in ,

കുറ്റിപ്പുറത്ത് വൻ കള്ളപ്പണവേട്ട; വേങ്ങരയിലേക്കെന്ന് സൂചന

മലപ്പുറം: വേങ്ങര (Vengara) നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ (byelections) പശ്ചാത്തലത്തിൽ നടന്ന പോലീസ് പരിശോധനയിൽ വൻ കള്ളപ്പണവേട്ട (Hawala cash hunt). മലപ്പുറത്തെ കുറ്റിപ്പുറത്ത് (Kuttippuram) ദേശീയപാതയിൽ 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശികളായ അബ്ദുൾ റഹിമാൻ, സിദ്ദിഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനപരിശോധനയ്ക്കിടെയാണ് പണവുമായി വന്ന ഇവർ അറസ്റ്റിലായത്.

വേങ്ങര ഉപതെരഞ്ഞെടുപ്പിനായാണ് പണം കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് പണം പിടികൂടിയത്. വേങ്ങരയില്‍ കള്ളപ്പണം വരുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു.

കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം, സംശയം തോന്നിയതിനെ തുടർന്ന് വാഹനത്തിനകത്തെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് 79 ലക്ഷത്തിന്റെ കള്ളപ്പണം കണ്ടെത്തിയത്.

ബുധനാഴ്ച്ച വേങ്ങര ഉപതിരഞ്ഞെടുപ്പ് പോളിങ് നടക്കാനിരിക്കെ, മണ്ഡലത്തിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്ന സൂചനയെ തുടർന്ന് പോലീസ് പരിശോധന ഊർജ്ജിതമാക്കി. നേരത്തെ നടന്ന റെയ്‌ഡിൽ പോലീസ് 9 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varanasi, Akhara , wrestling, Women,Diwali,

പാരമ്പര്യം വഴിമാറി; അഖാരയിലെ ഗോദയിൽ ഇനി സ്ത്രീകളും

ലൗ ജിഹാദ്, ഘര്‍വാപ്പസി പദപ്രയോഗങ്ങൾക്കെതിരെ ഹൈക്കോടതി