Varapuzha death , Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister,
in ,

വരാപ്പുഴ കസ്റ്റഡിമരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ( Varapuzha death ) ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

മനുഷ്യാവകാശ കമ്മീഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്‍റെ പണിയെടുത്താല്‍ മതിയെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായി കമ്മീഷന്‍ ചെയര്‍മാന്‍ അഭിപ്രായം പറയരുതെന്നും കമ്മീഷന്റെ അപക്വമായ നിലപാടുകള്‍ അവഗണന മാത്രമെ അര്‍ഹിക്കുന്നുള്ളൂവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡിമരണം ദൗര്‍ഭാഗ്യകരമാണെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും അറസ്റ്റിലായ പോലീസുകാര്‍ക്ക് പുറമെ കൂടുതല്‍ പേരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാന്യമായി പെരുമാറണമെന്ന് പോലീസുകാരോട് പല തവണ ആവര്‍ത്തിച്ചിട്ടുണ്ടെന്നും മൂന്നാംമുറ പാടില്ലെന്ന ശക്തമായ താക്കീത് നല്‍കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

അതേസമയം, വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേയ്ക്ക്. കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അതിനാല്‍ കേസ് സി.ബി.ഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കൾ ഹര്‍ജി സമർപ്പിച്ചത്.

അതിനിടെ, എസ്.ഐ ദീപക്കിന് എതിരെ ശ്രീജിത്തിന്റെ സഹോദരന്‍ കൂടുതല്‍ ആരോപണങ്ങൾ ഉന്നയിച്ചു. വരാപ്പുഴ സ്‌റ്റേഷനില്‍ വച്ച്‌ എസ്.ഐ ദീപക് എല്ലാവരെയും മര്‍ദ്ദിച്ചതായും തന്നെ പല തവണ നിലത്തിട്ട് ചവിട്ടി എന്നും വരാപ്പുഴ വീട് ആക്രമണ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ശ്രീജിത്തിന്റെ സഹോദരന്‍ ആരോപിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

NOC, Munnar, houses, construction, Revenue minister, E Chandrasekharan, Neelakurinji sanctuary, Kurinji , Munnar,cabinet meeting,eucalyptus ,  local people, areas, 

നീലക്കുറിഞ്ഞി ദേശീയോദ്യാനം: വിസ്തൃതി കുറക്കില്ല; ജനവാസമേഖലയെ ഒഴിവാക്കി

Casio ,reveals ,Pro Trek ,smartwatch,WSDF20A , Japan,  built-in offline GPS,Japanese manufacturer ,adventure ,PRO TREK series , outdoor watches, water proof, snow, climate, wifi, compass, display, resolution, time piece, battery, charge, company, 

സാഹസികപ്രേമികളോട് കൂട്ടുകൂടാൻ കാസിയോയുടെ പുതുപുത്തൻ സ്​മാര്‍ട്ട്​ വാച്ച്‌​