Virat Kohli ,fined ,25% , match fee ,throwing ball , ground, complaining , damp outfield , India ,captain ,pleaded guilty , breaching, Level 1, code of conduct ,received ,one demerit point,third day, second Test ,South Africa , Centurion , International Cricket Council ,umpire,
in ,

മോശം പെരുമാറ്റം; ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിഴ ശിക്ഷ

പ്രിട്ടോറിയ: മൈതാനത്തിൽ മോശമായി പെരുമാറിയതിന് തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോലിയ്ക്ക് ( Virat Kohli ) ഐസിസി ( ICC ) പിഴ ( fine ) ശിക്ഷ വിധിച്ചു. കളിയുടെ സ്പിരിറ്റിന് വിപരീതമായി പെരുമാറിയ കോലി മാച്ച്‌ ഫീസിന്റെ 25 ശതമാനം പിഴ അടയ്ക്കണമെന്ന് ഐസിസി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിലെ മൂന്നാം ദിവസത്തിൽ 25-മത്തെ ഒാവറിലാണ് വിവാദ സംഭവം നടന്നത്. മഴയ്ക്ക് ശേഷം മത്സരം പുനഃരാരംഭിച്ചപ്പോൾ പന്തിന് സ്വിങ് നഷ്‌ടമായിരുന്നു.

മൂന്നാം സെഷനിലുണ്ടായ മഴ കാരണം ഒൗട്ട് ഫീല്‍ഡ് നനഞ്ഞിരിക്കുന്നതായി കോലി അമ്പയര്‍ മൈക്കല്‍ ഗഫിനോട് പരാതി പറഞ്ഞു. ഔട്ട് ഫീൽഡിലെ നനവ് കാരണമാണ് പന്തിന്റെ സ്വിങ് നഷ്‌ടമായതെന്ന് കോലി പരാതിപ്പെട്ടു.

തുടർന്ന് അമ്പയറുമായി വാഗ്‌വാദത്തിൽ ഏർപ്പെട്ട കോലി രോഷത്തോടെ പന്ത് വലിച്ചെറിഞ്ഞു. ഈ സംഭവം ശ്രദ്ധയിൽപ്പെട്ട മാച്ച് റഫറി ക്രിസ് ബ്രോഡ് കൊഹ്‌ലിക്കെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് അച്ചടക്ക സമിതി അമ്പയർമാരായ മൈക്കൽ ഗാഫിന്റെയും പോൽ റൈഫലിന്റെയും മൊഴികൾ എടുത്തു.

ഇന്ത്യന്‍ നായകന്റെ പ്രവര്‍ത്തി കളിയുടെ സ്പിരിറ്റിന് യോജിച്ചതല്ലെന്ന് ഐസിസിയുടെ അച്ചടക്ക സമിതി പ്രതികരിച്ചു. പിഴ ശിക്ഷ ലഭിച്ചതിനെ തുടർന്ന് കോലിയ്ക്ക് ഒരു ഡീമെറിറ്റ് പോയിന്‍റ്  ലഭിച്ചു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു താരത്തിന് നാലില്‍ കൂടുതല്‍ ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ അത് ഒരു സസ്പെന്‍ഷന്‍ പോയിന്റാകും. ഒരു താരത്തിന് രണ്ട് സസ്പെന്‍ഷന്‍ പോയിന്‍റുകള്‍ ലഭിച്ചാല്‍ അയാൾ എന്നെന്നേക്കുമായി ക്രിക്കറ്റിനോട് വിട പറയണമെന്നാണ് ഐസിസിയുടെ ചട്ടം.

Leave a Reply

Your email address will not be published. Required fields are marked *

Indigo, flight, departs, Goa, airport, 14 stranded passengers, alleged,departed ,earlier , scheduled time , announcement, flight's scheduled time ,arrival , Hyderabad, landed , Indigo spokesperson ,

വിമാനം നേരത്തെ പുറപ്പെട്ടു; 14 പേരുടെ യാത്ര മുടങ്ങിയത് വിവാദമായി

Haj subsidy, withdraws, govt, students, education, pilgrims, decision, empowering minorities, appeasement, Minority Affairs Minister, Mukhtar Abbas Naqvi, subsidy, Supreme court, Air India,

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി; പണം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പഠനത്തിന്