Movie prime

വീഡിയോ:കൊറോണക്കെതിരെ പോരാടാൻ ഇറങ്ങുന്നവര്‍ക്ക് വികാര നിര്‍ഭരമായ യാത്രയയപ്പ് നൽകി സഹപ്രവര്‍ത്തകരും ബന്ധുക്കളും

കൊറോണ വൈറസിന്റെ ഉൽഭവകേന്ദ്രമായ ചൈനയിൽ പ്രതിരോധപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനൊപ്പം വികാരഭരിതമായ രംഗങ്ങൾക്ക് കൂടിയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രോഗ ബാധിതരെ ചികിൽസിക്കാൻ പോകുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. പലരും കണ്ണീരോടെയാണ് പ്രിയപ്പെട്ടവരെ യാത്രയാക്കുന്നത്. എന്നാൽ അതിനൊപ്പം ധൈര്യത്തോടെ പറഞ്ഞയക്കുന്നവരെയും വിഡിയോയിൽ കാണാം. കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 വരും. മരണസംഖ്യ ഉയരുമെന്നാണ് പുറത്തുവരുന്ന സൂചന. 【目送亲友赴武汉支援哭断肠】 多个省市征召医护人员前往武汉支援,临出发一刻,很多人都视死如归,亲友同僚更是难舍难离。 More
 
വീഡിയോ:കൊറോണക്കെതിരെ പോരാടാൻ ഇറങ്ങുന്നവര്‍ക്ക് വികാര നിര്‍ഭരമായ യാത്രയയപ്പ് നൽകി സഹപ്രവര്‍ത്തകരും ബന്ധുക്കളും

കൊറോണ വൈറസിന്റെ ഉൽഭവകേന്ദ്രമായ ചൈനയിൽ പ്രതിരോധപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനൊപ്പം വികാരഭരിതമായ രംഗങ്ങൾക്ക് കൂടിയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രോഗ ബാധിതരെ ചികിൽസിക്കാൻ പോകുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.

പലരും കണ്ണീരോടെയാണ് പ്രിയപ്പെട്ടവരെ യാത്രയാക്കുന്നത്. എന്നാൽ അതിനൊപ്പം ധൈര്യത്തോടെ പറഞ്ഞയക്കുന്നവരെയും വിഡിയോയിൽ കാണാം. കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 106 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5000 വരും. മരണസംഖ്യ ഉയരുമെന്നാണ് പുറത്തുവരുന്ന സൂചന.

കൊറോണ വൈറസ്‌ ബാധിച്ചവരെ ചികിത്സിച്ച ചൈനീസ്‌ ഡോക്‌ടർ ലിയാങ് വുഡോങ്‌ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇത്തരത്തില്‍ പതിനാറോളം നേഴ്സുമാരും കൊറോണ ബാധിച്ചു മരിച്ചിരുന്നു.