Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
in ,

വരാപ്പുഴ കസ്റ്റഡി മരണം: സഭയിൽ ബഹളം; സിബിഐ അന്വേഷണമില്ലെന്ന് സർക്കാർ

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ ( Varapuzha custody death ) ചൊല്ലി സഭയിൽ ഇന്നും ബഹളമുണ്ടായി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ വ്യക്തമാക്കി. എന്നാൽ ആളുമാറി പിടിച്ചു കൊണ്ട് പോയി കൊല്ലുന്നത് ആദ്യമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു.

വിവാദ വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ഏതെങ്കിലും നിയമ സംവിധാനങ്ങൾ ഇടപെട്ടതിനു ശേഷമല്ല സർക്കാർ ഈ വിഷയത്തിൽ നടപടിയെടുത്തതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഇതിനു മുൻപ് ഉണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമസഭയില്‍ വി.ഡി സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പ്രതി ചേര്‍ക്കുന്നതിനെ കുറിച്ച്‌ നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയാണെന്നും കേസില്‍ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ പ്രത്യേകാന്വേഷണ സംഘം തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണത്തില്‍ ശ്രീജിത്തിന്റെ കുടുംബം തൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ശ്രീജിത്തിന്റെ കുടുംബം സി.ബി.ഐ അന്വേഷണമാണ് ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒന്നും മറയ്ക്കാനില്ലെങ്കിൽ സിബിഐ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നത് എന്തിനാണെന്ന് ചെന്നിത്തല ആരാഞ്ഞു.

കസ്റ്റഡി മരണം ലാഘവത്തോടെ കാണുന്ന സർക്കാരല്ല ഇതെന്നും വരാപ്പുഴ കേസിൽ ഗൗരവമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മേൽനോട്ട പിഴവിനാണ് എ വി ജോർജിനെ സ്ഥലം മാറ്റിയതും സസ്‌പെൻഡ് ചെയ്തതുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെളിവുണ്ടെങ്കിൽ നടപടിയെടുക്കാൻ അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ഇതിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം അറിയിച്ചു.

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷ ആവശ്യം നേരത്തെ സ്പീക്കര്‍ തള്ളിയിരുന്നു. കേസില്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ കുറ്റവിമുക്തനാക്കിയ വിഷയം സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ നിയമോപദേശം സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇക്കാര്യം ചട്ടങ്ങളിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച്‌ പ്രതിപക്ഷവും സ്പീക്കറും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി.

തുടര്‍ന്ന് വിഷയം ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയും പ്രതിപക്ഷം അതംഗീകരിക്കുകയും ചെയ്തു. തുടർന്നാണ് വി.ഡി സതീശന്‍ വിഷയം സബ്മിഷനായി ഉന്നയിച്ചത്. കേസിന്റെ തുടക്കം മുതല്‍ എസ്. പിയെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സതീശന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Anukreethy Vas , Tamil Nadu ,crowned ,Femina Miss India 2018

ഫെമിന മിസ് ഇന്ത്യ 2018: തമിഴ്‌നാട്‌ സ്വദേശിനി അനുക്രീതി വാസ് കിരീടമണിഞ്ഞു

UN, America, withdraws, Human Rights Council, refugee, Syria , Mexico ,Afghanistan, report

മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും അമേരിക്ക പിന്മാറി; അഭയാർത്ഥി പ്രശ്നത്തിൽ യുഎൻ റിപ്പോർട്ട്