Movie prime

ജീവിക്കാൻ ഏറ്റവും കൊള്ളാവുന്ന നഗരമായി വീണ്ടും വിയന്ന

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച ഇടമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആസ്ത്രേലിയൻ നഗരമായ മെൽബണിനെ പിന്നിലാക്കിയാണ് രണ്ടാം തവണയും വിയന്ന ഈ പദവി കരസ്ഥമാക്കുന്നത്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ് നൂറ്റിനാല്പത് നഗരങ്ങളെയാണ് പരിഗണിച്ചത്. ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ പറുദീസയാണ് വിയന്ന. ചരിത്ര പാരമ്പര്യങ്ങൾ പേറുന്ന സാംസ്കാരിക ഔന്നത്യവും സുഖകരമായ കാലാവസ്ഥയും ഹരിതാഭമായ ഭൂപ്രകൃതിയും ഉന്നത ജീവിത നിലവാരവും മികച്ച പശ്ചാത്തല സൗകര്യങ്ങളും വിയന്നയെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു. ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം More
 
ജീവിക്കാൻ ഏറ്റവും കൊള്ളാവുന്ന നഗരമായി വീണ്ടും വിയന്ന

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്ന ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച ഇടമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആസ്‌ത്രേലിയൻ നഗരമായ മെൽബണിനെ പിന്നിലാക്കിയാണ് രണ്ടാം തവണയും വിയന്ന ഈ പദവി കരസ്ഥമാക്കുന്നത്. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ് നൂറ്റിനാല്പത് നഗരങ്ങളെയാണ് പരിഗണിച്ചത്.

ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ പറുദീസയാണ് വിയന്ന. ചരിത്ര പാരമ്പര്യങ്ങൾ പേറുന്ന സാംസ്‌കാരിക ഔന്നത്യവും സുഖകരമായ കാലാവസ്ഥയും ഹരിതാഭമായ ഭൂപ്രകൃതിയും ഉന്നത ജീവിത നിലവാരവും മികച്ച പശ്ചാത്തല സൗകര്യങ്ങളും വിയന്നയെ സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു. ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്ന വിശേഷണവും വിയന്നയ്ക്കുണ്ട്.

പരിസ്ഥിതിക്ക് നൽകുന്ന പ്രാധാന്യവും സാംസ്കാരികമായ സവിശേഷതകളും കണക്കിലെടുത്ത് സിഡ്‌നി മൂന്നാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനമാണ് സിഡ്‌നിക്ക് ഉണ്ടായിരുന്നത്. ജപ്പാനിലെ ഒസാക്കയാണ് നാലാം സ്ഥാനത്ത്. അഞ്ചും ആറും ഏഴും സ്ഥാനങ്ങൾ കനേഡിയൻ നഗരങ്ങളായ കാൾഗറി, വാൻകൂവർ, ടൊറോന്റോ എന്നിവ നേടി. ടൊറോന്റോക്കൊപ്പം ജപ്പാനിലെ ടോക്കിയോയും ഏഴാം സ്ഥാനത്തുണ്ട്. കോപ്പൻഹേഗൻ, അഡിലെയ്ഡ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. സംസ്കാരം, സുസ്ഥിരത, പരിസ്ഥിതി, പശ്ചാത്തല വികസനം, വിദ്യാഭ്യാസ പുരോഗതി എന്നീ ഘടകങ്ങളാണ് സൂചികയിൽ പ്രധാനമായും പരിഗണിച്ചത്. സിറിയൻ തലസ്ഥാനമായ ദമാസ്കസ് ആണ് ജീവിക്കാൻ തീരെ കൊള്ളാത്ത സ്ഥലമായി വിലയിരുത്തപ്പെട്ടത്.