in ,

സർക്കാർ ജോലി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

വയനാട്: സർക്കാർ ജോലി (govt job) തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ആഭ്യന്തര വിജിലന്‍സ് (vigilance) വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പൊതുമേഖല സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 2001 മുതല്‍ 2010 വരെ പി എസ് സിയിലൂടെ ജോലിയിൽ പ്രവേശിച്ചവരുടെ രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

വയനാട് കലക്‌ട്രലേറ്റിലെ യുഡി ക്ലര്‍ക്കായിരുന്ന അഭിലാഷ് വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കി സര്‍ക്കാര്‍ ജോലി തരപ്പെടുത്തി കൊടുത്തു എന്ന് 2010-ൽ ആരോപണമുയർന്നിരുന്നു. തിരുവനന്തപുരം, കൊല്ലം, വയനാട് എന്നിവിടങ്ങളിലെ എട്ടിലധികം ആളുകൾ ഇത്തരത്തിൽ സര്‍വ്വീസില്‍ കയറിയതായി കണ്ടെത്തിയിരുന്നു.

പി എസ് സി എട്ടു പേരെ കണ്ടെത്തി ജോലിയില്‍ നിന്ന് പുറത്താക്കിയെങ്കിലും തുടരന്വേഷണം ഊർജ്ജിതമായി നടന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. വ്യാജ നിയമന ഉത്തരവിലൂടെ കൂടുതല്‍ പേര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണെന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി 2001 മുതല്‍ 2010 വരെ പി എസ് സിയിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച മുഴുവന്‍ ജീവനക്കാരുടെയും സര്‍വ്വീസ് ബുക്കും യോഗ്യതാ രേഖകളും ഹാജരാക്കാൻ ആഭ്യന്തര വിജിലന്‍സ് വിഭാഗം അഡീഷണല്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ജീവനക്കാര്‍ ഹാജരാക്കുന്ന രേഖകളും പിഎസ്സിയിലെ രേഖകളും വിജിലന്‍സ് വിഭാഗം പരിശോധിക്കും. ഇതിലൂടെ കൂടുതല്‍ അനധികൃത നിയമനങ്ങള്‍ കണ്ടെത്താൻ കഴിയുമെന്നാണ് ആഭ്യന്തര വിജിലന്‍സ് വിഭാഗം പ്രതീക്ഷിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

kerala sasthra sahithya parishath, palode, KSSP, meeting

അശാസ്ത്രീയതയുടെ പ്രചാരണത്തിനെതിരെ പ്രൊഫ: ടി ജയരാമൻ

പ്രഭാവര്‍മ്മയ്ക്ക് വള്ളത്തോള്‍ പുരസ്കാരം