Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
in ,

കസ്റ്റഡി മരണം: മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് (  P Mohanadas ) രംഗത്തെത്തി. താന്‍ സര്‍ക്കാറിനെയല്ല വിമര്‍ശിച്ചതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു വിമര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജന ശ്രദ്ധ നേടിയ വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് മോഹനദാസിനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

മനുഷ്യാവകാശ കമ്മീഷന്‍ കമ്മീഷന്റെ പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അത് മുഖ്യമന്ത്രി നിയമം അറിയാതെ പറഞ്ഞതാകാമെന്ന് മോഹനദാസ് അഭിപ്രായപ്പെട്ടു.

രാഷ്ട്രീയത്തെക്കാള്‍ നല്ലത് ജുഡീഷ്യറി ആണെന്ന് മനസ്സിലാക്കി രാഷ്ട്രീയം ഉപേക്ഷിച്ച്‌ വന്നയാളാണ് താനെന്നും ഒരു രാഷ്ട്രീയകക്ഷിയോടും തനിക്ക് മമതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എജിയോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസ്സിലാകുമായിരുന്നെന്ന് മോഹന്‍ദാസ് ചൂണ്ടിക്കാട്ടി

വരാപ്പുഴ കസ്റ്റഡി മരണ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നും അതിനാൽ ഈ വിഷയത്തില്‍ കമ്മീഷന് ഇടപെടാന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അത് ജനങ്ങളെ അറിയിക്കാന്‍ നിയമപരമായ ബാധ്യത മനുഷ്യാവകാശ കമ്മീഷനുണ്ടെന്നും മോഹനദാസ് കൂട്ടിച്ചേര്‍ത്തു. ശ്രീജിത്തിന്റെ മരണത്തിന് പോലീസിസിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നു കയറിയിട്ടില്ലെന്നും ആരോപണ വിധേയനായ ഒരാളെ പോലീസിന് പരിശീലനം നല്‍കാന്‍ നിയമിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും മോഹനദാസ് വിശദീകരിച്ചു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചതിനെ തുടർന്നാണ് വിശദീകരണവുമായി കമ്മീഷൻ രംഗത്തെത്തിയത്.

അതേമയം, വരാപ്പു‍ഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വരാപ്പു‍ഴ എസ്‌ഐ ദീപക്കിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് ദീപക്കിനെ പറവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

കമ്മീഷന്റെ ചുമതല വഹിക്കുന്ന ആള്‍ രാഷ്ട്രീയം പറയരുതെന്നും അദ്ദേഹത്തിന്റെ വാക്കുകളെ അപക്വമായ നിലപാടുകളായി കണ്ടാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി നേരത്തെ വിമര്‍ശിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അങ്ങനെയാണെങ്കില്‍ അദ്ദേഹം ആ സ്ഥാനം രാജി വച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പോകുന്നതാണ് നല്ലതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വിമർശിച്ചിരുന്നു.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നും പി.മോഹന്‍ദാസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ കേസിൽ ആരോപണവിധേയനായ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതിനെയും പി.മോഹന്‍ദാസ് വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

fuel, price, petrol , hike, Kerala, record, Karnataka election, oil companies, Central govt, tax, people, Fuel price, Thomas Issac, petroleum products, finance minister, reduction, sales tax, economy, GST, VAT period, petrol, diesel, price, kerala, Petrol price,diesel, price, Kerala, hit, record ,  Petrol, State-owned oil firms,Petrol prices, impact, central govt, kerala govt, oil companies, 

ഇന്ധന വില വർദ്ധന: ജനം ആശങ്കയിൽ; നികുതി കുറക്കില്ലെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു

jayaraj,director,mohanlal,films, Kunjali marakkar,

തന്റെ ചിത്രത്തിൽ ഇതുവരെ മോഹൻ ലാൽ അഭിനയിച്ചിട്ടില്ല; കാരണം ഇതാണെന്ന് ജയരാജ്