വി എസ് ശിവകുമാര്‍ ഡി ജി പിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.ശിവകുമാര്‍ എം.എല്‍.എ. ഡി.ജി.പിക്കും പോലീസ് സൈബര്‍ സെല്ലിനും പരാതി നല്‍കി. 

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ശിവകുമാര്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി ബി.ജെ.പിയെ സഹായിക്കാനുള്ള തന്ത്രത്തിന്റെ  ഭാഗമാണോ ഇത്തരം നടപടികളെന്ന് അന്വേഷിക്കണമെന്നും, രാഷ്ട്രീയ നേട്ടത്തിനായി  പൊതുജനമധ്യത്തില്‍ തന്റെ പേര് കളങ്കപ്പെടുത്താന്‍  പ്രവര്‍ത്തിച്ച മുഴുവന്‍ ഗൂഢശക്തികളേയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും പോലീസിനു നല്‍കിയ പരാതിയില്‍ ശിവകുമാര്‍ ആവശ്യപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാവരുതെന്ന് നിർദ്ദേശം

സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു