http://blivenews.com/?s=Sreejith,Varappuzha, Sreejith, custody, death, RTF , postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC , sreejith, custodial death
in ,

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആർടിഎഫ് പ്രതിക്കൂട്ടിൽ

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ആർടിഎഫ് ( RTF ) പ്രതിക്കൂട്ടിൽ. ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയെന്ന് ഉറപ്പായതായി റിപ്പോർട്ട്.

വീടാക്രമണക്കേസിൽ ശ്രീജിത്ത് യഥാർത്ഥ പ്രതിയല്ലെന്ന് ഉറപ്പിച്ചു. അന്വേഷണസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സംഭവത്തിൽ അന്വേഷണസംഘം നിരവധി പേരുടെ മൊഴിയെടുത്തു. കൂടാതെ ശ്രീജിത്തിന്റെ ചിത്രവും വഴിത്തിരിവായി.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് തെളിഞ്ഞു. അന്യായ അറസ്റ്റ് രേഖപ്പെടുത്തിയത് സി ഐ ആണെന്നാണ് സൂചന. നടപടിക്രമങ്ങളിൽ അതീവ ഗുരുതര വീഴ്ചയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിൽ ആർ ടി എഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് സൂചന. സംഭവത്തിൽ ആർ ടി എഫ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുകയാണ്.

സി ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്.

ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയെന്ന സൂചനകളുമായി പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ശ്രീജിത്തിന്റെ പേശികൾക്ക് അസാധാരണമായ ചതവുണ്ടെന്നും ശരീരത്തിൽ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

വരാപ്പുഴ സംഭവത്തിൽ പോലീസിന്റെ  നടപടി ക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായി മുൻ പോലീസ് മേധാവി ടി പി സെൻകുമാർ ഇന്നലെ ആരോപിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സര്‍വീസ്‌ ചട്ടലംഘനം: സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസിന് വീണ്ടും സസ്പെന്‍ഷന്‍

 Eeti , Wayanad, centuries-old rosewood trees, axe, trees, government, contracts, contractors,Chaliyam , Kozhikode , Kuppadi ,environmental degradation , climate change,

വയനാട്ടില്‍ 1000-ലധികം വൻ ഈട്ടിവൃക്ഷങ്ങൾ മുറിക്കുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ