Dr Vandana Siva ,Campus Leaders,programme, soil, launched,Campus Leaders for Sustainable Development,Regional Centre of Expertise ,RCE, Thiruvananthapuram , headquarters , Centre for Innovation and Social Action ,CISSA,Senate Chamber, University of Kerala, Our Soil is Our Future,Sustainable Development
in ,

മണ്ണുമായി ബന്ധപ്പെട്ടാണ് നമ്മുടെ ഭാവി: ഡോ വന്ദന ശിവ

തിരുവനന്തപുരം: തിരഞ്ഞെടുത്ത ക്യാമ്പസ് നേതാക്കൾക്ക് പാരിസ്ഥിതിക സംസ്കാരം രൂപപ്പെടുത്തുന്നതിന് ആയിരക്കണക്കിന് വർഷങ്ങളായി നടന്നുവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള പ്രത്യേക അവസരം വന്നു ചേർന്നിരിക്കുകയാണെന്ന് പ്രശസ്ത പരിസ്ഥിതി ചിന്തകയും ശാസ്ത്ര തത്വചിന്തകയുമായ ഡോ വന്ദന ശിവ ( Vandana Siva ) അഭിപ്രായപ്പെട്ടു.

സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (CISSA) ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന റീജിയണൽ സെന്റർ ഓഫ് എക്സ്പെർട്ടീസ് സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് ലീഡേഴ്‌സ് ഫോർ സസ്‌റ്റെയ്‌നബ്ൾ ഡെവലപ്പ്മെൻറ്റ്’ എന്ന സംരംഭത്തിന്റെ ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി സെനറ്റ് ചേംബറിൽ വെച്ച് ഔദ്യോഗികമായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

ഭൂമിയിലെ പൗരത്വത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസം ഒരു വ്യക്തിക്ക് നേടാൻ കഴിയില്ലെന്നും അത് സൃഷ്ടിക്കണമെന്നും എന്നാൽ അവ ഒരു പുസ്തകത്തിൽ നിന്നും ലഭ്യമാകില്ല മറിച്ച് പരിശീലനത്തിലൂടെ സ്വായത്തമാക്കണമെന്നും ഡോ വന്ദന ശിവ കൂട്ടിച്ചേർത്തു.

ഒരു നദിയുടെ ഒഴുക്കു തടസ്സപ്പെട്ടാൽ സുസ്ഥിരമായ ഒരു ആവാസ വ്യവസ്ഥ ഇല്ലെന്നും കൂടുതൽ ഗ്രീൻഹൗസ് വാതകങ്ങൾ പുറന്തള്ളുന്നത് അന്തരീക്ഷ മലിനീകരണത്തിനും അത് വഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുമെന്നും ഡോ വന്ദന ശിവ വ്യക്തമാക്കി.

ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ലെന്ന് സൂചിപ്പിച്ച ഡോ വന്ദന ശിവ, സമീപകാലത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ ചൂണ്ടിക്കാട്ടി ഇത്തരം മഹാവിപത്തുകൾ ഭൂതകാല പ്രവർത്തികളിൽ പലതിന്റെയും ഫലമാണെന്ന് ആരോപിച്ചു.

ദിനംപ്രതി വർധിച്ച് വരുന്ന കർഷക ആത്മഹത്യ എടുത്ത് കാട്ടി സാഹചര്യത്തിന്റെ ശോഷിതാവസ്ഥ വ്യക്തമാക്കിയ അവർ സുസ്ഥിര വികസനത്തിൽ ഇത് സൃഷ്ടിക്കുന്ന അപാകതകളെക്കുറിച്ചും പരാമർശിച്ചു. നമ്മുടെ ഭാവി മണ്ണിലാണുള്ളതെന്നും അവർ ഓർമ്മിപ്പിച്ചു.

എല്ലാ മതങ്ങളും സൗഹാർദ്ദത്തോടെ കഴിയുന്ന കേരളത്തിൽ സുസ്ഥിര വികസനത്തിന് ബൃഹത്തായ അവസരങ്ങളുണ്ടെന്നും, പ്രധാനമന്ത്രിയുടെ ‘സ്വച്ഛ ഭാരത് പദ്ധതി’യെക്കുറിച്ച് സംസാരിക്കവെ, പ്ലാസ്റ്റിക് ഇല്ലാതാകുന്ന തലമുറയിൽ മാത്രമേ രാജ്യം ശുചിത്വം കൈവരിക്കുകയുള്ളൂ എന്നും അവർ അറിയിച്ചു.

ഉപനിഷത്തുകളാണ് നമുക്ക് സുസ്ഥിര വികസന മാതൃക നൽകിയതെന്നും ‘സുസ്ഥിരവും’ എന്ന പദം ‘വികസനം’ എന്ന പദത്തോട് ചേർത്തത് സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുള്ള വികസിത രാഷ്ട്രങ്ങളുടെ അനുരഞ്ജന നയമാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മുൻ അംബാസഡർ ടി പി ശ്രീനിവാസൻ വ്യക്തമാക്കി.

ദാരിദ്ര്യം, വികസനം, സുസ്ഥിരത എന്നിവയ്ക്കിടയിൽ ഒരു പാലം നിർമ്മിക്കുവാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ക്യാപ്‌സ് നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ച പദ്മശ്രീ ആർക്കിടെക്ട് ജി ശങ്കർ വ്യക്തമാക്കി.

ആർ സി ഇ തിരുവനന്തപുരം, സിസ്സ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം എന്നിവർ വ്യത്യസ്ത സർക്കാർ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ, സുസ്ഥിര വികസനത്തിനായി പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തികൾ എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോകുന്നത്.

UNUCE

സുസ്ഥിര വികസനം ഇന്ത്യയിലെ സർവ്വകലാശാല ക്യാമ്പസുകളിൽ ചർച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ക്യാമ്പസ് നേതാക്കളെ രൂപപ്പെടുത്തുന്നതിനുള്ള പദ്ധതി യുവാക്കളുടെ വ്യാപക പങ്കാളിത്തം ഉറപ്പ് നൽകുന്നു. പാരിസ്ഥിതിക നാഗരികതയുടെ തത്വചിന്തകൾ പ്രചരിപ്പിക്കുന്നത് വഴി ഇന്ത്യൻ സംസ്കാരത്തിന്റെ ആഴങ്ങളിൽ വേരുറപ്പിച്ചിരിക്കുന്ന സുസ്ഥിരതയുടെ സിദ്ധാന്തങ്ങൾ വ്യാപിപ്പിക്കുന്നതും പദ്ധതിയുടെ വിവിധ ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാദേശിക തലത്തിൽ വിദ്യാഭ്യാസ രംഗത്തുള്ള സുസ്ഥിര വികസനം കേന്ദ്രീകരിച്ച് പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, സമൂഹം എന്നീ മേഖലകളിലാണ് യുവ ക്യാമ്പസ് നേതാക്കൾ പ്രവർത്തിക്കുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Lalu,fodder scam, verdict, sentence, january 3,convicted, jagannath mishra, acquitted, RJD chief, Fodder scam case, chief, former chief minister, found guilty, Rashtriya janata Dal, CBI, Lok Sabha, Ranchi, jail, 

കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരനെന്ന് കോടതി

Rajinikanth, political entry ,Dec 31, Political Decision, Announce , Chennai, Rajini,southern films,demigod-like status ,followers, , public ,fans ,

രാഷ്ട്രീയ പ്രവേശനം: ഡിസംബർ 31-ന് നിലപാട് അറിയിക്കുമെന്ന് രജനി