വെങ്ങാനൂർ ഗവ മോഡൽ ഹയർ സെക്കന്ററി സ്‌കൂളിന്  വിക്കി പുരസ്ക്കാരം 

തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ(കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ. ശബരീഷ് സ്മാരക സ്‌കൂൾ വിക്കി അവാർഡിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം വെങ്ങാനൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ കരസ്ഥമാക്കി.

മലപ്പുറം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പുരസ്‌കാര വിതരണ ചടങ്ങിൽ 25,000 രൂപയുടെ ചെക്കും ട്രോഫിയും പ്രശസ്തിപത്രവും ലഭിച്ചു.
വെങ്ങാനൂർ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂളിന് വേണ്ടി പ്രഥമാധ്യാപിക ബി.കെ. കലയും ഐ.ടി കോ ഓർഡിനേറ്റർ ദീപയും ചേർന്ന്  വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

സ്‌കൂൾ വിക്കി എന്ന ആശയം നടപ്പാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച കൈറ്റിന്റെ മലപ്പുറം കോഓർഡിനേറ്റർ ആയിരുന്ന കെ. ശബരീഷിന്റെ സ്മരണാർഥമാണ് സ്‌കൂൾ വിക്കി  അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ ഒന്ന് മുതൽ പന്ത്രണ്ടു വരെയുള്ള എല്ലാ സ്‌കൂളുകളെയും കൂട്ടിയിണക്കി ‘കൈറ്റ്’ ആരംഭിച്ച സ്‌കൂൾ വിക്കി പോർട്ടൽ പൂർണമായും പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്ന ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്.

എല്ലാ സ്‌കൂളുകളെയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കേരളത്തിലെ എല്ലാ നാട്ടു ചരിത്രത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും സ്ഥലനാമ ചരിത്രങ്ങളുടെയും പ്രാദേശിക വാക്കുകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വിവരണത്തിന്റെ കലവറയാണ് സ്‌കൂൾ വിക്കി.

കൂടാതെ ഓരോ സ്‌കൂളിലെയും വിവിധ പ്രവർത്തനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ പോർട്ടലിൽ വിവരങ്ങൾ ഉൾപ്പെടുത്താനുള്ള പൂർണ ചുമതല അതത് സ്‌കൂളുകൾക്കാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യുവാക്കൾ ലഹരിക്ക് അടിമപ്പെടുന്നതു തടയാൻ മഹായജ്ഞം വേണം: കടന്നപ്പള്ളി

സൗജന്യ സി സി ടി വി സുരക്ഷയൊരുക്കി നവകേരള നിർമാണത്തിൽ പങ്കാളിയാവാൻ യുഎഇ കമ്പനി