Vallakkadavu , bridge , Kerala State Human Rights Commission , acting chairperson, Thiruvananthapuram, new bridge, govt , permission, P Mohanadas, kerala assembly, cabinet, decision, 
in

വള്ളക്കടവിൽ പുതിയ പാലം; സ്വപ്നം യാഥാർഥ്യമാകുന്നു

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ( Kerala State Human Rights Commission ) ഇടപെട്ടതിനെ തുടർന്ന് വള്ളക്കടവിൽ ( Vallakkadavu ) പുതിയ പാലം എന്ന ആവശ്യം യാഥാർഥ്യമാകുന്നു. പുതിയ പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആക്റ്റിംഗ് അധ്യക്ഷൻ പി മോഹനദാസ് ഇക്കഴിഞ്ഞ മെയ് 24-ന് നിർദ്ദേശം നൽകിയിരുന്നു.

തുടർന്ന് വള്ളക്കടവിൽ പുതിയ പാലം ഉടൻ പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന് സർക്കാർ നിർദ്ദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകനും വള്ളക്കടവ് പാലം സംരക്ഷണസമിതി ജനറൽ സെക്രട്ടറിയുമായ രാഗം റഹീം നൽകിയ പരാതിയിലാണ് നടപടി.

ജില്ലയിൽ ദുർബലാവസ്ഥയിലുള്ള 16 പാലങ്ങളിൽ ആദ്യത്തേതായാണ് വള്ളക്കടവ് പാലത്തെ പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. നിർമ്മാണത്തിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു കഴിഞ്ഞു. വള്ളക്കടവ് പാലം ദുർബലാവസ്ഥയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു.

സംസ്ഥാനത്തെ 2445 പാലങ്ങളിൽ 370 പാലങ്ങൾ പുനർനിർമ്മിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യണമെന്നാണ് സർക്കാർ കണ്ടെത്തിയത്. 4000 കോടി രൂപയാണ് സംസ്ഥാനത്തൊട്ടാകെയുള്ള പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കു ചെലവ് പ്രതീക്ഷിക്കുന്നത്. ആറു പാലങ്ങളുടെ പുനർനിർമ്മാണത്തിന് സർക്കാർ ഭരണാനുമതി നൽകിക്കഴിഞ്ഞു.

വള്ളക്കടവ് പാലം നിർമ്മിക്കുന്നതിനുള്ള സ്കെച്ച്, എസ്റ്റിമേറ്റ്, ഭൂമി ഏറ്റെടുക്കൽ നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പാലം നിർമ്മാണത്തിനാവശ്യമായ അടങ്കൽ തുക കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഭാരമേറിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന്റെ ബലക്ഷയത്തെ പറ്റി മനസിലാക്കാൻ പാലം അപകടാവസ്ഥയിലാണെന്ന ബോർഡ് സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഭാരമേറിയ വാഹനങ്ങൾ പാലത്തിലൂടെ പോകുന്നത് തടസ്സപ്പെടുത്താൻ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

തിരുവനന്തപുരം ഈഞ്ചക്കലിലുള്ള പുരാതനമായ വള്ളക്കടവ് പാലത്തിന് 130 വർഷം പഴക്കമുണ്ട്. ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവളത്തിലേക്കും ബീമാപള്ളി, വെട്ടുകാട് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള പ്രധാന വഴിയാണ് വള്ളക്കടവ് പാലം. വർഷത്തിൽ രണ്ടുതവണ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി, പൈങ്കുനി ആറാട്ടുകൾ കടന്നുപോകുന്നതും ഈ പാലത്തിലൂടെയാണ്.

Vallakkadavu , bridge , Kerala State Human Rights Commission , acting chairperson, Thiruvananthapuram, new bridge, govt , permission, P Mohanadas, kerala assembly, cabinet, decision, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Bhuvneshwar , T20,Bhuvneshwar Kumar, 5 wickets, Bhuvi , record, India,  South Africa, Shikhar Dhawan,  28-run win, 1st T20 , runs, wickets, catch, spinner, bowling, batting, victory, 

ടി-20: അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഭുവനേശ്വർ താരമായി

NBF, National Banana Festival , visited, wide diversity , bananas ,India, festival ,large numbers of producers, farmers, business men, academicians, researchers, multifarious uses , unique fruit ,plant parts Kalliyoor, Thiruvananthapuram, Kerala, Centre for Innovation in Science and Social action ,CISSA, partnership , Kalliyoor Grama Panchayat , National and State organisations,

ദേശീയ വാഴ മഹോത്സവം: വൈവിധ്യമാസ്വദിക്കാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ