Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
in ,

ശ്രീജിത്തിന്റെ മരണം: ചെന്നിത്തലയുടെ ഏകദിന ഉപവാസത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഉമ്മന്‍ ചാണ്ടി

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം എറണാകുളം മറൈന്‍ ഡ്രൈവില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ( Oommen Chandy ) ഉദ്ഘാടനം ചെയ്തു. ശ്രീജിത്തിന്റെ കേസ് സിബിഐക്ക് വിടണമെന്ന് ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിബിഐ ആന്വേഷണം ആവശ്യപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ശ്രീജിത്തിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും സംഭവത്തില്‍ മുഖ്യമന്ത്രിക്കും ധാര്‍മികമായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട്ടില്‍ എത്താത്തത് ദൗര്‍ഭാഗ്യകരമാണെന്നും കുറ്റബോധം കൊണ്ടായിരിക്കാം മുഖ്യമന്ത്രി വരാപ്പുഴയിലെ വീട് സന്ദര്‍ശിക്കാതിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ആ വീട്ടിലെത്തിയ ശേഷം സിബിഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ തെലങ്കാനയിലെ മോഡല്‍ പോലീസ് സ്റ്റേഷന്‍ കാണാനാണ് മുഖ്യമന്ത്രി പോയതെന്നും ഉമ്മന്‍ചാണ്ടി പരിഹസിച്ചു.

പോലീസ് അസോസിയേഷന്‍ സമ്മേളനത്തിന് ചുവന്ന ഷര്‍ട്ടിട്ട് 19 പേര്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയും ഡിജിപിയും നോക്കിനിന്നതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ പോലീസിലെ അച്ചടക്കം നഷ്ടമാകുമെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ശ്രീജിത്തിന്റെ കൊലപാതകത്തില്‍ കുറ്റവാളികള്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണമെന്നും ഇനിയെങ്കിലും ഈ നാട്ടിലെ ജനവികാരം ഉള്‍ക്കൊണ്ടുക്കൊണ്ട് അന്വേഷണം സിബിഐക്ക് വിടണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം, വരാപ്പുഴയിലെ കസ്റ്റഡി മരണക്കേസില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാർ അറസ്റ്റിലായതോടെ സംസ്ഥാനത്ത് ധാരാളം പോലീസുകാര്‍ നിഷ്‌ക്രിയരായതായി ആരോപണം.

ഇടിച്ചും തൊഴിച്ചും കേസ് തെളിയിച്ചിരുന്ന പല സ്റ്റേഷനുകളിലും അത് നിറുത്തിയത് നല്ല സൂചനയാണെങ്കിലും പ്രതികളെ ഇപ്പോള്‍ ശാസ്ത്രീയമായി ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്നാണ് പരാതി.

പ്രതിയെ പിടിച്ചാല്‍ ആ കേസില്‍ മാത്രം എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിനപ്പുറം പ്രതി മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പോലും മെനക്കെടുന്നില്ലെന്നാണ് സൂചന. വരാപ്പുഴ ‘ഇഫക്‌ട്’ എന്നാണ് പല പോലീസുകാരും ഇതിനെ വിശേഷിപ്പിക്കുന്നത്.

മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നവരെയോ പൊതുശല്യക്കാരെയോ അക്രമികളെയോ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയാല്‍ പോലീസ് സ്ഥലത്തെത്തി രംഗം നിരീക്ഷിച്ചശേഷം പ്രശ്നം പറഞ്ഞു തീര്‍പ്പാക്കി തടിതപ്പുകയാണെന്നും പ്രശ്നസ്ഥലങ്ങളില്‍ നിന്ന് പെട്ടെന്ന് ആരേയും കസ്റ്റഡിയിലെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

പോലീസിലെ ചുരുക്കം ചിലരുടെ മോശം പ്രവർത്തികൾ വിവാദമായതോടെ പോലീസുകാരെയെല്ലാം മോശക്കാരായി ചിത്രീകരിക്കുവാനുള്ള പ്രവണത ശക്തമായതായും ആരോപണമുണ്ട്. ഈ അവസരം മുതലെടുത്ത് അക്രമികൾ പലയിടത്തും ബോധപൂർവ്വം കൂടുതൽ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നതായും റിപ്പോർട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

impeachment , CJI, Dipak Misra, Venkaiah Naidu, rejected, notice, vice president, impeachment motion, Kapil Sibal , supreme court, 

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിക്കളഞ്ഞു

Latvian woman, Liga, Kovalam, death, sister, Ilzie, press conference, DGP, Loknath Behra, suspect, murder, identified, police, post-mortem,  

വിദേശ വനിത ലിഗയുടെ ദുരൂഹ മരണം; അധികൃതർക്കെതിരെ ആരോപണങ്ങളുമായി സഹോദരി