സർക്കാരിൽ വിജയ് പ്രതിനായകനോ?

​ഇളയ ​ദളപതി​യുടെ  ആരാധകർ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ് മുരുഗദോസ് ഒരുക്കുന്ന സർക്കാർ. തുപ്പാക്കി, കത്തി എന്നിവയ്ക്ക്  ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രം ദീപാവലി റിലീസായാണെത്തുക. മുൻ ചിത്രങ്ങളുടെ വിജയം ആവർത്തിക്കുമെന്ന വിശ്വാസത്തിൽ ഏവരും കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് പുതിയൊരു വാർത്ത പുറത്ത് വന്നിരിക്കുന്നത്.

ചിത്രത്തിൽ വിജയ് പ്രതിനായക കഥാപാത്രമാകുമെന്ന സൂചനയാണ് ആരാധകരെ അമ്പരപ്പിലാഴ്ത്തിയിരിക്കുന്നത്. ചിത്രത്തിൽ ​ഒരു ​മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന രാ​ധാ രവിയാണ് ഒരു അഭിമുഖത്തിൽ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്.  എൻ ആർ ഐ യായ വിജയ് കഥാപാത്രം തമിഴ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതും ജനതയുടെ സംരക്ഷകനാകുന്നതുമാണ് സർക്കാരിന്റെ പ്രമേയമെന്നാണ് ചർച്ച ചെയ്യപ്പെടുന്നത്.

പ്രതിനായക രീതിയിലായിരിക്കും താരത്തിന്റെ കഥാപാത്രത്തെ തുടക്കത്തിൽ അവതരിപ്പിക്കുകയെന്നും പതിയെ നായക പരിവേഷം നൽകപ്പെടുമെന്നുമാണ് സിനിമ ലോകത്തെ വാർത്തകൾ.

പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ എന്ന് ഇതിനോടകം വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ കീർത്തി സുരേഷ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരലക്ഷ്മി, യോഗി ബാബു​,​ പാല കറുപ്പയ്യ, രാ​ധാ രവി എന്നിവരും സുപ്രധാന കഥാപാത്രങ്ങളായെത്തും.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് സർക്കാർ നിർമ്മിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ശ്രീകർ പ്രസാദും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഒക്ടോബർ 2ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

മഹേഷ് ബാബുവിനെ നായകനാക്കി തമിഴ്, തെലുങ്ക് ഭാഷകളിൽ സ്പൈഡർ എന്ന ചിത്രമാണ് മുരുഗദോസ് അവസാനമായി ഒരുക്കിയത്.

സർക്കാറിന് ശേഷം ആറ്റ്ലി ഒരുക്കുന്ന ചിത്രത്തിലാകും വിജ​യ്  നായകനാകുക. അവസാനം പുറത്തിറങ്ങിയ വിജയ് ചിത്രം മെർസലിന്റെ സംവിധായകൻ കൂടിയാണ് ആറ്റ്ലി. തെരി, മെർസൽ എന്നീ ചിത്രങ്ങളുടെ വിജയം ആറ്റ്ലി- വിജയ് കൂട്ടുകെട്ട് ആവർത്തിക്കുമെന്നുതന്നെയാണ്  പ്രേക്ഷകരും ചലച്ചിത്രലോകവും കണക്കുകൂട്ടുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സാലറി ചാലഞ്ച്

​​പ്രതിസന്ധി കാണാതെ പോകരുത്; ഇന്ത്യൻ ടീമിനോട് പോണ്ടിങ്