Vanita Ratna Awards , Kerala, women, announced, Chief Minister ,Pinarayi Vijayan, K K Shylaja , minister,  Thiruvananthapuram ,  present ,occasion,Women’s Day,VJT Hall,
in ,

വനിതാരത്‌ന പുരസ്‌കാരങ്ങള്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2017-ലെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ( Vanita Ratna Awards ) പ്രഖ്യാപിച്ചു. 3 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാമൂഹ്യ സേവനം, വിദ്യാഭ്യാസരംഗം, സാഹിത്യരംഗം, ഭരണരംഗം, ശാസ്ത്രരംഗം, ആരോഗ്യരംഗം, കലാരംഗം, കായികരംഗം, അഭിനയരംഗം, മാധ്യമരംഗം, വനിതാ ശാക്തീകരണം എന്നിങ്ങനെ 11 മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്കാണ് വനിതാരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്.

11 മേഖലകളിലെ അപേക്ഷകളും നോമിനേഷനുകളും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തിയ ശേഷമാണ് പുരസ്‌കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്

സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കമ്മാ ചെറിയാന്‍ അവാര്‍ഡ് മേരി എസ്തപ്പാന്‍ കരസ്ഥമാക്കി. വിദ്യാഭ്യാസ രംഗത്തെ ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡിന്  ലളിത സദാശിവന്‍ അർഹയായി. സാഹിത്യ രംഗത്തെ കമലാ സുരയ്യ അവാര്‍ഡ് ഡോ. കെ.പി. സുധീര നേടി.

ഭരണരംഗത്തെ റാണി ലക്ഷ്മിഭായ് അവാര്‍ഡിന് ജഗദമ്മ ടീച്ചര്‍ അർഹയായി. ശാസ്ത്ര രംഗത്തെ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡിന് ഡോ. മിനി എം അർഹത നേടി. കലാരംഗത്തെ മൃണാളിനി സാരാഭായി അവാര്‍ഡ് മാലതി ജി. മേനോന്‍ അർഹയായി.

ആരോഗ്യ രംഗത്തെ മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് ശര്‍മ്മിളയ്ക്കാണ്.  കൃഷ്ണകുമാരി എ മാധ്യമ രംഗത്തെ ആനി തയ്യില്‍ അവാര്‍ഡ് നേടി. കായികരംഗത്തെ കുട്ടിമാളു അമ്മ അവാര്‍ഡ് ബെറ്റി ജോസഫ്  അർഹയായി.

രജിത മധുവിനാണ് അഭിനയരംഗത്തെ സുകുമാരി അവാര്‍ഡ്. വനിതാ ശാക്തീകരണ മേഖലയിലെ ആനി മസ്‌ക്രിന്‍ അവാര്‍ഡിന് രാധാമണി ടി. അർഹയായി.

സാര്‍വദേശീയ വനിതാദിനമായ മാര്‍ച്ച് 8-ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ വച്ച് നടക്കുന്ന ‘സധൈര്യം മുന്നോട്ട്’ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

എം.എം അക്​ബറിനെ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്​ച പരിഗണിക്കും

Iranian women, stadiums, FIFA president,Gianni Infantino, permission,  FIFA chief ,FIFA chief, football, soccer matches, president, Hassan Rouhani, Tehran, Esteghlal ,Persepolis, Saudi Arabia, 

ഇറാനിയൻ വനിതകൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനമൊരുങ്ങുമെന്ന് ഫിഫ പ്രസിഡന്റ്