Vijay , AR Murugadoss ,next film, Vijay 62,Sun Pictures , produce ,Ilayathalapathy’s ,film , produced ,superstar ,Rajinikanth, Enthiran, India's most expensive projects , director AR Murugadoss,officially announced, Ilayathalapathy Vijay, Mersal,Kathi, Thuppakki
in

ഹാട്രിക് വിജയത്തിനായി വീണ്ടും വിജയ് – മുരുഗദോസ് സഖ്യം

ഹാട്രിക് വിജയം സ്വന്തമാക്കാൻ വിജയ് (Vijay) – എ ആർ മുരുഗദോസ് (AR Murugadoss) സഖ്യം ഒരുങ്ങുന്നു. ‘Vijay 62’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പ്രോജക്റ്റ്  അടുത്ത ദീപാവലിയ്ക്ക് തീയേറ്ററുകളിൽ എത്തും

താരങ്ങൾ വാനോളമുയർന്നു നിൽക്കുന്ന തമിഴ് ചലച്ചിത്ര ലോകത്ത് സംവിധായകന്റെ മുദ്ര പതിപ്പിച്ച വ്യക്തിയാണ് എ ആർ മുരുഗദോസ്.

പതിനാറ് വർഷത്തെ തന്റെ ചലച്ചിത്ര ജീവിതത്തിൽ വളരെ കുറച്ച് ചിത്രങ്ങളിലൂടെ പടുകൂറ്റൻ വിജയങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ഓരോ പരിശ്രമങ്ങൾക്കും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷക സമൂഹം കാത്തിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് മുരുഗദോസ്. തന്റെ പുതിയ ചിത്രത്തിൽ ഇളയ ദളപതി വിജയ് നായകനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വാർത്ത പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല.

Vijay , AR Murugadoss ,next film, Vijay 62,Sun Pictures , produce ,Ilayathalapathy’s ,film , produced ,superstar ,Rajinikanth, Enthiran, India's most expensive projects , director AR Murugadoss,officially announced, Ilayathalapathy Vijay, Mersal,Kathi, Thuppakki‘വിജയ് 62’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പ്രോജക്റ്റ്  അടുത്ത ദീപാവലിയ്ക്ക് തീയേറ്ററുകളിൽ എത്തിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

തന്റെ ഏറ്റവും മികച്ച കലാസൃഷ്ടിയായി മുരുഗദോസ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രം നടൻ വിജയയുമായുള്ള കൂട്ടുകെട്ടിൽ അദ്ദേഹം ഒരുക്കുന്ന മൂന്നാമത് ചിത്രമായിരിക്കും.

2012-ൽ പുറത്തിറങ്ങിയ ‘തുപ്പാക്കി’യിലൂടെയാണ് ഈ സഖ്യത്തിന് തുടക്കം കുറിച്ചത്. നിരവധി പുരസ്കാരങ്ങളും പ്രശംസയും പിടിച്ചു പറ്റിയ ഈ ചിത്രം നൂറു കോടി കളക്ഷൻ നേടുന്ന ആദ്യ തമിഴ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരുന്നു.

തുടർന്ന് 2014-ൽ ‘കത്തി’ എന്ന ചിത്രത്തിനായി ഇരുവരും വീണ്ടുമൊന്നിച്ചു. അപ്പോഴും വിജയം ആവർത്തിക്കുകയായിരുന്നു. സംവിധായകൻ തന്നെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് എ ആർ റഹ്മാനാണ്.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ ചിത്രസംയോജനം ശ്രീകർ പ്രസാദാണ്. തമിഴിലെ മറ്റൊരു താരം യോഗി ബാബു ഒരു സുപ്രധാന വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. പ്രാരംഭ ഘട്ടത്തിലുള്ള ഈ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

‘മെർസൽ’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസ് റെക്കോർഡ് തിരുത്തി എഴുതിയ തമിഴകത്തിന്റെ പ്രിയ താരം വിജയുടെ മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക് ഈ ചിത്രവും ചേർക്കപ്പെടും എന്ന് സിനിമാലോകം പ്രതീക്ഷിക്കുന്നു.

തമിഴ് ചലച്ചിത്രങ്ങൾക്ക് അസാധ്യമെന്ന് തോന്നിപ്പിക്കുന്ന പല നേട്ടങ്ങളും സ്വന്തമാക്കി മുന്നേറുന്ന മുരുഗദോസ് മറ്റൊരു വിജയ് ചിത്രത്തിനായി തയ്യാറെടുക്കുമ്പോൾ പ്രിയ താരത്തിന്റെ സൂപ്പർ ഹിറ്റ് വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകലക്ഷം.

2010-ൽ പുറത്തിറങ്ങിയ ‘യന്തിരൻ’ എന്ന രജനികാന്ത് ചിത്രത്തിന് ശേഷം സൺ പിക്ചേഴ്സ് നിർമ്മാണം ഏറ്റെടുത്ത ചിത്രം എന്ന നിലയിലും മുരുഗദോസ് ചിത്രത്തിന് പ്രതീക്ഷയേറുന്നു. 2018 ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച് അടുത്ത ദീപാവലിയോട് കൂടി പുതിയ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, Touring talkies, vehicle, audience, screened,films, Touring Talkies vehicle, audience, cinema, screened,films, Touring Talkies programme , Academy , Traveling Film Festival ,programme, ,screens ,quality films , old travelling picture shows ,Chalachitra Academy teams , film treasures ,Archive vaults ,halls, colleges , schools

ഐഎഫ്എഫ്കെ: ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

ഇനിയും പഠിക്കാത്ത നമ്മൾ