in , ,

കേരളത്തിന്റെ ആരോഗ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഇനി വാക്സിന്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. സ്കൂള്‍ പ്രവേശനത്തിന് ഇനി മുതല്‍ വാക്സിന്‍ ( vaccine ) രേഖ നിര്‍ബന്ധമാണെന്ന് സർക്കാർ അറിയിച്ചു. സ്വകാര്യ കച്ചവട സ്ഥാപങ്ങളെ നിയന്ത്രിച്ചു പൊതു ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നയമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു.

പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കുക എന്നിവയാണ് നയത്തിലെ പ്രധാന നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയം ഭരണാധികാരം നല്‍കുന്നതിന് പുറമെ മെഡിക്കല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കും.

പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകിട്ട് 6 വരെയാക്കുക എന്നതാണ് നയത്തിലെ മറ്റൊരു പ്രധാന നിര്‍ദ്ദേശം.

ചെറിയ ആശുപത്രികള്‍ക്ക് നികുതിയിളവ് നല്‍കാൻ നയത്തില്‍ ധാരണയുണ്ട്. ഇനിമുതല്‍ സര്‍ക്കാര്‍ ആവശ്യപ്പടുന്ന എല്ലാ വിവരങ്ങളും സ്വകാര്യ ആശുപത്രികള്‍ നല്‍കേണ്ടി വരുമെന്നും നയത്തിൽ പറയുന്നു.

ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ ആരോഗ്യ മേഖല പലതരം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. കേരളം നേരിടുന്ന എറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിലൊന്ന് അനുദിനം വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചെലവാണ്.

ആരോഗ്യ മേഖലയുടെ സ്വകാര്യവത്കരണം, മെഡിക്കല്‍ സാങ്കേതിക വിദ്യയിലും അവശ്യമരുന്നുകളുടെ സ്വഭാവത്തിലും വരുന്ന മാറ്റങ്ങള്‍, ഏതു രോഗത്തിനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളെ തേടുന്ന പ്രവണ, മാറുന്ന രോഗക്രമവും ചികിത്സാ ചെലവ് കൂടിയ ക്യാന്‍സറും ചില വെല്ലുവിളികളാണ്. ഈ പശ്ചാത്തലത്തില്‍ വരും കാല പ്രവര്‍ത്തനങ്ങളുടെ ഒരു മാര്‍ഗ്ഗരേഖ എന്ന നിലയിലാണ് സര്‍ക്കാര്‍ ആരോഗ്യ നയം വിഭാവനം ചെയ്ത്ത്.

പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം, പ്രാഥമികതലത്തില്‍ത്തതന്നെ ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണം, കാര്യക്ഷമമായ ആരോഗ്യപരിപാലന സംവിധാനങ്ങള്‍, പ്രാഥമിക ചികിത്സാസ്ഥാപനങ്ങളുടെ എണ്ണവും നിലവാരവും വര്‍ദ്ധിപ്പിക്കല്‍, ദ്വിതീയതലത്തില്‍ രോഗ സങ്കീര്‍ണതകളുടെ നിയന്ത്രണം, ദ്വിതീയ തൃതീയ തല ചികിത്സാസൗകര്യങ്ങളുടെ ആധുനികവത്കരണം, ത്രിതല റഫറല്‍ സമ്പ്രദായം നടപ്പാക്കല്‍, ചികിത്സാരംഗത്ത് ആവശ്യമായ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തല്‍ എന്നിവയ്ക്കാണ് പ്രവര്‍ത്തന രൂപരേഖയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training

ദേശീയ വാഴ മഹോത്സവം 2018 ന് ഇന്ന് കൊടിയിറക്കം