Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
in ,

വരാപ്പുഴ ശ്രീജിത്തിന്റെ മരണം: പുതിയ വെളിപ്പെടുത്തലുമായി ഡോക്ടർ

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ( custodial death ) പോലീസിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തു വന്നു. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തപ്പോൾ മർദ്ദനമേറ്റിരുന്നില്ല എന്നാണ് പുതിയ വെളിപ്പെടുത്തൽ.

ആദ്യ പരിശോധനയിൽ ശ്രീജിത്തിന് കൂടുതൽ പരിക്കുണ്ടായിരുന്നില്ല എന്ന് ശ്രീജിത്തിനെ ആദ്യം പരിശോധിച്ച ഡോക്ടർ വെളിപ്പെടുത്തി. മെഡിക്കൽ സെന്റർ മേധാവി ഡോ. ജോസ് സക്കറിയ ആണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമോ രാത്രിയോ ആകാം ശ്രീജിത്തിന് മർദ്ദനമേറ്റതെന്ന് ഡോക്ടർ അറിയിച്ചു. ശനിയാഴ്ച രാവിലെ ശ്രീജിത്തിനെ പരിശോധനയ്ക്കായി കൊണ്ട് വന്നപ്പോൾ പരിക്കുകൾ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർ വ്യക്തമാക്കി.

വൻ ജനശ്രദ്ധ നേടിയ സംഭവത്തിൽ പറവൂർ സി ഐ ക്രിസ്പിൻ സാം, എസ് ഐ ദീപക് എന്നിവർക്കു വീഴ്ച്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

രേഖകളിൽ കൃത്രിമം നടത്തിയതായും ആരോപണമുണ്ട്. ശ്രീജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ സിഐയും എസ്ഐയും ഗുരുതര വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പറവൂർ സി ഐ ക്രിസ്പിൻ സാം, എസ് ഐ ദീപക് എന്നിവരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.

എസ്ഐയെയും സിഐയെയും രക്ഷിക്കുവാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ശ്രീജിത്തിന്റെ സഹോദരൻ രഞ്ജിത്ത് ആരോപിച്ചു. എസ്ഐയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ശ്രീജിത്തിന്റെ അമ്മ വ്യക്തമാക്കി.

അതേസമയം, വരാപ്പുഴ കസ്റ്റഡിമരണക്കേസ് അട്ടിമറിക്കാനാണ് അറസ്റ്റിലായ ആർടിഎഫ് പോലീസ് ഉദ്യോഗസ്ഥർ സ്വന്തം മുഖങ്ങൾ വെളിപ്പെടുത്തി വീഡിയോ പുറത്തു വിട്ടതെന്ന ആരോപണമുയർന്നു. തിരിച്ചറിയൽ പരേഡ് നടക്കാനിരിക്കെ അറസ്റ്റിലാകുന്നതിന് മുൻപാണ് ഇവർ വീഡിയോ പുറത്തിറക്കിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വൗസ്റ്റേ ആപ്പിലൂടെ ഇനി കേരളത്തിലെവിടെയും ഹോട്ടല്‍ റൂം ബുക്കിംഗ് അതിലളിതം

Kathua, IMF chief Christine Lagarde , Modi, women ,safety, PM ,Narendra Modi , advice,more attention , ,Indian authorities,

ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷ: മോഡിയ്ക്ക് നിർദ്ദേശവുമായി ഐഎംഎഫ് അധ്യക്ഷ