വിവാദ ഭൂമി ഇടപാടിൽ വത്തിക്കാൻ ഇടപെട്ടു; അതിരൂപതയിലെ പ്രമുഖർക്ക് സ്ഥാനമാറ്റം

കൊച്ചി: വിവാദ ഭൂമി ഇടപാടിൽ വത്തിക്കാൻ ( Vatican ) ഇടപെട്ടതിനെ തുടർന്ന് സീറോ മലബാര്‍ സഭയിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉൾപ്പെടെയുള്ള പ്രമുഖർക്ക് സ്ഥാനമാറ്റം.

ഭൂമിക്കച്ചവട വിഷയത്തിൽ മാർപ്പാപ്പയുടെ ഇടപെടലിനെ തുടർന്ന് അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഒഴിഞ്ഞു.

പകരം പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനേത്തോടത്ത് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ (ആര്‍ച്ച്‌ ബിഷപ്പ്) ആയി ചുമതലയേറ്റു. എന്നാൽ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും.

മാര്‍ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ അതിരൂപതയുടെ ചുമതലയിൽ നിന്ന് മാറ്റി. വത്തിക്കാനില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇന്നാണ് വത്തിക്കാനില്‍ നിന്നും ‍ഇതുസംബന്ധിച്ച ഉത്തരവ് വന്നത്.

അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് കൂടിയായിരുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു നേരത്തെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ. എന്നാൽ ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാളിനെതിരെ അതിരൂപതയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

‘ട്രാന്‍സ്പരന്‍സി മൂവ്‌മെന്റ്’ എന്ന പ്രസ്ഥാനത്തിന്റെ കീഴില്‍ ഭൂരിപക്ഷം വൈദികരും വിശ്വാസികളും കര്‍ദ്ദിനാള്‍ അതിരൂപതയുടെ ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതേതുടര്‍ന്ന് അതിരൂപതയുടെ ഭരണപരമായ കാര്യങ്ങള്‍ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യൻ എടയന്ത്രത്തിനേയും ഇടവക ചുമതല മാര്‍ ജോസ് പുത്തന്‍വീട്ടിലിനേയും താല്‍ക്കാലികമായി ഏല്‍പ്പിച്ചിരുന്നു.

ഇതില്‍ മാര്‍ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ ചുമതലയാണ് അതിരൂപതയ്ക്ക് പുറത്തു നിന്നുള്ള ഒരു ബിഷപ്പിന് കൈമാറിയത്. നിലവിലെ മാറ്റങ്ങളോട് പ്രതികരിക്കാനില്ലെന്ന് ആലഞ്ചേരി അറിയിച്ചു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിന് പിന്നാലെ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശം അനുസരിച്ചാണ് കര്‍ദാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങൾ ചുമത്തി ഫാ ജോഷി പുതുവ, ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്.

കർദ്ദിനാളിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് മാർച്ച് ആറിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഭൂമി ഇടപാടില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് 40 കോടി രൂപയുടെ  നഷ്ടമുണ്ടായെന്നാണ് അന്വേഷണ കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Camp followers , PSC, Pinarayi, recruitment, last grade services rule, amendment, 

ക്യാമ്പ് ഫോളോവര്‍ നിയമനം പിഎസ് സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Sujatha Devi , Prof B Sujatha Devi , passed away , writer, Sugathakumari, sister, Bodheswaran , 

ബോധേശ്വരന്റെ മകളും എഴുത്തുകാരിയുമായ പ്രൊഫ ബി സുജാത ദേവി അന്തരിച്ചു