നിയമസഭാ ​കൈയാങ്കളിക്കേസ്​ പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷ പ്രതികരണം

vandalism case , kerala assembly vandalism case , withdrawal, congress, slammed, pinarayi, LDF, UDF, left legislators. assembly, court, Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന നിയമസഭാ കൈയാങ്കളിക്കേസ് ( Vandalism in Assembly ) സര്‍ക്കാര്‍ പിൻവലിച്ചതിനെ തുടർന്ന് രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷം രംഗത്ത്. ഇടതു പക്ഷ നേതാക്കൾ പ്രതികളായ നിയമസഭയിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിയമസഭയുടെ മാന്യതയും നിയമസഭാ അംഗങ്ങളുടെ അന്തസ്സ് നശിപ്പിച്ചതുമായ നടപടിയാണ് അന്നത്തെ പ്രതിപക്ഷം ചെയ്തതെന്നും ആ നടപടിയെ സഭാനേതാവായ മുഖ്യമന്ത്രി അംഗീകരിക്കുകയാണോ എന്നും ചെന്നിത്തല ആരാഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസമായി നിയമസഭാ നടപടിക്രമങ്ങള്‍ തടസ്സപ്പെടുന്നതിന് പൂര്‍ണ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്നും ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ പരാജയമാണ് പ്രതിപക്ഷത്തെ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമ സഭയിലുണ്ടായ കയ്യാങ്കളി കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ് എം.എം.ഹസനും രംഗത്തെത്തി. കേസ് പിന്‍വലിച്ചത് തരം താഴ്ന്ന നടപടിയാണെന്നും ഭരണപക്ഷത്തെ പ്രമുഖരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് തീരാകളങ്കമാണെന്നും ഹസന്‍ ആരോപിച്ചു.

2015-ല്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെയാണ് വിവാദ നിയമസഭാ കൈയാങ്കളിക്കേസ് നടന്നത്. ബജറ്റ് അവതരണ വേളയിൽ സഭയില്‍ കയ്യാങ്കളിയും സംഘര്‍ഷവും അരങ്ങേറിയതിനെ തുടർന്ന് ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസാണ് ഇപ്പോൾ പിന്‍വലിച്ചത്.

കേസിലെ പ്രതികളിലൊരാളായ വി ശിവന്‍കുട്ടിയുടെ അപേക്ഷയെ തുടർന്നാണ് നടപടി. കേസ് അനാവശ്യമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

തുടർന്ന് നിയമവകുപ്പില്‍ നിന്നും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാണിയും സിപിഎമ്മും തമ്മില്‍ അടുക്കുന്നതിനിടെയാണ് വിവാദമായ കേസ് സര്‍ക്കാര്‍ ഒഴിവാക്കിയത്. കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ അറിയിച്ചിരുന്നു.

ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എൽ ഡി എഫ് എംഎല്‍എമാർ പ്രതിഷേധിച്ചത്.

പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ശിവന്‍കുട്ടിക്കു പുറമേ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നീ ആറ് എം.എല്‍.എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടർന്ന് ഇവർ ജാമ്യമെടുത്തിരുന്നു.

Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Sridevi , head injury, post-mortem , drowning, report, forensic report, blood clot, brain, bathtub, Dubai cops, Boney accidentally drowned, details, husband, lady superstar, 

ശ്രീദേവിയുടെ അസ്വാഭാവിക മരണം; പുതിയ വെളിപ്പെടുത്തലിൽ കൂടുതൽ ദുരൂഹത

സെക്രട്ടേറിയറ്റിനു മുന്നിൽ നഴ്സുമാരുടെ ഏകദിന ഉപവാസ സമരം