vayalkkili , Keezhattoor , CPM, protest, Nadinu kaval , Kannur, 
in , ,

കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരത്തിന് ബദൽ സമരവുമായി സിപിഎം

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ ( Vayalkkili ) സമരം നേരിടാന്‍ ബദൽ സമരവുമായി സിപിഎമ്മും രംഗത്തെത്തി. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തെ അനുകൂലിച്ച് ‘നാടിന് കാവല്‍’ എന്ന പേരിലാണ് സിപിഎം സമരം ആരംഭിക്കുന്നത്.

എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണ് സിപിഎം സമരം ആരംഭിക്കുക. ദേശീയപാത വികസനത്തിനായുള്ള സമരത്തിന്റെ ഭാഗമായി കീഴാറ്റൂരില്‍ ‘കാവല്‍പ്പുര’ എന്ന പേരിൽ
സമരപ്പന്തൽ നിര്‍മ്മിക്കുവാനും തീരുമാനമായി.

കൂടാതെ സമരം ആരംഭിക്കുന്നതിന് മുന്നോടിയായി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം സംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു.

കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായി വയൽ നികത്തുന്നതിനെതിരെയാണ് വയല്‍ക്കിളികള്‍ സമരം ആരംഭിച്ചത്. എന്നാല്‍ വയല്‍ക്കിളികളുടെ സമരത്തെ തുടക്കം മുതല്‍ തന്നെ പ്രാദേശിക സിപിഎം നേതൃത്വം എതിര്‍ത്തിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മന്ത്രി ജി സുധാകരനും കീഴാറ്റൂർ സമരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. വയൽക്കിളികളല്ല കഴുകന്മാരാണ് കീഴാറ്റൂരിൽ സമരം നടത്തുന്നതെന്ന് ജി സുധാകരൻ ആരോപിച്ചിരുന്നു.

ജില്ലാ സെക്രട്ടറി പി ജയരാജനും സിപിഎം ജില്ലാ ഘടകവും നേരത്തെ തന്നെ വയല്‍ക്കിളികളുടെ സമരത്തെ തള്ളിപ്പറഞ്ഞിരുന്നു. ബൈപ്പാസ് നിര്‍മ്മാണത്തിനായി അധികൃതര്‍ എത്തിയതോടെ ആത്മഹത്യാഭീഷണി മുഴക്കിയ വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Black Panther, more tweets, movie ,Twitter history, audiences ,broken record , box office, ,social media,Michelle Obama ,Soundtrack producer Kendrick Lamar, christopher nolan

ട്വീറ്റുകളുടെ വൻ പ്രവാഹം; സൂപ്പർ ഹീറോ ചിത്രം ബ്ലാക്ക് പാന്തർ ചരിത്രം സൃഷ്‌ടിച്ചു

Facebook , Ravi Shankar Prasad, facebook , personal data, FTC, Donald Trump, US president, election, private information , whatsapp , Union Minister , Law and Justice, Electronics and Information Technology ,

ഫേസ്​ബുക്കിനെതിരെ ഇന്ത്യയും വാട്സ് ആപ് സഹസ്ഥാപകനും രംഗത്ത്