Vazhakulam , Anti-hartal movement, Pineapple City , exemption, market, bandh, ban, illegal ,  Muvattupuzha , Ernakulam district ,  famous, large-scale cultivation ,pineapple, farmers, merchant, people, political parties, hartal
in , ,

അനാവശ്യ ഹർത്താലിന് വിട; പുതിയൊരു ചുവടു വയ്പ്പുമായി വാഴക്കുളം

എറണാകുളം: മൂവാറ്റുപുഴ താലൂക്കിലെ ചെറിയ പട്ടണമായ വാഴക്കുളം ( Vazhakulam ) ഇനി മുതൽ ഹർത്താൽ രഹിത പ്രദേശമെന്ന പേരിലും പ്രശസ്തമാകും. അനാവശ്യമായ ഹര്‍ത്താലുകള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രധാന തീരുമാനവുമായി വാഴക്കുളം വീണ്ടും വാർത്തകളിൽ നിറയുന്നത്.

‘പൈനാപ്പിൾ സിറ്റി’ എന്ന പേരിൽ ഇതിനോടകം പ്രശസ്തമായ വാഴക്കുളം കന്നാരചക്ക / കൈതച്ചക്ക കൃഷിക്ക് വ്യഖ്യാതമാണ്. വാഴക്കുളത്തെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കാന്‍ വ്യാപാരികളും കര്‍ഷകരും ഉൾപ്പെട്ട ജനകീയ കൂട്ടായ്മ തീരുമാനിക്കുകയായിരുന്നു.

അനാവശ്യമായ ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് ഈ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. ജനങ്ങൾക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടികളും യോഗത്തില്‍ ഒന്നിച്ചു.

ഓരോ ഹര്‍ത്താലും പൈനാപ്പിള്‍ മേഖലയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തി വയ്ക്കുന്നതെന്നും കാര്‍ഷിക മേഖലയായ വാഴക്കുളം അടിക്കടിയുള്ള ഹര്‍ത്താല്‍ മൂലം തകര്‍ച്ചയുടെ വക്കിലാണെന്നും പൊതു അഭിപ്രായമുയര്‍ന്നു.

വേഗത്തില്‍ കേടാവുന്ന പഴമെന്ന നിലയില്‍ പൈനാപ്പിളിനെ ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു.

മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മുന്‍കൂട്ടി അറിയിച്ച്‌ നടത്തുന്ന ഹര്‍ത്താലുകളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് രാവിലെ 9 മണി മുതല്‍ 11 മണി വരെ രണ്ടു മണിക്കൂര്‍ കടകള്‍ അടച്ചിടുവാനാണ് തീരുമാനം. അല്ലാത്ത ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്നും തീരുമാനമായി.

ഹര്‍ത്താല്‍ പൂര്‍ണ്ണമായും നിരോധിക്കുന്നതിനോട് തനിക്ക് നയപരമായ വിയോജിപ്പുണ്ടെന്നും പാര്‍ട്ടിയുടെ സംസ്ഥാന നേതൃ തീരുമാനത്തിനൊപ്പമേ തനിക്ക് നില്‍ക്കാനാവൂ എന്നും സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.എം. മത്തായി അഭിപ്രായപ്പെട്ടു.

എന്നാല്‍, പൈനാപ്പിള്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ദോഷകരമായ ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാവുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനകീയ കൂട്ടായ്മയുടെ പ്രചാരണാര്‍ത്ഥം വാഴക്കുളം ടൗണില്‍ ബോധവത്കരണ പരിപാടികളും ഒപ്പുശേഖരണവും സംഘടിപ്പിച്ചിരുന്നു. ഹര്‍ത്താലിനെതിരേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു നടന്ന പരിപാടികളില്‍ ധാരാളം ജനങ്ങള്‍ പങ്കെടുത്തത് ഹര്‍ത്താല്‍ വിരുദ്ധ നിലപാടുകളുടെ ഏറ്റവും മികച്ച തെളിവായി.

അടുത്തിടെ നടന്ന വൻ വിവാദമായ വാട്ട്സ് ആപ്പ് ഹര്‍ത്താലില്‍ വാഴക്കുളത്തെ കടകൾ അടപ്പിക്കാനായി രംഗത്തെത്തിയവരെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ കന്നാരചക്ക മാർക്കറ്റ് വാഴക്കുളത്താണ് സ്ഥിതി ചെയ്യുന്നത്. 2009-ൽ ഇവിടുത്തെ കൈതച്ചക്കയ്‌ക്ക് ‘വാഴക്കുളം കൈതച്ചക്ക’ എന്ന ഭൗമസൂചിക ലഭിച്ചിരുന്നു. കൃഷി, ചെറുകിട വ്യവസായങ്ങളിൽ ഏർപ്പെടുന്ന ജനങ്ങളിൽ ഭൂരിഭാഗവും. കൈതച്ചക്ക, റബർ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Abhasam , release, postponed, film, director, May 4,CBFC, 'A' certification,Jubith Namradath, facebook post, actress, Rima Kallingal , actor ,Suraj Venjaramoodu ,satire, latest news, Alencier Ley, Indrans , Sheetal Shyam,

വിവാദ ചിത്രം ആഭാസം വീണ്ടും പ്രതിസന്ധിയിൽ

Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, odiyan, mohanlal, malayalam movie,motion poster, v a shrikumar menon, odiyan manikyan, facebook live, director, antony perumbavoor, manju variyar, actor, actress, sidhiq, prakash raj, 

മാണിക്യന്റെ കൂടുമാറ്റം പൂർത്തിയായി; ഒടിയന്റെ പുതിയ വിശേഷം പങ്കു വച്ച് മോഹൻലാൽ