാണ് കൈക്കൊണ്ടത്.

ആക്ടിങ് പ്രസിഡന്റായ സി കെ ഖന്നയുടെ നേതൃത്വത്തിൽ 28 ബിസിസിഐ യൂണിറ്റുകളാണ് യോഗത്തിൽ പങ്കെടുത്തത്.

ഉത്തരാഖണ്ഡില്‍ ഒരു അസോസ്സിയേഷനില്ലെന്നും സംസ്ഥാനം ഒരു പൂര്‍ണ്ണ അംഗമല്ലെന്നും ബി സി സി ഐയുടെ സ്പെഷ്യൽ ജനറൽ മീറ്റിങ്ങിൽ വാദമുയർന്നു.

മൂന്ന് മാസത്തെ നോട്ടീസ് പിരീഡിനുള്ളില്‍ ഇങ്ങനൊരു ടീമിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് ഉള്‍പ്പെടുത്താനാകില്ലെന്നാണ്  ബി സി സി ഐയുടെ വാദം.

അടുത്തിടെയാണ് സിഒഎ ഒരു കമ്മിറ്റി രൂപീകരിച്ച്‌ ഉത്തരാഖണ്ഡ് ക്രിക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ പഠിച്ചത്. അതിനെ തുടര്‍ന്ന് രഞ്ജി സീസണില്‍ ടീമിനെ ഉള്‍പ്പെടുത്താമെന്ന് കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനത്തെ ബിസിസിഐ എതിര്‍ക്കുകയാണ്.

2018-19 രഞ്ജി സീസണില്‍ ഉത്തരാഖണ്ഡിനെ ഉള്‍പ്പെടുത്തണമെന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് തീരുമാനത്തിനെതിരെ ബിസിസിഐ യോഗം നിലപാടെടുത്തതിനെ തുടർന്ന് രഞ്ജി ട്രോഫിയിൽ പങ്കെടുക്കുവാനുള്ള ഉത്തരാഖണ്ഡിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.

അടുത്തിടെയാണ് സിഒഎ ഒരു കമ്മിറ്റി രൂപീകരിച്ച് ഉത്തരാഖണ്ഡ് ക്രിക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ചത്. തുടർന്ന് വരുന്ന രഞ്ജി സീസണില്‍ ടീമിനെ ഉള്‍പ്പെടുത്താമെന്ന് കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു.

രഞ്ജി ട്രോഫിയിൽ മത്സരിക്കാൻ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന് അനുമതി ലഭിക്കുമെന്ന സൂചന ജൂൺ 19-ന് പുറത്തു വന്നതിനെ തുടർന്ന് ഉത്തരാഖണ്ഡ് താരങ്ങൾ ഏറെ പ്രതീക്ഷയിലായിരുന്നു.

പതിനെട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജിയിൽ മത്സരിക്കാനാകുമെന്ന ഉത്തരാഖണ്ഡിന്റെ പ്രതീക്ഷകൾക്കാണ് ബിബിസിഐ തീരുമാനം മങ്ങലേല്പിച്ചത്.

ഈ വർഷത്തെ രഞ്ജിയിലും മറ്റു ടൂർണമെന്റുകളിലും ഉത്തരാഖണ്ഡിന് പങ്കെടുക്കാൻ തടസങ്ങളൊന്നുമില്ലായെന്ന് ബിസിസിഐ അംഗം വിനോദ് റായ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിലെ പുരോഗതി നിരീക്ഷിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും വിനോദ് റായ് നേരത്തെ അറിയിച്ചിരുന്നു.

ബിസിസിഐ അംഗീകാരമുള്ള ക്രിക്കറ്റ് അസോസിയേഷനില്ലാത്തതിനാൽ ഉത്തരാഖണ്ഡ് താരങ്ങളെല്ലാം നിലവിൽ മറ്റ് സംസ്ഥാനങ്ങൾക്കു വേണ്ടിയാണ് കളിക്കുന്നത്.

BCCI ,  SGM ,against ,Uttarakhand , Ranji ,  Supreme Court,appointed ,Committee of Administrators ,CoA, 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

plastic ban, Maharashtra , Mumbai,  violators , fine, imprisonment, 

മ​ഹാ​രാ​ഷ്ട്രയി​ല്‍ പുതു മുന്നേറ്റം; ഇന്ന് മുതൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍

Kamal Haasan, Political Party,Election Commission , registers , confirming , registration , Makkal Needhi Maiam, relevant documents, formal letter, Sonia, Rahul,  

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യമിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം