Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
in ,

വരാപ്പുഴ കസ്റ്റഡി മരണം: ആരോപണങ്ങളുമായി പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും

തിരുവനന്തപുരം: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിൽ ( Varapuzha custodial death ) കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സനും രംഗത്തെത്തി.

ശ്രീജിത്തിന്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചപ്പോൾ എം എം ഹസ്സൻ സിപിഎമ്മിനെതിരെയും ആരോപണം ഉന്നയിച്ചു.

കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാത്തത് തെറ്റായ നടപടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടേത് മനുഷ്യത്വരഹിതമായ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ആ കുടുംബത്തിന് സ്വാഭാവിക നീതി നല്‍കുന്നതിന്‍റെ ഭാഗമാണെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത്തരം നിലപാടെടുക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

അതേമയം, വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി പി എമ്മിന് പങ്കുണ്ടെന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എം എം ഹസ്സന്‍ ആരോപിച്ചു.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ് പിക്ക് സി പി എമ്മിന്റെ പ്രാദേശിക നേതൃത്വം നിര്‍ദേശം നല്‍കിയതായി ശ്രീജിത്തിന്റെ സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

മുഖ്യമന്ത്രിക്കും സി പി എം നേതാക്കള്‍ക്കും ശ്രീജിത്തിന്റെ വീട്ടില്‍ പോകാനും മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാനും കഴിയാത്തത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആലുവ മുന്‍ റൂറല്‍ എസ് പി എ വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

liga's husband , Andrews , Kerala, interview, Irish media, murder, investigation, people, case, police, post mortem ,sister, Liga, custody,

കേരളത്തെ പറ്റി ലിഗയുടെ ഭർത്താവിന്റെ അഭിപ്രായം ഐറിഷ് മാധ്യമത്തിൽ

സർക്കാരിനെ താഴെയിറക്കാൻ പണം പിരിക്കുമല്ലേ…