in , ,

വയൽ നികത്തി ദേശീയപാത; നിലപാടുമായി വയൽക്കിളി; ആരോപണവുമായി പി ജയരാജൻ

കണ്ണൂർ: കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമിക്കുന്ന വിവാദ വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ വിശദീകരിച്ച് വയൽക്കിളി ( Vayalkkili ) കൂട്ടായ്മ. അതേസമയം വിഷയത്തിൽ പുതിയൊരു ആരോപണവുമായാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ രംഗത്തെത്തിയത്.

വയൽ നികത്തി ദേശീയപാത നിർമിക്കാൻ 55 കർഷകർ സമ്മതപത്രം നൽകിയെന്നതു ശരിയല്ലെന്നും വയൽ നികത്തുന്നതിനെതിരെ 45 പേർ ഡപ്യൂട്ടി കലക്ടർക്കു നൽകിയ പരാതി ഇപ്പോഴും നിലവിലുണ്ടെന്നും വയൽക്കിളി കൂട്ടായ്മ വ്യക്തമാക്കി.

മൂന്നു പേർ മാത്രമാണു സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇവരെ ഭീഷണിപ്പെടുത്തി മാറ്റിയതാണെന്നും കൂട്ടായ്മ ആരോപിച്ചു. ഇതിൽ രണ്ടു പേർ തിരിച്ചുവരാൻ തയ്യാറാണെന്നും കൂട്ടായ്മ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമിക്കുന്ന കാര്യത്തിൽ ജയിംസ് മാത്യു എംഎൽഎ കണ്ടംവഴി ഓടുകയാണെന്ന് വയൽക്കിളി ഭാരവാഹികളായ സുരേഷ് കീഴാറ്റൂർ, സി.മനോഹരൻ, എം.ജാനകി, ടി.സി.കരുണാകരൻ, സി.ജാനകി എന്നിവർ അഭിപ്രായപ്പെട്ടു.

സർവേ നടത്താൻ ഉദ്യോഗസ്ഥർ കീഴാറ്റൂരിലെത്തിയാൽ തടയുമെന്നും സമരക്കാർ പ്രഖ്യാപിച്ചു. അതേസമയം, കീഴാറ്റൂരിൽ നടക്കുന്ന ബൈപാസ് സമരത്തിൽ മുതലെടുപ്പ് നടത്താൻ ആർഎസ്എസ് ഇരട്ടകൊലപാതകം പദ്ധതിയിട്ടിരുന്നതായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആരോപിച്ചു.

ഇന്നലെ തളിപ്പറമ്പിൽ എസ് എഫ് ഐ നേതാവിനെ കുത്തി പരുക്കൽപ്പിച്ച സംഘം കീഴാറ്റൂർ വയലിൽ കൊലപാതകം നടത്താൻ പദ്ധതിയിട്ടെന്നാണ് പി.ജയരാജൻ വെളിപ്പെടുത്തിയത്. കീഴാറ്റൂർ സമര നേതാവായ സുരേഷിന്റെ സഹോദരൻ രതീഷ് ഉൾപ്പടെ രണ്ടുപേരെ കൊലപ്പെടുത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്നും പി.ജയരാജൻ അറിയിച്ചു.

കീഴാറ്റൂർ സമരം കാറ്റു പോയ ബലൂണാണെന്നും ഭൂരിഭാഗം ഭൂടമകളും സമ്മതപത്രം നൽകിയതായും പി.ജയരാജൻ അവകാശപ്പെട്ടു.
കീഴാറ്റൂരിലെ അറുപത് ഭൂടമകളിൽ അമ്പത്തിയാറ് പേരും സമ്മതപത്രത്തിൽ ഒപ്പിട്ടതായാണ് പി.ജയരാജൻ അവകാശപ്പെട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

current , 11k volt current, supplied ,houses, UP, student ,killed ,TVs, fridges ,explode, Meerut, B.Tech student ,died ,serious burn injuries ,electric line fault ,11,000 volt current , Kuan Patti area ,electric appliances,

സാങ്കേതിക​പ്പിഴവ്; പ്രവഹിച്ചത് 11 കെ വോൾട്ട് വൈദ്യുതി; യുപിയിൽ വൻ നാശനഷ്‌ടം

Chengannur, by-election,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: അഡ്വ. ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി