Movie prime

ഇരുനൂറോ അഞ്ഞൂറോ കോടി രൂപയുടെ സ്ത്രീപക്ഷ സിനിമകള്‍ നാളെ വന്നേക്കാമെന്ന് വിദ്യാ ബാലന്‍

അടുത്തിടെ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില് പുരുഷ മേധാവിത്വം നിലനില്ക്കുന്ന സിനിമാ മേഖലയില് സ്ത്രീ കഥാപാത്രങ്ങള്ക്ക് പ്രമുഖ്യം നല്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള് നാളെ വന്നേക്കാമെന്ന് വിദ്യാ ബാലന്. അടുത്തിടെ പുറത്തിറങ്ങി വന് വിജയമായ മിഷന് മംഗള് എന്ന ബോളിവുഡ് ചിത്രത്തില് വിദ്യാ ബാലന്, നിത്യ മേനോന്, സോനാക്ഷി സിന്ഹ, താപസി പന്നു തുടങ്ങിയവരുടെ ഒപ്പം നായക വേഷം ചെയ്തത് അക്ഷയ് കുമാറാണ്. ചിത്രത്തില് തങ്ങള് പ്രധാന റോളുകള് ചെയ്തെങ്കിലും പലപ്പോഴും പ്രശംസ അക്ഷയ് കുമാറിന് മാത്രമായി More
 
ഇരുനൂറോ അഞ്ഞൂറോ കോടി രൂപയുടെ സ്ത്രീപക്ഷ സിനിമകള്‍ നാളെ വന്നേക്കാമെന്ന് വിദ്യാ ബാലന്‍

അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന സിനിമാ മേഖലയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രമുഖ്യം നല്‍കുന്ന ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ നാളെ വന്നേക്കാമെന്ന് വിദ്യാ ബാലന്‍. അടുത്തിടെ പുറത്തിറങ്ങി വന്‍ വിജയമായ മിഷന്‍ മംഗള്‍ എന്ന ബോളിവുഡ്‌ ചിത്രത്തില്‍ വിദ്യാ ബാലന്‍, നിത്യ മേനോന്‍, സോനാക്ഷി സിന്‍ഹ, താപസി പന്നു തുടങ്ങിയവരുടെ ഒപ്പം നായക വേഷം ചെയ്തത് അക്ഷയ് കുമാറാണ്. ചിത്രത്തില്‍ തങ്ങള്‍ പ്രധാന റോളുകള്‍ ചെയ്തെങ്കിലും പലപ്പോഴും പ്രശംസ അക്ഷയ് കുമാറിന് മാത്രമായി ലഭിക്കുന്നു എന്ന് വിദ്യാ ബാലന്‍ പറഞ്ഞു. വാണിജ്യ സിനിമകളില്‍ സ്ത്രീ കഥാപാത്രത്തിന്റെ പ്രസക്തി ഏറി വരികയാണെന്ന് വിദ്യാ ബാലന്‍ പറഞ്ഞു. ”ഞാന്‍ ‘നോ വണ്‍ കില്‍ഡ് ജെസ്സിക്ക’ എന്ന സിനിമയില്‍ മുഖ്യ വേഷം അഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ കരുതി അതൊരു ചെറിയ കഥാപാത്രമാണെന്ന്. പക്ഷെ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. അന്ന് ആ രീതിയിലുള്ള വളരെ ചുരുങ്ങിയ സിനിമകളെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറി.

ഞങ്ങള്‍ നിരവധി സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിട്ടു കൂടി അക്ഷയ്കുമാറിന്‍റെ പേരിലാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തപ്പെട്ടത്. അത് കൊണ്ട് തന്നെ വിജയത്തിന്‍റെ ക്രെഡിറ്റ്‌ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് എടുക്കാന്‍ കഴിയില്ല. ഈ സ്ഥിതി കുറച്ചു കാലം കൂടി തുടരാം. എന്നാല്‍ അക്ഷയ് കുമാറിനെ പോലെ വലിയൊരു താരമില്ലാതെ ഭാവിയില്‍ ഒരു ഇരുനൂറോ അഞ്ഞൂറോ കോടി മുതല്‍മുടക്കുള്ള ചിത്രം ചെയ്തേക്കാം.

സ്ത്രീകഥാപത്രം പ്രധാന റോളില്‍ വരുന്ന നിരവധി സിനിമകള്‍ വിദ്യാ ബാലന്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. കഹാനി, ഡേര്‍ട്ടി പിക്ചര്‍, ബീഗം ജാന്‍, പരിനീറ്റ തുടങ്ങിയവ വിദ്യ പ്രധാന വേഷത്തില്‍ തിളങ്ങിയ ചിത്രമാണ്.

പുരുഷ താരങ്ങളുടെ ചിത്രങ്ങളെക്കഴിഞ്ഞും ബോക്സോഫീസില്‍ വലിയ തുടക്കം സ്ത്രീപക്ഷ സിനിമകള്‍ക്ക് ലഭിക്കണമെന്നുള്ള ‘അത്യാഗ്രഹം’ തനിക്കുണ്ടെന്ന് അടുത്തിടെ വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിന് കൊടുത്ത അഭിമുഖത്തില്‍ വിദ്യാ ബാലന്‍ പറഞ്ഞിരുന്നു.