Uzhunnalil
in ,

ഫാ. ടോം ഉഴുന്നാലിന് സ്റ്റോക്ക്ഹോം സിന്‍ഡ്രം: കണ്ണന്താനം

കോട്ടയം: യെമനിലെ ഭീകരന്മാരിൽ നിന്ന് രക്ഷപ്പെട്ട മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന് (uzhunnalil) സ്റ്റോക്ക്ഹോം സിന്‍ഡ്രം (stockholm syndrome) ആണെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം (kannanthanam). തട്ടിക്കൊണ്ടു പോകുന്നവരോട് തോന്നുന്ന ബാധ്യതയാണ് അതെന്നും അതിനാലാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെയ്ത നടപടികളെ അദ്ദേഹം കാണാതെ പോയതെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കണ്ണന്താനം അഭിപ്രായപ്പെട്ടു.

ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന് വാദം തെറ്റാണെന്നും മോചനത്തില്‍ വെളിപ്പെടുത്താനാകാത്ത ധാരാളം ഇടപെടലുകള്‍ സർക്കാർ നടത്തിയിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി. മോചിതനായ ശേഷം ഫാ. ടോം ഉഴുന്നാല്‍ വത്തിക്കാനെയും യെമനെയും പ്രശംസിച്ചിരുന്നു.

തടവില്‍ കഴിയുന്ന ഉഴുന്നാലിന് ഇക്കാര്യം എങ്ങനെ അറിയാനാകുമെന്നും ഇന്ത്യയുടെ ഇടപെടല്‍ ഇല്ലാതെ ഒരു ഇന്ത്യക്കാരനെ മോചിപ്പിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും കണ്ണന്താനം അറിയിച്ചു. 2016 മാര്‍ച്ച്‌ നാലിന് ഭീകരന്മാർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൽ ചൊവാഴ്ച്ചയാണ് മോചിതനായത്. മസ്ക്കറ്റിൽ വച്ച്‌ കൈമാറിയ ഫാ. ടോം ഇപ്പോൾ റോമിലാണ്.

അതേസമയം തന്റെ മോചനത്തിന് ശ്രമിച്ച പ്രധാനമന്ത്രിക്ക് ഫാ.ടോം ഉഴന്നാലില്‍ നന്ദി പറഞ്ഞതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. തന്റെ മോചനത്തിനായി പ്രാർത്ഥിച്ച ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം തന്നോട് പറഞ്ഞു എന്ന് സുഷമ ട്വീറ്റ് ചെയ്തു. ഇന്ത്യ ഒമാനിനും യെമനിനും നന്ദി അറിയിക്കുന്നുവെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST Global,MyDoc

യുഎസ്ടി ഗ്ലോബൽ മൈ ഡോക്കിൽ നിക്ഷേപം നടത്തി

കാരായി രാജന്റെ ജാമ്യാവസ്ഥ റദ്ദാക്കണമെന്ന് സിബിഐ