Vellari Natakam,National Folk Festival,Kanakakkunnu, Kerala, held, February, capital city, second edition, Kerala State Youth Welfare Board,  Nishagandhi , Manaveeyam Veedhi ,Patayani, Mannathi Theyyam , Kakkarissi Natakam
in , ,

വിസ്‌മൃതിയിലാണ്ട വെള്ളരി നാടകത്തിന് നാടോടി കലാസംഗമത്തിൽ പുനർജന്മം

തിരുവനന്തപുരം: വികസനക്കുതിപ്പിനിടയിൽ വിസ്‌മൃതിയിലാണ്ടു പോയ വെള്ളരി നാടകത്തെ ( Vellari Natakam ) പുനർജനിപ്പിച്ചു കൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന രണ്ടാമത് നാടോടി കലാസംഗമത്തിന് ( National Folk Festival ) അരങ്ങുണരും.

ഫെബ്രുവരി 15-ന് വൈകുന്നേരം 6.30-ന് കനകക്കുന്നിൽ വെള്ളരി നാടകത്തിന് തുയിലുണരും. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നടക്കുന്ന നാഷണൽ ഫോക് ഫെസ്റ്റിവൽ ഓഫ് കേരള- 2018 കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി ഫെബ്രുവരി 18 വരെ നടക്കും.

വെള്ളരി നാടകത്തെ പറ്റി ഒരൽപ്പം

നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കലാരൂപമാണ് വെള്ളരി നാടകം. വിളവെടുക്കാറായ നെൽവയലുകൾക്കും വെള്ളരിപ്പാടങ്ങൾക്കും കാവൽകിടന്നിരുന്ന നിരക്ഷരരും ദരിദ്രരുമായ ചെറുപ്പക്കാരുടെ ആത്മാവിഷ്കാരങ്ങളായിരുന്നു അവ. നേരംപോക്കിനായി കളിച്ചുതുടങ്ങിയ ഇവ അതതു നാട്ടുഭാഷകളിലാണ് അവതരിപ്പിച്ചിരുന്നത്. കൃഷിയിലും കൃഷിരീതികളിലും വ്യത്യാസങ്ങൾ വന്നതോടെ വെള്ളരിനാടകവും നാട്ടിൻപുറങ്ങളിൽ അന്യംനിന്നു. മലയാള നാടകത്തിന്റെ പിതൃത്വം വെള്ളരി നാടകത്തിന് കൽപ്പിച്ചു കൊടുക്കുന്ന ചരിത്രകാരന്മാർ ഏറെയാണ്.

വെള്ളരി നാടകം ഇക്കാലത്ത്

പതിറ്റാണ്ടുകൾക്ക് മുൻപ് മറന്നുപോയ വെള്ളരി നാടകങ്ങളെ തിരഞ്ഞുപിടിച്ച് അവതരിപ്പിക്കുന്നത് മലപ്പുറം ജില്ലയിലെ കീഴുപറമ്പ് എന്ന കാർഷികഗ്രാമത്തിലെ കലാകാരന്മാരാണ്. ‘വെള്ളരിപ്പാടം’ എന്ന പേരിൽ അവിടുത്തെ ഒരുകൂട്ടം സാധാരണക്കാർ ചേർന്നു രൂപംകൊടുത്ത കലാസമിതിയാണ് ഈ കലാരൂപത്തെ പരിചയപ്പെടുത്തുന്നത്.

വെള്ളരി നാടകത്തിന്റെ പുനർജന്മം

1936-ൽ കീഴുപറമ്പിൽ അവതരിപ്പിച്ചതായി കരുതുന്ന ‘വിത്തും കൈക്കോട്ടും’ എന്ന വെള്ളരിനാടകമാണ് തിരുവനന്തപുരത്ത് പുനരവതരിപ്പിക്കുന്നത്. മണ്ണിൽത്തൊടി കാരാട്ട് കുഞ്ഞിപ്പോക്കർ മൂലകഥ രചിച്ച നാടകം എ.കെ.പാറമ്മൽ പുനരാവിഷ്‌കരിച്ച് അൻപതോളം കലാകാരന്മാർ ചേർന്നാണ് അവതരിപ്പിക്കുന്നത്.

നാടോടി കലാസംഗമത്തിന്റെ വിളംബര ദിനമായ 15-ന് വെള്ളരിനാടകത്തിനൊപ്പം നാട്ടുചന്തയും കനകക്കുന്നിലും പരിസരങ്ങളിലുമായി ഒരുക്കുന്നുണ്ട്. വൈകുന്നേരം അഞ്ചിനു തുടങ്ങുന്ന ‘ഗ്രാമകൗതുകം’ എന്ന പരിപാടിയിൽ സൈക്കിൾ യജ്ഞം, റെക്കോഡ് ഡാൻസ്, ആനമയിലൊട്ടകം, മണ്ണാത്തിത്തെയ്യം, കാക്കാരശ്ശിനാടകം തുടങ്ങിയവയും അവതരിപ്പിക്കും.

വരവറിയിക്കാൻ പൂതംകളി

കലാസംഗമത്തിന്റെ സന്ദേശം ആളുകളിലെത്തിക്കാൻ വടക്കൻ കേരളത്തിലുള്ള പൂതംകളിയെ അവതരിപ്പിക്കും. നാട്ടിലരങ്ങേറുന്ന കലാനുഷ്ഠാനങ്ങളിലേക്ക് ആളുകളെ വീടുകളിൽപ്പോയി ക്ഷണിക്കുന്നതാണ് പൂതംകളി. അതിനു സമാനമായ രീതിയിൽ തിരുവനന്തപുരത്തെ പ്രശസ്തരുടെ വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം വ്യാഴാഴ്ച രാവിലെ ഏഴു മുതൽ പൂതങ്ങൾ കളിയുമായെത്തുമെന്ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജുവും പ്രോഗ്രാം ഡയറക്ടർ കരമന ഹരിയും അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഉത്തരവാദിത്ത ടൂറിസം: കേരളത്തിന് ദേശീയ പുരസ്കാരം

Association for Democratic Reforms , ADR, Criminal case, Pinarayi, National Election Watch ,NEW,chief ministers, India, richest CM, Chandrababu Naidu, Maharashtra Chief Minister, Fadnavis,  Delhi Chief Minister Kejriwal , Kerala Chief Minister Vijayan,

ഇന്ത്യയിലെ മുഖ്യമന്ത്രിമാർ: ക്രിമിനൽ കേസിൽ പിണറായി രണ്ടാമൻ; ആസ്തിയിൽ നാലാമൻ