http://blivenews.com/?s=Sreejith,Varappuzha, Sreejith, custody, death, RTF , postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC , sreejith, custodial death
in ,

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം:​ ആരോപണവും പ്രത്യാരോപണവുമായി അധികൃതരും ശ്രീജിത്തിന്റെ കുടുംബവും

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ ( Varapuzha Sreejith ) മരണത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് കാണാന്‍ വിസമ്മതിച്ചു എന്ന പോലീസിന്‍റെ പരാതിയിൽ ഹൈക്കോടതി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശമുള്ളത്.

സംഭവത്തില്‍ പറവൂര്‍ മജിസ്ട്രേറ്റിനു വീഴ്ച പറ്റിയില്ല എന്നും ശ്രീജിത്തിനെ കാണാന്‍ മജിസ്ട്രേറ്റ് വിസമ്മതിച്ചു എന്നത് തെറ്റാണെന്നും മജിസ്ട്രേറ്റിനെ ഫോണില്‍ വിളിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയത്.

ഏഴാം തീയതി പോലീസുകാര്‍ തന്റെ വീട്ടില്‍ പ്രതിയെ കൊണ്ടുവന്നിട്ടില്ലെന്നും ഇക്കാര്യം തന്നോട് ഫോണില്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മജിസ്‌ട്രേറ്റ് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഏഴാം തീയതി ശ്രീജിത്തിനെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചെന്ന് പറയുമ്പോഴും റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എട്ടാം തീയതിയാണെന്ന വൈരുദ്ധ്യം പോലീസിന് പ്രശ്നമാകുമെന്നാണ് വിലയിരുത്തൽ.

കസ്റ്റഡിയില്‍ എടുത്തയാളെ ഒരു മജിസ്‌ട്രേറ്റ് കാണാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു മജിസ്‌ട്രേറ്റിന്റെ അടുത്തോ അല്ലെങ്കില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുൻപിലോ ഹാജരാക്കാനുള്ള നിയമസാധ്യത പോലീസിനുണ്ടെന്നും രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും രണ്ട് പ്രാവശ്യം ജോർജ്ജിന്റെ മൊഴി എടുത്ത് വിട്ടയച്ചത് അദ്ദേഹത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ശ്രീജിത്തിന്‍റെ കുടുംബം ആരോപിച്ചു.

കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്ത് വരാന്‍ സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

എന്നാൽ വരാപ്പുഴ കസ്‌റ്റഡി മരണക്കേസില്‍ തന്നെ അന്യായമായി കുടുക്കാന്‍ സിനിമാ രംഗത്തെ ഒരു പ്രമുഖന്‍ ശ്രമിക്കുകയാണെന്ന് മുന്‍ ആലുല റൂറല്‍ എസ്.പി എ.വി.ജോര്‍ജ് ആരോപിച്ചു.

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വ്വമായ അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നും അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

തനിക്കെതിരെ ചില സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ലെന്നും എ.വി.ജോര്‍ജ് അഭിപ്രായപ്പെട്ടു.

താന്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സിനെക്കുറിച്ച്‌ മികച്ച അഭിപ്രായമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നും കഞ്ചാവ്, ലഹരി, മണല്‍ മാഫിയകള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

വരാപ്പുഴ കേസിന് മുൻപ് യാതൊരു വിധ ആരോപണങ്ങളും സംഘത്തിനെതിരെ ഉയര്‍ന്നിട്ടില്ലെന്നും എ.വി.ജോര്‍ജ് വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CISSA, ANERT, National Technology Day, Celebration ,May 14,Centre for Innovation in Science and Social Action, collaboration ,Non-conventional Energy and Rural Technology ,Government of Kerala,  organizing ,seminar ,Technological Advances in Sustainable Transportation, Electrical Mobility, Use of Renewable Energy ,2018 National Technology Day ,

സിസ്സയുടെ ആഭിമുഖ്യത്തിൽ നാഷണൽ ടെക്നോളജി ഡേ സംഘടിപ്പിക്കുന്നു

ടൂറിസം പോലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും: ടൂറിസം മന്ത്രി