Vasantholsavam 2018, Kanakakkunnu Palace,visual bonanza,organised ,Kerala Tourism ,7th to 14th January, tourists, local residents, government , festival,event,Flower shows, exhibition ,sale ,agricultural produces, rare herbs , medicinal plants, food festivals,tribal lifestyle, artforms,Loka Kerala Sabha Sammelanam,Haritha Keralam Mission,stalls,
in , ,

അനന്തപുരിയിലെ വസന്തോത്സവം ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിലൊരുക്കിയ വസന്തോത്സവം 2018 ( Vasantholsavam 2018 ) അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയില്‍ പുതുവസന്തം തീര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പുഷ്പമേള സംഘടിപ്പിക്കുന്നത്.

പതിനായിരത്തിലധികം വര്‍ണ്ണ പുഷ്പങ്ങള്‍, ആയിരത്തിലധികം ഔഷധസസ്യങ്ങള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകൊണ്ടിരിക്കുന്ന കാവുകളുടെ പുനരാവിഷ്‌ക്കാരം, ഗോത്രവര്‍ഗ സംസ്‌ക്കാരം, ശലഭോദ്യാനം, ഭക്ഷ്യമേള തുടങ്ങി ഒട്ടനവധി കാഴ്ചകളാണ് കാണികള്‍ക്കായി വസന്തോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്.

രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം തലസ്ഥാനനഗരിയില്‍ നടക്കുന്ന മേള ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ മാസം 14 വരെ നടക്കുന്ന മേള കാണുന്നതിനുള്ള ടിക്കറ്റുകള്‍ എസ്.ബി.ഐ. ശാഖകളില്‍ നിന്നും കനകകുന്നിലെ പ്രത്യേക കൗണ്ടറുകളില്‍ നിന്നും ലഭിക്കും.

വനം വന്യജീവി വകുപ്പിന്റെ വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ മേളയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. പരിസ്ഥിതി മലിനീകരണത്തിനെതിരെ ഹരിത കേരളം മിഷന്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മാതൃകകളും വസന്തോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Vasantholsavam 2018, Kanakakkunnu Palace,visual bonanza,organised ,Kerala Tourism ,7th to 14th January, tourists, local residents, government , festival,event,Flower shows, exhibition ,sale ,agricultural produces, rare herbs , medicinal plants, food festivals,tribal lifestyle, artforms,Loka Kerala Sabha Sammelanam,Haritha Keralam Mission,stalls,

ജല മലിനീകരണം, ജലത്തിന്റെ ദുര്‍വിനിയോഗം തുടങ്ങിയവ തടയുവാനുള്ള മാതൃകകൾക്ക് പുറമെ ജലസംരക്ഷണത്തിനായുള്ള ചെറുകിട ജലസേചന മാതൃകകളും സ്റ്റാളിൽ അണിനിരത്തിയിട്ടുണ്ട്.

കൂടാതെ ജൈവകൃഷി, കൃഷി പ്രോത്സാഹനം, വികസനം, ആസൂത്രണം, മാലിന്യ സംസ്കരണം എന്നിവയില്‍ കാര്യക്ഷമമായ വികസനങ്ങൾ ലക്ഷ്യമാക്കുന്ന പദ്ധതികളുടെ മാതൃകകളും ഇവിടെ കാണാം.

കനകക്കുന്ന് കൊട്ടാരവളപ്പില്‍ എത്തിയാല്‍ ഇരപിടിയന്‍ സസ്യത്തെ നേരിട്ട് കാണാം. കൂടാതെ കുറിഞ്ഞിയും പ്രത്യേകതരം മുളകൾ ഉള്‍പ്പെടെ അപൂര്‍വ്വയിനം സസ്യവൈവിധ്യമാണ് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വസന്തോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

പ്രധാനമായും മൂന്നിനങ്ങളില്‍പ്പെട്ട ഇരപിടിയന്‍ സസ്യങ്ങളും പത്തോളം സങ്കരയിനങ്ങളുമാണ് ‘ക്യൂരിയസ് പ്ലാന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നെപ്പന്ത്, സരസീമിയ, വീനസ് ഫ്‌ളൈട്രാപ് എന്നിവ കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ വികസിപ്പിച്ചെടുത്ത പത്തോളം സങ്കരയിന സസ്യങ്ങളും സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നു.

Vasantholsavam 2018, Kanakakkunnu Palace,visual bonanza,organised ,Kerala Tourism ,7th to 14th January, tourists, local residents, government , festival,event,Flower shows, exhibition ,sale ,agricultural produces, rare herbs , medicinal plants, food festivals,tribal lifestyle, artforms,Loka Kerala Sabha Sammelanam,Haritha Keralam Mission,stalls,തണുത്ത പ്രദേശങ്ങളിലെ ചതുപ്പുനിലങ്ങളില്‍ മാത്രം വളരുന്ന മേഘാലയയിലെ ഖാസിയ മലനിരകളില്‍ കാണപ്പെടുന്ന നെപ്പന്തസും അരുണാചല്‍ പ്രദേശില്‍ കാണപ്പെടുന്ന സരസീനിയയും തലസ്ഥാനവാസികള്‍ക്ക് അപൂര്‍വകാഴ്ച സമ്മാനിക്കുന്നുണ്ട്.

എം.എസ്. സ്വാമിനാഥന്‍ ഗവേഷണ ഫൗണ്ടേഷന്‍ സാമൂഹിക കാര്‍ഷിക ജൈവ കേന്ദ്രം കനകക്കുന്നില്‍ ഒരുക്കിയ വയനാടിന്റെ തനത് വിത്തിനങ്ങളുടെ പ്രദര്‍ശനവും ശ്രദ്ധേയമായി. മുപ്പതോളം നെല്ലിനങ്ങളും 28-ല്‍പ്പരം പയറിനങ്ങളും വിവിധ ഇനം കാച്ചില്‍ വിത്തുകളുമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

അന്യം നിന്ന് പോകുന്ന വിത്തിനങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുവാനാണ് ഫൗണ്ടേഷന്‍ ശ്രമിക്കുന്നത്. കുറിച്യര്‍, കുറുമി, കണിയ എന്നീ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ ഇന്നും തികച്ചും പരമ്പരാഗതവും പ്രകൃതിദത്തവുമയ രീതിയില്‍ നടത്തുന്ന കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാ വര്‍ഷവും ഫൗണ്ടേഷന്‍ വിത്ത് ഉത്സവം സംഘടിപ്പിക്കാറുണ്ട്.

ഏത് കാലാവസ്ഥയെയും തരണം ചെയ്യാന്‍ ശേഷിയുള്ളവയാണ് ‘വിത്ത്പുര’യില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിത്തിനങ്ങള്‍. കടുത്ത വരള്‍ച്ചയും വെള്ളപ്പൊക്കവും നേരിടാന്‍ കഴിവുള്ള കടുക്കന്‍, ചെന്താടി എന്നീ വിത്തിനങ്ങളും മേളയിലുണ്ട്. കൂടാതെ ‘നെല്‍വിത്തുകളിലെ രാജാവ്’ എന്നറിയപ്പെടുന്ന ‘ചെന്നെല്ല്’ ഉള്‍പ്പെടെയുള്ള വിത്തുകളുടെ വില്‍പ്പനയും വിത്തുപുരയില്‍ ഒരുക്കിയിരിക്കുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

senior citizen, seats, reservation,bus ,Kerala State Human Right Commission,transport commissioner,   Motor Vehicles Department ,MVD, implement , seat reservation , private buses , Regional Transport Officer , bus operators,  normal 39-seater bus, nine seats are reserved for women, four each for senior men , women,differently-abled, visually-challenged,mother ,child,

ബസ്സുകളിൽ മുതിർന്ന പൗരന്മാർക്ക് സീറ്റ് ഉറപ്പുവരുത്താൻ നിർദ്ദേശം

Oommen Chandy,blackmail,solar case,investigation team, K Surendran, complaint, former Chief Minister, Kerala, Saritha, Biju Radhakrishnan, statement, crime branch, BJP leader, Congress, case, solar, Solar report, Oommen Chandy, High court, petition, Kapil sibal, Saritha,case, former minister, Kerala High court, controversy, Kerala, politics, Biju Radhakrishnan, 

ബ്ലാക്ക്‌മെയില്‍ പ്രസ്താവന: ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു