ഒരു വിരൽ പുരച്ചി: വിജയുടെ രാഷ്ട്രീയ പ്രവേശനമോ?

വിജയുടെ സർക്കാരിനായി നാൾക്കുനാൾ പ്രതീക്ഷ വർദ്ധിക്കുകയാണ്. മെർസലിന് ശേഷം എ ആർ റഹ്മാൻ സംഗീതം നൽകുന്ന ഇളയ ദളപതി ചിത്രം എന്ന സവിശേഷതയും ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ‘സിംട്ടാങ്കാരൻ’ എന്ന ഗാനം യൂട്യൂബിൽ 13 മില്യൺ കാഴ്ചക്കാരെ നേടി മുന്നേറുന്നതിനിടയിൽ ഇതാ മറ്റൊരു ഗാനം കൂടി പുറത്തിറക്കിയിരിക്കുകയാണ്.

‘ഒരു വിരൽ പുരച്ചി’ എന്ന് പേര് നൽകിയിരിക്കുന്ന ഗാനം കടുത്ത രാഷ്ട്രീയ നിലപാടുകളും വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട്. എ ആർ റഹ്മാൻ, ശ്രീനിധി വെങ്കടേഷ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം  ഇതിനോടകം ട്വിറ്ററിൽ ചർച്ചാ വിഷയമായിക്കഴിഞ്ഞു.

ആദ്യ ഗാനം രചിച്ച വിവേക് തന്നെയാണ് ഈ ഗാനത്തിനായും തൂലിക ചലിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തതയാൽ ശ്രദ്ധേയമാവുകയാണ് യുവ ഗാനരചയിതാവായ വിവേക്.

ചലച്ചിത്ര താരങ്ങൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന  തമിഴകത്ത് വിജയ് എന്ന നായകന്റെ രാഷ്ട്രീയ പ്രവേശന സൂചന നൽകുന്നതാണോ ഈ ചിത്രമെന്നും സംശയിക്കുന്നവരുണ്ട്. അത്തരത്തിൽ സൂചനകൾ നൽകുന്ന ചില ചിത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.

എ ആർ മുരുഗദോസ്- വിജയ് കൂട്ടുകെട്ടിൽ തയാറാകുന്ന മൂന്നാമത് ചിത്രമാണ് സർക്കാർ. കീർത്തി സുരേഷ്, നായികയായെത്തുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, പാല കറുപ്പയ്യ എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ ഓഡിയോ അവകാശം സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്.  ഗാന്ധി ജയന്തി ദിനത്തിൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്തുവാനാണ് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് നിശ്ചയിച്ചിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് 2018 നവംബർ 6നാണ് സർക്കാർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഭഗവാൻ കൃഷ്ണനിൽ നിന്ന് ജാക്ക് സ്പാരോയിലേക്ക് 

പാറശ്ശാല-കാസര്‍ഗോഡ് മലയോര ഹൈവേ യാഥാര്‍ത്ഥ്യത്തിലേക്ക്