vegetarian , How to turn vegan, easy guide , meat, dairy, junk food, dairy products , right substitutes, Meat substitutes,Mock meat ,Butter substitutes ,Cheese substitutes, chocolate lovers , junk food fans
in ,

മാംസാഹാരികൾക്ക് എങ്ങനെ നല്ലൊരു സസ്യാഹാരിയാകാം? ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ

ഇഷ്ടഭക്ഷണങ്ങൾ ആസ്വദിച്ചുകൊണ്ട് തന്നെ എങ്ങനെ സസ്യാഹാരികളാകാം ( vegetarian ) എന്നാണ് മാംസാഹാരികളായ പലരും ഉറ്റുനോക്കുന്നത്. തങ്ങൾക്ക് ലഭിക്കുന്ന ഭക്ഷണം, അത് മാംസാഹാരമാണെങ്കിലും സസ്യാഹാരമാണെങ്കിലും രുചികരവും പോഷക സമ്പുഷ്‌ടവുമാണെങ്കിൽ മാത്രമേ അത് സ്വീകരിക്കൂ എന്ന നിലപാടിലാണ് ബഹുഭൂരിപക്ഷവും നിലകൊള്ളുന്നത്. ഈ അവസരത്തിലാണ് എങ്ങനെ രുചിക്കും പോഷണത്തിനും വിഘാതമാകാതെ നല്ലൊരു സസ്യാഹാരിയായി മാറാമെന്ന് പരിശോധിക്കാം.

ഇന്ന് ആഗോള തലത്തിൽ വളരെയേറെ സദുദ്ദേശത്തോടുകൂടി സസ്യാഹാര വിപ്ലവത്തിന് അടിത്തറപാകിയിരിക്കുകയാണ്. മൃഗസ്നേഹികളായ വ്യക്തികളാണ് സസ്യാഹാര വിപ്ലവത്തിന് കൂടുതൽ പിന്തുണയേകുന്നത്. മൃഗങ്ങളെ ഉപദ്രവിക്കുന്നതിലൂടെ നേടുന്ന ഏതെങ്കിലും ഭക്ഷണമോ ഉൽപ്പന്നമോ ഇത്തരക്കാർ അവരുടെ ജീവിതചര്യയിൽ ഉപയോഗിക്കാറില്ല.

സമീകൃതാഹാരം ശീലമാക്കുന്നത് നമ്മുടെ ആരോഗ്യത്തിനും ചർമ്മത്തിനും വളരെ നല്ലതാണെന്നാണ് സസ്യഭക്ഷണത്തെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നത്. മാംസാഹാരങ്ങൾക്കുപുറമേ കോഴിയിറച്ചി, കടലിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങൾ, മുട്ട തുടങ്ങിയവയും പാൽ, തേൻ തുടങ്ങിയ ഉത്പന്നങ്ങളും സസ്യാഹാരസ്നേഹികൾ തങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. കൂടാതെ മൃഗങ്ങളിൽ പരീക്ഷിക്കപ്പെട്ട സൗന്ദര്യവർദ്ധക വസ്തുക്കൾ, ലെതർ, സിൽക്ക് മുതലായ വസ്തുക്കൾ പോലും സസ്യാഹാരപ്രിയർ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാറില്ല.

ഇങ്ങനെയുള്ള ശീലങ്ങൾ പുലർത്തുന്നവർക്കായി അനിമാഗസ് ഈറ്റ്സിലെ ബ്ലോഗർ പരോമ ഭട്ടാചാര്യ വളരെ സ്വാദിഷ്ട്ടമായ സസ്യാഹാര വിഭവങ്ങളെക്കുറിച്ചുള്ള ഒരു വേദി തുറന്നിരിക്കുകയാണ്. സസ്യാഹാര ഭക്ഷണ ശൈലിയിലേക്ക് എളുപ്പത്തിൽ മാറാൻ ഈ വിഭവങ്ങൾ നമ്മളെ ഏറെ സഹായിക്കുമെന്ന് ഇദ്ദേഹം ഉറപ്പ് നൽകുന്നു.

വളരെ വിശിഷ്ടമായ സസ്യാഹാര വിഭവങ്ങളുടെ വിശാലമായ ശ്രേണി ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിൽ ഉണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്ത് ഒരു വ്യക്തിയ്ക്ക് സസ്യഹാരത്തിലേക്ക് മാറുന്നത് വളരെ പ്രയാസമുള്ള ഒരു കാര്യമായി കരുതേണ്ട ആവശ്യമില്ല. മറ്റ് ആഹാരങ്ങൾക്ക് പകരം ചില സസ്യാഹാരങ്ങൾ ഉൾപ്പെടുത്തി വളരെ വേഗത്തിൽ തന്നെ ഈ ജീവിതശൈലിലേക്ക് മാറാൻ കഴിയുമെന്നാണ് പരോമ ഭട്ടാചാര്യ അവകാശപ്പെടുന്നത്.

ദിവസേനയുള്ള ഭക്ഷണം, ചോക്ലേറ്റ്, ജങ്ക് ഫുഡ്, പാൽ, വെണ്ണ, മാംസം മുതലായവ അടങ്ങിയ ഭക്ഷണരീതികൾക്ക് പകരം നിങ്ങൾക്ക് വളരെ എളുപ്പത്തിൽ അതേ രീതിയിലുള്ള സസ്യാഹാരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സസ്യാഹാരത്തിലേക്ക് മാറാൻ സാധിക്കുമെന്നാണ് ഭട്ടാചാര്യ പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം.

മാംസാഹാരത്തിന് പകരമായി മോക്ക് മീറ്റുകൾ

Mock-copy

യഥാർത്ഥ മാംസംഹാരത്തിന്റെ ഗുണവും രൂചിയുമുള്ള എന്നാൽ മാംസാഹാരമല്ലാത്ത മോക്ക് മീറ്റുകൾ ഇന്ന് വിപണികളിൽ സുലഭമാണ്. സോസേജ്‌സ്, ബർഗർ തുടങ്ങിയ തരത്തിലും മോക്ക് മീറ്റുകൾ ലഭ്യമാണ്.  അല്ലെങ്കിൽ സോയ നല്ല പകരക്കാരനാണ്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മാംസാഹാരത്തിന്റെ അതേ രുചിയും ഗുണവും ലഭിക്കും. ഒപ്പം മൃഗങ്ങളെ ദ്രോഹിക്കാതിരിക്കുവാനും സാധിക്കും.

പാലുകൾക്ക് പകരം സസ്യജന്യപാലുകൾ

4-31

മൃഗസംബന്ധമല്ലാത്ത പാലുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. വിവിധയിനം ചെടികളിൽ നിന്ന് ലഭിക്കുന്ന പാലുകൾക്ക് ഇക്കാലത്ത് ധാരാളം ആവശ്യക്കാരുണ്ട്. ബദാം പാൽ, സോയ പാൽ, തേങ്ങാ പാൽ, ധാന്യങ്ങളുടെ പാൽ മുതലായവ നമ്മുടെ രാജ്യത്ത് ധാരാളമായി ലഭിക്കുന്നവയാണ്. കൂടാതെ മികച്ച ബ്രാൻഡുകളുടെ തൈര് ഉത്പന്നങ്ങളും പ്ലാന്റ് മിൽക്കും വാങ്ങാനാകും.

വളരെ നിഷ്പ്രയാസം പ്ലാന്റ് മിൽക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ബദാം മിൽക്ക്, കശുവണ്ടി പാൽ, ഓട്സ് മിൽക്ക് തുടങ്ങിയവ വീട്ടിൽ ഉണ്ടാകുന്നത് വഴി പണവും ലാഭിക്കാം. ഇങ്ങനെയുള്ള പ്ലാന്റ് മിൽക്ക് ഉപയോഗിച്ച് പാചകം ചെയ്യാം. സാധാരണയായി പ്ലാന്റ് മിൽക്ക് ഉപയോഗിച്ച് ചായ, കാപ്പി, പ്രഭാതഭക്ഷണം എന്നിവ ഉണ്ടാക്കാറുണ്ട്.

വെണ്ണയ്ക്ക് പകരം കായ്കളിൽ നിന്നുള്ള വെണ്ണ

കായ്കളിൽ നിന്ന് ലഭിക്കുന്ന വെണ്ണയാണ് സാധാരണ വെണ്ണയ്ക്ക് ബദൽ വയ്ക്കാവുന്ന വെണ്ണ. ബദാം വെണ്ണ, കശുവണ്ടി വെണ്ണ, കപ്പലണ്ടി വെണ്ണ തുടങ്ങിയ ഇന്ന് നമ്മുടെ ഇന്ത്യൻ വിപണിയിൽ സുലഭമായി ലഭിക്കുന്നവയാണ്. ഇവ നമ്മുടെ വീട്ടിൽ തന്നെ വളരെ വേഗത്തിൽ ഉണ്ടാക്കിയെടുക്കാം.

പാൽക്കട്ടിയ്ക്കും പകരക്കാർ

nutritional-yeast

സസ്യാഹാര സ്നേഹികൾക്ക് വേണ്ടിയുള്ള പാൽക്കട്ടി അഥവാ ചീസ് ഇന്ന് ആഗോളതലത്തിൽ തന്നെ പ്രചാരം നേടി കഴിഞ്ഞു. മാത്രവുമല്ല അതിന്റെ ഓളങ്ങൾ ഇന്ത്യയിലും ആരംഭിച്ചു കഴിഞ്ഞു. ചീസിനെ ഏറെ ഇഷ്ടപ്പെടുന്ന സസ്യാഹാര സ്നേഹികൾക്ക് ഒഴിച്ച് നിർത്താൻ സാധിക്കാത്ത രണ്ടെണ്ണമാണ് കശുവണ്ടിയും ന്യൂട്രീഷണൽ ഈസ്റ്റും.

വിവിധതരം കശുവണ്ടി ചീസുകൾ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. ന്യൂട്രീഷണൽ ഈസ്റ്റിന്റെ മാന്ത്രികത കൊണ്ട് മികച്ച രുചിയും മണവും ഗുണവും ലഭിക്കുന്നു. എല്ലാ സസ്യമാർക്കറ്റുകളിലും ഓൺലൈൻ സ്റ്റോറുകളിലും ന്യൂട്രീഷണൽ ഈസ്റ്റ് ലഭ്യമാണ്. ഇവയ്ക്ക് വിലക്കൂടുതൽ ഉണ്ടെങ്കിലും ഒരു കുപ്പി വാങ്ങിയാൽ ഏറെ ദിവസം ഇത് ഉപയോഗിക്കാൻ സാധിക്കും.

ചോക്ലേറ്റ് പ്രേമികൾക്ക് സസ്യ ചോക്ലേറ്റുകൾ

choc-coveree-bananass-PNG

സസ്യാഹാരികൾ സാധാരണയായി ഇന്ത്യയിൽ പ്രാദേശികമായി ലഭിക്കുന്ന ചോക്ലേറ്റ് ബ്രാൻഡുകളെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. മാസൺ, കോ.ഫാർമേഴ്‌സ് തുടങ്ങിയവയാണ് രാജ്യത്തെ പ്രാദേശിക തലത്തിലുള്ള വമ്പൻ ചോക്ലേറ്റ് നിർമ്മാതാക്കൾ. സസ്യ ഗണത്തിൽപ്പെട്ടവയാണ് ഡാർക്ക് ചോക്ലേറ്റ്സ്.

അതുകൊണ്ട് തന്നെ ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവർ ഡാർക്ക് ചോക്ലേറ്റ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. സസ്യ ചോക്ലേറ്റുകൾ വളരെ സുലഭമായി അടുത്തുള്ള കടയിൽ നിന്ന് വാങ്ങാവുന്നതാണ്. കൂടാതെ വീട്ടിൽ തന്നെ ഇത്തരം സസ്യ ചോക്ലേറ്റുകൾ നിർമ്മിക്കാം. ഈ ചോക്ലേറ്റുകൾ ഉപയോഗിച്ച് കേക്കുകൾ ,മൗസ്സ്, ഹോട്ട് ചോക്ലേറ്റ് പാനീയങ്ങൾ എന്നിവ നിർമ്മിക്കാവുന്നതാണ്.

ജങ്ക് ഫുഡ് ഇഷ്ടപ്പെടുന്നവർക്ക് നിരാശപ്പെടേണ്ട

ശീലിച്ചവർക്ക് അത്രവേഗം തങ്ങളുടെ ഭക്ഷണ ശൈലിയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ജങ്ക് ഫുഡ്. ഭെൽ പൂരി, പാനി പൂരി, സേവ പുരി തുടങ്ങിയവ ചന മസാല പ്രേമികൾക്ക് പ്രിയങ്കരമാകും. വാഴപ്പഴം, പോപ്കോൺ, നട്ട്, ഭേൽ , ചന മുതലായ സസ്യ വിഭവത്തിൽപ്പെട്ട പലഹാരങ്ങൾ വീടുകളിൽ ശേഖരിച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. ലോക്കൽ ഫോർസൺ ഷോപ്പുകളിൽ നിന്ന് സ്വാദിഷ്ടമായ ലഘുഭക്ഷണങ്ങളായ ബുജിയ സേവ, മൂങ് ദാൽ ഫ്രൈ, ഉരുളക്കിഴങ്ങ് ചിപ്സ് മുതലായവ വളരെ സുലഭമായി ലഭിക്കുന്നതാണ്.

ദിവസേനയുള്ള സസ്യാഹാരം

vegetarian-how-to-turn-vegan-easy-guide-idli-blivenews.com

പ്രഭാതഭക്ഷണം: പഴം, സസ്യ പാൽ, സസ്യ ബ്രെഡ്, ജാം, നട്ട് വെണ്ണ, ചിയ വിത്തുകൾ, ധാന്യങ്ങൾ എന്നിവ ഉപയോഗിക്കാം. സ്മൂത്തി ബൗളുകൾ, ചിയ സീഡ് പുഡ്ഡിംഗ്, ഓട്ട്സ്, കപ്പലണ്ടി വെണ്ണ-ജെല്ലി സാൻഡ് വിച്ചുകൾ എന്നിവ നിങ്ങളുടെ തിരക്കുപിടിച്ച പ്രഭാതങ്ങൾ ആരോഗ്യസമ്പൂർണ്ണമാക്കുന്നു . പരമ്പരാഗത ഇന്ത്യൻ പ്രഭാതഭക്ഷണത്തിനായി ദോശ, ഇഡ്ലി, പോഹ, ഉപ്പുമാവ് തുടങ്ങിയവയെ ആശ്രയിക്കാം.

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചന, രജ്മ, പാൽ, പഴം, പച്ചക്കറികൾ എന്നിവ കൊണ്ടുള്ള ഒരു ഭക്ഷ്യ കലവറ ഒരുക്കുക. രാജ്മ, ഡാൽസ്, വെജിറ്റബിൾ കറികൾ, ഖിച്ചഡി , ചന മസാല, പാവ് ബാജി (വെണ്ണ ഒഴിവാക്കുക!), വറുത്ത അരി, നൂഡിൽസ് തുടങ്ങിയവയാണ് സസ്യാഹാര സ്നേഹികളുടെ പ്രധാന ഭക്ഷണക്രമങ്ങൾ. ചുട്ടുപഴുപ്പിച്ച / വറുത്ത വിഭവങ്ങൾ, വ്യത്യസ്ത കറികൾ, പുതിയ സാലഡുകൾ, സൂപ്പ്, ബ്രൗൺ അരി, റൊട്ടി, ഗോതമ്പ്, പാസ്ത , നൂഡിൽസ് തുടങ്ങിയവയും സസ്യാഹാരപ്രേമികൾക്കുള്ള ആരോഗ്യകരമായ ഓപ്ഷനുകളാണ്.

Fresh Organic Vegetables In Wicker Basket In The Garden

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Guruvayoor passenger , Guruvayoor-Ernakulam passenger , trains,  passengers, railway, railway station, information, timing, 

ഗുരുവായൂര്‍ പാസഞ്ചറില്‍ പുക: ട്രെയിനുകള്‍ വൈകുമെന്ന് റെയിൽവേ

facebook , election commission, CEO, P Rawat, data breach, lok sabha polls, election, voters, India, influence, 

ഫെയ്സ്ബുക്കുമായുള്ള ബന്ധം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനഃപരിശോധിക്കുന്നു