Vijay ,Sarkar, first look poster, controversy, cigarette, Anbumani Ramadoss,  62nd movie ,Keerthi Suresh, AR Murugadoss, AR Rahman ,new movie , Anbumani Ramadoss , former central minister
in , ,

സിഗരറ്റ് വില്ലനായി; വിജയ് ചിത്രം സർക്കാർ വിവാദത്തിൽ

സൂപ്പർ താരം വിജയ് ( actor Vijay ) വീണ്ടും വിവാദങ്ങളുടെ ഇഷ്‌ട തോഴനായി മാറി. നേരത്തെ ‘മെർസൽ’ എന്ന ചിത്രത്തിൽ നടത്തിയ പ്രസ്താവനകളുടെ പേരിൽ താരത്തിനെതിരെയും ആ ചിത്രത്തിനെതിരെയും രാഷ്ട്രീയ പ്രമുഖരടക്കം പലരും ബഹിഷ്കരണമടക്കമുള്ള നിലപാടുകൾ സ്വീകരിച്ചിരുന്നു.

ബി ജെ പി സർക്കാരിന്റെ ജി എസ് ടി നടപ്പിലാക്കൽ പരിഷ്കരണത്തെ അപലപിച്ചതിനെ തുടർന്നാണ് പലരും താരത്തിനെതിരെ വിമർശനമുയർത്തിയത്. എന്നാൽ അന്ന് താരത്തിന് പിന്തുണയായെത്തിയവരും ഏറെയാണ്.

എന്നാലിതാ പുത്തൻ വിവാദം വിജയ് ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നു കഴിഞ്ഞു. എ ആർ മുരുഗദോസ് – വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ആധാരമാക്കിയാണ് പുതിയ വാദങ്ങൾ ഉയർന്നിരിക്കുന്നത്.

‘സർക്കാർ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ സിഗരറ്റിന് തീ കൊളുത്തുന്ന വിജയുടെ ചിത്രമാണ് പലരെയും പ്രകോപിച്ചിരിക്കുന്നത്. മുൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായ അൻപുമണി രാമദോസാണ് പോസ്റ്ററിനെതിരെ ആദ്യം പ്രതിഷേധിച്ചത്.

കറുത്ത ജാക്കറ്റും കൂളിങ് ഗ്ലാസുമിട്ട് സിഗരറ്റിന് തീ കൊടുക്കുന്ന വിജയയുടെ ചിത്രവുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

സിഗരറ്റ് ഇല്ലാതെ തന്നെ വിജയ് സ്റ്റൈലിഷ് ആകുമായിരുന്നു എന്നായിരുന്നു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അൻപുമണി രാമദോസ് അഭിപ്രായപ്പെട്ടത്. തന്റെ ചിത്രത്തിന്റെ പോസ്റ്ററിലൂടെ പുകവലിക്ക് പ്രചാരണം നൽകുന്ന വിജയെ ഓർത്ത് ലജ്ജിക്കുന്നതായും അദ്ദേഹം കുറിച്ചു.

 Vijay ,Sarkar, first look poster, controversy, cigarette, Anbumani Ramadoss  62nd movie ,Keerthi Suresh, AR Murugadoss,AR Rahman ,new movie ,Anbumani Ramadoss 

രാമദോസ് കേന്ദ്ര നേതൃത്വത്തിലിരുന്ന 2004-2009 കാലയളവിലാണ് തിരശ്ശീലയിൽ പുകവലി നിരോധിച്ചിരുന്നത്. പുകയില വിരുദ്ധ നിലപാടിൽ ഉറച്ച് നിന്നിരുന്ന അദ്ദേഹത്തിന്റെ പാർട്ടി 2002-ൽ പുറത്തിറങ്ങിയ ‘ബാബ’ എന്ന ചിത്രത്തിൽ ബീഡി ഉപയോഗിച്ചതിന് സൂപ്പർ സ്റ്റാർ രജനികാന്തിനെതിരെയും രംഗത്ത് വന്നിരുന്നു.

‘സർക്കാർ’ എന്ന ചിത്രത്തിനെതിരെയുള്ള ആരോപണങ്ങളോട് വിജയ്, സംവിധായകൻ മുരുഗദോസ്, നിർമ്മാതാക്കൾ എന്നിവരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിജയ് തന്നെയാണ് ജൂൺ 21-ന് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ട് ആദ്യ പോസ്റ്റർ പുറത്ത് വിട്ടത്. തുടർന്ന് അതെ ദിവസം തന്നെ ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ കൂടി സൺ പിക്ചേഴ്സ് പുറത്തിറക്കിയിരുന്നു.

‘തുപ്പാക്കി’, ‘കത്തി’ എന്നിങ്ങനെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എ ആർ മുരുഗദോസ് വിജയിനെ നായകനാക്കി ഒരുക്കുന്ന സർക്കാരിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് എ ആർ റഹ്‌മാനാണ്.

കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ, യോഗി ബാബു എന്നീ താരങ്ങളും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രശസ്തനായ യുവ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന്റെ ചിത്രീകരണങ്ങൾ ശ്രീകാർ പ്രസാദ് എഡിറ്റ് ചെയ്യുന്നു.

‘ദളപതി 62’ എന്ന പേരിൽ ചിത്രീകരണം പുരോഗമിച്ചിരുന്ന ചിത്രം നിർമ്മിക്കുന്നത് കലാനിധി മാരന്റെ സൺ പിക്ചേഴ്സാണ്.

നിരവധി ചിത്രങ്ങളോട് കിടപിടിക്കാൻ ഒരുങ്ങുകയാണ് വിജയുടെ ദീപാവലി റിലീസ് ആയ ‘സർക്കാർ’. സൂര്യ നായകനായെത്തുന്ന ചിത്രം എൻ ജി കെ ദീപാവലി റിലീസായി നിർമ്മാതാവ് എസ് ആർ പ്രഭു അറിയിച്ചിരുന്നു.

കൂടാതെ അജിത്തിനെ നായകനാക്കി ശിവ ഒരുക്കുന്ന ‘വിശ്വാസം’, വിക്രമിന്റെ ഗൗതം മേനോൻ ചിത്രം ‘ധ്രുവ നച്ചത്തിരം’ എന്നീ ചിത്രങ്ങളും ദീപാവലി റിലീസായാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Google Assistant, Continued Conversation , Google Home, Home Mini, Home Max smart speakers ,

ഇനി ഒറ്റത്തവണ നിർദ്ദേശം നൽകൂ; പണിയെടുക്കാൻ ഗൂഗിൾ അസിസ്റ്റന്റ് റെഡി

Xiaomi , Himo electric bicycle ,unveiled, China,  crowdfunded ,urban riders ,LCD instrument panel 

ഇലക്ട്രിക് ബൈസൈക്കിളുമായി ഷവമി; ഹിമോ അടുത്ത മാസം വിപണിയിൽ