ശ്രീജിത്തിന്റെ മരണം: പോലീസിനെതിരെ മുൻ പോലീസ് മേധാവി

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റേത് ( Varapuzha Sreejith ) ഉരുട്ടിക്കൊലയെന്ന സൂചനകളുമായി പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ശ്രീജിത്തിന്റെ പേശികൾക്ക് അസാധാരണമായ ചതവുണ്ടെന്നും ശരീരത്തിൽ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ആയുധമുപയോഗിച്ചാണു ശ്രീജിത്തിനെ മർദ്ദിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആലോചനയുണ്ടെന്നാണ് സൂചന. ആരോപണവിധേയരായ പോലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനും ആലോചനയുണ്ട്.

എസ് പിയുടെ സ്ക്വാഡും ലോക്കൽ പോലീസും പരസ്പര വിരുദ്ധ മൊഴി നൽകുന്നതിനാൽ ശ്രീജിത്തിനെ മർദ്ദിച്ച പോലീസുകാരെ തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് ആരോപണവിധേയരായ പോലീസുകാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനായി അന്വേഷണസംഘം ആലോചിക്കുന്നത്. കേസിൽ ഉൾപ്പെട്ട പോലീസുകാരുടെ മൊബൈല്‍ കോൾ ലിസ്റ്റും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

അതേസമയം, വരാപ്പുഴ സംഭവത്തിൽ പോലീസിനെതിരെ മുൻ പോലീസ് മേധാവി ടി പി സെൻകുമാർ രംഗത്തെത്തി. നടപടി ക്രമങ്ങളിൽ പോലീസിന് വീഴ്ച സംഭവിച്ചതായി സെൻകുമാർ പറഞ്ഞു.

ശ്രീജിത്തിനെ മർദ്ദിച്ചത് പോലീസ് തന്നെയാണെന്നും ശ്രീജിത്തിന് പുറത്തു നിന്നും മർദ്ദനമേൽക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മർദ്ദനം നടന്നുവെന്ന കാര്യം മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാണെന്നും ശ്രീജിത്തിന് ഇത്രയും മർദ്ദനം ഏറ്റത് അവിശ്വസനീയമാണെന്നും സെൻകുമാർ പ്രതികരിച്ചു.

ശ്രീജിത്ത് പോലീസിനെ ആക്രമിച്ചിട്ടില്ലെന്നും ശ്രീജിത്തിൽ നിന്ന് ഒന്നും കണ്ടെത്താൻ ഉണ്ടായിരുന്നില്ലെന്നും ശ്രീജിത്തിനെ മർദ്ദിക്കാൻ പ്രത്യേക കാരണങ്ങൾ ഉള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ ശ്രീജിത്തിനെ മർദ്ദിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും മുൻ പോലീസ് മേധാവി ആവശ്യപ്പെട്ടു.

അതിനിടെ, ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റവാളികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ ശ്രീജിത്തിന്റെ കുടുംബം രംഗത്തെത്തി. കുറ്റവാളികളെ പിടികൂടുന്നില്ലെങ്കില്‍ സിബിഐ അന്വേഷണം അടക്കമുള്ളവ ആവശ്യപ്പെടുമെന്ന് ശ്രീജിത്തിന്റെ അമ്മ വ്യക്തമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വനിതാ ഡോക്ടറുടെ മരണം; ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ATM, currency shortage, RBI, Shivraj Singh Chouhan , cash crunch, 2000 Rs notes,  various states, shortage, currency, demonetisation , currency ban, economy, 

എടിഎമ്മുകള്‍ കാലിയായി; ചില സംസ്ഥാനങ്ങളിൽ നോട്ട് ക്ഷാമം രൂക്ഷം