in , ,

വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഏറ്റവും ഉന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരത്തിന് ( Dadasaheb Phalke Award ) സുപ്രസിദ്ധ ബോളിവുഡ് നടന്‍ വിനോദ് ഖന്ന അർഹനായി. മരണാനന്തര ബഹുമതിയായാണ് വിനോദ് ഖന്നയ്ക്ക് പുരസ്‌കാരം.

ചലച്ചിത്ര മേഖലയിലെ സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ആദരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടുന്ന 49-ാമത്തെ വ്യക്തിയാണ് വിനോദ് ഖന്ന. ശേഖര്‍ കപൂറിന്റെ നേതൃത്വത്തിലുള്ള ദേശീയ പുരസ്‌കാര ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

നാല് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് വിനോദ് ഖന്നയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്തെ പരമോന്നത സിനിമ പുരസ്കാരം പിതാവിന് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും പുരസ്കാര ലഭ്യതയില്‍ അതിയായ സന്തോഷമുണ്ടെന്നും വിനോദ് ഖന്നയുടെ മകന്‍ രാഹുല്‍ ഖന്ന ട്വീറ്റ് ചെയ്തു.

1970-80 കാലഘട്ടത്തിലെ ഒരു മുൻനിര നായകനായിരുന്നു ഖന്ന അസുഖങ്ങളെ തുടര്‍ന്ന് 2017 ഏപ്രില്‍ 27-നാണ് വിനോദ് ഖന്ന അന്തരിച്ചത്.

‘അമര്‍ അക്ബര്‍ ആൻ്റണി, ‘ഖുര്‍ബാനി’ എന്നീ ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ച വിനോദ് ഖന്ന 1980 മുതല്‍ ദീര്‍ഘകാലം അഭിനയരംഗത്തു നിന്നും വിട്ടുനിന്നിരുന്നെങ്കിലും പിന്നീട് ചലച്ചിത്ര മേഖലയില്‍ മടങ്ങിയെത്തി.

അഭിനയ രംഗത്തു നിന്ന് രാഷ്ട്രീയത്തിലിറങ്ങിയ വിനോദ് ഖന്ന പാബിലെ ഗുരുദാസ്പുര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

140-ഒാളം ചിത്രങ്ങളിൽ വിനോദ് ഖന്ന അഭിനയിച്ചിട്ടുണ്ട്. മേരേ ആപ്നെ, ഇന്‍സാഫ്, പര്‍വാരിഷ്, കുര്‍ബാനി, ദ ബേര്‍ണിംങ് ട്രെയിന്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച മറ്റ് പ്രശസ്ത ചിത്രങ്ങൾ.

1997-ല്‍ ബിജെപിയില്‍ ചേര്‍ന്ന വിനോദ് ഖന്ന പഞ്ചാബിലെ ഗുരുദാസ്പുരില്‍ നിന്ന് വിജയിച്ച് ലോക്‌സഭാംഗമായി. 1999-ൽ വിജയം ആവര്‍ത്തിച്ച ഖന്ന കേന്ദ്രമന്ത്രിയായി. വിദേശകാര്യം, സാംസ്‌കാരികം, ടൂറിസം എന്നീ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

2004-ലെ തിരഞ്ഞെടുപ്പിലും ഗുരുദാസ്പുരില്‍ നിന്ന് ജയം ആവര്‍ത്തിച്ച ഖന്ന 2009-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. എന്നാൽ 2014-ല്‍ അദ്ദേഹം ഗുരുദാസ്പുരില്‍ നിന്നും വീണ്ടും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Vinod Khanna

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Commonwealth Games 2018, Bajrang Punia, gold, Gold Coast   Wrestler, Bajrang ,wins , Dhanda , Khatri, silver ,India, shooting, 

കോമണ്‍വെല്‍ത്ത് ഗെയിംസ്; പൂനിയയിലൂടെ ഇന്ത്യയ്ക്ക് പതിനേഴാം സ്വര്‍ണ്ണം

മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി