in

വെള്ളാപ്പള്ളി സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരൻ: സുധീരൻ

മതത്തേക്കാൾ പ്രാധാന്യവും പ്രസക്തിയും മനുഷ്യനും മനുഷ്യത്വത്തിനുമാണെന്ന ശ്രീനാരായണ ഗുരുവിൻറെ ദർശനങ്ങൾക്ക് കടകവിരുദ്ധമായി പ്രവർത്തിച്ചുവരുന്ന സംഘപരിവാർ ശക്തികൾ നയിക്കുന്ന എൻ.ഡി.എ സ്ഥാനാർഥിയായി മകനെ അനുഗ്രഹിച്ചയച്ച വെള്ളാപ്പള്ളിക്ക് ശ്രീനാരായണ ധർമ്മപരിപാലന യോഗം ജനറൽ സെക്രട്ടറിയായി തുടരാനുള്ള അർഹത എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ് എന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ.

ആലപ്പുഴയിൽ സിപിഎം സ്ഥാനാർത്ഥി ആരിഫിനോടൊപ്പമെന്ന് പറയുകയും തൃശ്ശൂരിൽ ബിജെപി നയിക്കുന്ന മുന്നണി സ്ഥാനാർത്ഥിയായി അരങ്ങേറുന്നതിന് മകനെ നിയോഗിക്കുകയും ചെയ്തത് വെള്ളാപ്പള്ളി നടത്തിവരുന്ന കച്ചവട രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ള രാഷ്ട്രീയ നാടകമാണ്, അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്ഥിരതയില്ലായ്മയുടെയും തികഞ്ഞ അവസരവാദത്തിൻറെയും സാമൂഹ്യ ജീർണ്ണതയുടെയും പ്രതീകമായ വെള്ളാപ്പള്ളി ഓന്തിനെ പോലും നാണിപ്പിക്കുന്ന നിലയിൽ നിറവും നിലപാടും മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് സിപിഎമ്മിന്റെ പ്രചാരകനായി നിൽക്കുകയും മറുഭാഗത്ത് ബിജെപി മുന്നണിയുടെ സ്ഥാനാർഥിയെ ആശീർവദിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളിയുടെ നിലപാട് സിപിഎം നേതൃത്വം അംഗീകരിക്കുന്നുണ്ടോ.?  മറുപടി പറയാനുള്ള ബാധ്യത സിപിഎം നേതാക്കൾക്കുണ്ട്.

തങ്ങൾ തന്നെ വർഗീയ ഭ്രാന്തനെന്ന് വിശേഷിപ്പിച്ച വെള്ളാപ്പള്ളിയുമായിട്ടുള്ള കൂട്ടുകെട്ട് സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താൻ സിപിഎം നേതൃത്വത്തിനാകില്ല.

യഥാർത്ഥത്തിൽ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനായി വെള്ളാപ്പള്ളി പ്രവർത്തിച്ചുവരുന്നത് കേരളീയ സമൂഹത്തിന് സംശയാതീതമായി ബോധ്യപ്പെട്ടിരിക്കുകയാണ്. ഒരു നിലക്കും ന്യായീകരിക്കാനാകാത്ത ഇത്തരം രാഷ്ട്രീയ കള്ളക്കളികൾക്ക് പിണറായി വിജയനും കൂട്ടർക്കും കനത്ത വില നൽകേണ്ടിവരും, സുധീരൻ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

5 ലക്ഷം രൂപയുടെ ആനുകൂല്യവുമായി കാരുണ്യ പദ്ധതി

കനേഡിയൻ കമ്പനി ടെറാസെർവ്വ് ടെക്നോപാർക്കിൽ