Varanasi, Akhara , wrestling, Women,Diwali,
in , ,

പാരമ്പര്യം വഴിമാറി; അഖാരയിലെ ഗോദയിൽ ഇനി സ്ത്രീകളും

ലക്നൗ: വാരണാസിയിലെ (Varanasi) തുളസിദാസ്‌ അഖാരയിൽ (Tulsidas Akhara) നാന്നൂറിലധികം വർഷങ്ങളായി നിലനിന്നിരുന്ന പാരമ്പര്യം ഈ ദീപാവലിയ്ക്ക് (Diwali) വഴിമാറുന്നു. ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗുസ്തി (wrestling) മത്സരത്തിൽ ആദ്യമായി വനിതകളും പങ്കെടുക്കും.

നന്ദിനി സർക്കാർ, ആസ്ത വെർമ എന്നീ രണ്ട് യുവതികളുടെ ശ്രമഫലമായാണ് 405 വർഷങ്ങളായി തുടരുന്ന പാരമ്പര്യം വെടിയാൻ ഉത്തർപ്രദേശിലെ ഗംഗ നദീ തീരത്തുള്ള സങ്കട് മോചൻ ക്ഷേത്ര ട്രസ്റ്റ് തയ്യാറായത്.

ഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാനുള്ള അനുവാദത്തിനായി ഇരുപതുകാരികളായ ഈ യുവതികളും അവരുടെ പരിശീലകരും കഴിഞ്ഞ പത്ത് വർഷത്തിലധികം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായി ചർച്ചകൾ നടത്തിയിരുന്നു.

തങ്ങളുടെ പരിശീലകരായ സുരേന്ദ്ര യാദവ്, ഗോരഖ്‌നാഥ് യാദവ് എന്നിവർ ഇത്തവണയും അമ്പലക്കമ്മറ്റിക്കാരെ സമീപിച്ച് വിശദമായ ചർച്ചകൾ നടത്തിയിരുന്നതായി ഈ യുവതികൾ വെളിപ്പെടുത്തി.

പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന വാരണാസിയിൽ വനിതകൾക്കും ഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് അവർ അധികൃതരെ ബോധ്യപ്പെടുത്തി. മാറിയ സാഹചര്യത്തിൽ വനിതകൾക്കും പ്രാധിനിധ്യം നൽകാൻ ക്ഷേത്ര കമ്മറ്റിക്കാർ തയ്യാറായതിനെ തുടർന്ന് ഇത്തവണ ഈ യുവതികളും ഗോദയിൽ ഇറങ്ങുമെന്ന് ഉറപ്പായി.

മഹാബ്രഹ്മചാരിയായ ഹനുമാന്റെ പ്രതിഷ്‌ഠയുള്ള, വളരെ പുരാതനമായ അനുഷ്‍ഠാനങ്ങളുള്ള അമ്പലമായതിനാലാണ് ഇതുവരെ ഇവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നതെന്നും എന്നാൽ മഹാശക്തിമാനായ അദ്ദേഹം തന്നെ ഇപ്പോൾ മാറ്റങ്ങൾ വരുത്താൻ തങ്ങൾക്ക് ശക്തി നൽകിയതായും യുവതികൾ വ്യക്തമാക്കി.

അഖാരയിലെ ഗോദയിൽ മത്സരിക്കുക എന്ന തങ്ങളുടെ ചിരകാല അഭിലാഷം പൂർത്തിയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ യുവതികൾ. ഗുസ്തിക്കാർ പിന്തുടരുന്ന ശരിയായ ഭക്ഷണക്രമം പാലിക്കുവാനോ, വിദഗ്ധമായ പരിശീലനം നടത്താനോ വളരെ സാധാരണക്കാരായ ഈ വനിതകൾക്ക് സാഹചര്യമില്ലെങ്കിലും ദൃഡനിശ്ചയം കൈമുതലാക്കിയ ഇവർ ഇനിയും നേട്ടങ്ങൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ്.

തങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ വനിതകൾ സാമൂഹികമാറ്റങ്ങൾക്ക് കാരണക്കാരാകുമെന്ന് കരുതുന്നതായി ഇവർ വ്യക്തമാക്കി. അമീർഖാന്റെ ‘ദംങ്കൽ’ എന്ന ചിത്രം കായിക രംഗത്തേയ്ക്ക് കടന്നു വരാൻ രാജ്യത്തെ വനിതകൾക്ക് വളരെയേറെ പ്രചോദനമേകിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ilanchiyam

കുട്ടികള്‍ ഒത്തു പിടിച്ചു; തലക്കുളത്തിന് പുനര്‍ജന്മമായി

കുറ്റിപ്പുറത്ത് വൻ കള്ളപ്പണവേട്ട; വേങ്ങരയിലേക്കെന്ന് സൂചന