‘മനോഹരം’ വിനീതിന് പറയാനുള്ളത്

അരവിന്ദിന്റെ അതിഥികൾക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന  ചിത്രമാണ് ‘ മനോഹരം ‘ .  ഫേസ്ബുക്ക് ലൈവ്  വിഡിയോയിലൂടെയാണ്  വിനീത്  തന്റെ  പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്.  ചിത്രത്തിലെ അണിയറപ്രവർത്തകരെ പരിചയപ്പെ ടുത്തുന്നതിനൊപ്പം  പോസ്റ്ററും   റിലീസ് ചെയ്തു.

അൻവർ സാദിഖാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. അപർണ ദാസാണ്  നായിക.  ഇന്ദ്രൻസ്,  അഹമ്മദ് സിദ്ദിഖ്,   ബേസിൽ ജോസഫ്, ദീപക് പരംബോൽ, ഹരീഷ് പേരടി, ഡൽഹി ഗണേഷ്, നിസ്താർ സെയ്‌ട്ട്, കലാരഞ്ജിനി,  മഞ്ജു സുനിൽ,  വീണ നായർ, നന്ദിനി,  ശ്രീലക്ഷ്മി  തുടങ്ങിയവർ  ചിത്രത്തിലുണ്ട് . സംവിധായകരായ  വി.കെ.പ്രകാശും ജൂഡ് ആന്റണി ജോസഫും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്

ജെബിൻ ജേക്കബാണ് ക്യാമറ ചലിപ്പിക്കുന്നത് . സംഗീതം സജീവ് തോമസും  എഡിറ്റിംഗ്  നിതിൻ രാജുമാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പാലക്കാടാണ്. 2019 അവസാനത്തോടെ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.   

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുരസ്‌കാര പ്രഭയിൽ നിമിഷ സജയൻ

പ്രണവപത്മം പുരസ്കാരം മോഹന്‍ലാലിന്