Vijay Sethupathi,Junga, trailer, Rowthiram, Mani Ratnam, fun, filled,  Sye Raa Narasimha Reddy, Chiranjeevi, Chekka Chivantha Vaanam,
in , ,

ഒരു പിടി ചിത്രങ്ങളുമായി വിജയ് സേതുപതി; തകർപ്പൻ ട്രെയിലറുമായി ജുങ്ക

‘വിക്രം വേദ’യിലെ തകർപ്പൻ പ്രകടനത്തിന് ശേഷം വിജയ് സേതുപതി ( Vijay Sethupathi ) നായകനായെത്തുന്ന ചിത്രമാണ് ‘ജുങ്ക’. മഡോണ സെബാസ്റ്റ്യൻ, സയ്യീഷ എന്നിവരും സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി.

നർമ്മത്തിന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റർ ചിത്രമായാണ് ട്രെയിലറിലൂടെ ‘ജുങ്ക’ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ‘സൂദ് കവ്വും’ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി തന്റെ വ്യത്യസ്തമായ ശൈലിയിൽ നർമ്മമുള്ള ഡോൺ ആയി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നായകൻ കൃത്യമായ ബഡ്ജറ്റ് നിശ്ചയിച്ച് ജീവിക്കുകയും അതിലൂടെ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന നർമ്മ മുഹൂർത്തങ്ങളുമാണ് ട്രെയിലർ പ്രേക്ഷകന് സമ്മാനിക്കുന്നത്.

‘രൗദ്രം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോകുൽ സംവിധാനം ചെയ്യുന്ന ‘ജുങ്ക’ വിജയ് സേതുപതി തന്നെയാണ് നിർമ്മിക്കുന്നത്. രാധ രവി, സുരേഷ് മേനോൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ മുഖ്യമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിരഞ്ജീവി നായകനാകുന്ന ‘സയ് രാ നരസിംഹ’ എന്ന തെലുങ്ക് ചിത്രത്തിലും വിജയ് സേതുപതി അഭിനയിക്കുന്നു. കൂടാതെ മണി രത്‌നം ഒരുക്കുന്ന ‘ചെക്ക ചിവന്ത വാനം’ എന്ന ബിഗ് ബഡ്ജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിൽ നായകരിൽ ഒരാളെയും താരം അവതരിക്കുന്നുണ്ട്.

ഈ വർഷം തന്നെ ആ ചിത്രം പുറത്തിറങ്ങും. ‘സൂപ്പർ ഡീലക്സ്’ എന്ന ത്യാഗരാജ കുമാരരാജാ ചിത്രത്തിൽ ട്രാൻസ്‌ജെൻഡറായും വിജയ് സേതുപതി അഭിനയിക്കുവാനൊരുങ്ങുകയാണ്.

സിദ്ധാർഥ് വിപിൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഡഡ്‌ലിയാണ്. വി ജെ സാബു ജോസഫ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു.

തമിഴ് ചലച്ചിത്രമേഖലയില്‍ ‘മക്കള്‍ സെല്‍വന്‍’ എന്ന പേരിൽ അറിയപ്പെടുന്ന താരം 2010-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘തെന്‍മാര്‍ക്കു പരുവക്കാറ്റ്’ എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്.

2012-ല്‍ ‘സുന്ദരപാണ്ഡ്യന്‍’ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇദ്ദേഹം പിന്നീട് പിസ്സ, നാനും റൗഡി താന്‍, സേതുപതി, ധര്‍മ ദുരെ, വിക്രം വേദ എന്നീ നിരവധി ചിത്രങ്ങളില്‍ നായകനായി തിളങ്ങിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Congress,KPCC,  VM Sudheeran , press conference, Kerala, blamed, factionalism, group rivalry, senior congress leader, Rajya Sabha seat, 

കോൺഗ്രസിൽ വാക് പോര്; രൂക്ഷ വിമർശനവുമായി വീണ്ടും സുധീരൻ രംഗത്ത്

Vivo NEX S, NEX A ,launched, pop-up selfie cameras, India, smartphone,  handsets,Ultra FullView Display, AMOLED panels

പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി വിവോ നെക്സ് എസ്, നെക്സ് എ വിപണിയിൽ