Virendra Kumar, MP, resignation,Nitish kumar , JD (U), Kerala leader, Bihar Chief Minister, SJD, Kerala, meeting, decision, LDF, UDF, member of the parliament, politician,
in ,

വീരേന്ദ്രകുമാര്‍ എം പി സ്ഥാനം രാജി വയ്ക്കുന്നു

കോഴിക്കോട്: രാജ്യസഭാ എംപി (MP) സ്ഥാനം രാജിവയ്ക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍ (Virendra Kumar) അറിയിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്നും വിരേന്ദ്രകുമാര്‍ വ്യക്തമാക്കി.

എംപി വീരേന്ദ്രകുമാര്‍ എംപി രാജ്യസഭാംഗത്വം രാജിവെയ്ക്കുന്നതിനോടൊപ്പം തന്നെ ജെഡിയു കേരളഘടകവും പാര്‍ട്ടി വിടുമെന്നാണ് റിപ്പോർട്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ് കേരള ഘടകം പാര്‍ട്ടി വിടുന്നത്.

ജെഡിയു വിടുന്നതോടെ പഴയ സോഷ്യലിസ്റ്റ് ജനതാദള്‍(എസ്ജെഡി) പുനരുജ്ജീവിപ്പിക്കാനാണ് വീരേന്ദ്രകുമാറിന്റെ തീരുമാനമെന്നാണ് സൂചന. എന്നാല്‍ ജെഡിയു കേരള ഘടകം ജെഡിഎസുമായി ലയിക്കുന്നുവെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.

നിലവില്‍ താനും തന്റെ പാര്‍ട്ടിയും യുഡിഎഫിന്റെ ഭാഗമാണെന്നും എല്‍ഡിഎഫുമായും ജെഡിഎസുമായും ഇതുസംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എല്‍ഡിഎഫിലേക്ക് പോകാന്‍ വ്യക്തിപരമായി താല്‍പ്പര്യമുണ്ടോ എന്നോ ചോദ്യത്തിന്, അത് തന്റെ വ്യക്തിപരമായ തീരുമാനമല്ലെന്നും, പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മറുപടി നല്‍കി. ഡിസംബര്‍ 15നകം എംപി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെയ്ക്കുമെന്നാണ് റിപ്പോർട്ട്.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ലയിക്കാന്‍ തീരുമാനിച്ചതിനെ തുടർന്ന് പ്രതിരോധത്തിലായ കേരളഘടകം തുടര്‍ന്ന് നടന്ന നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടി വിടാന്‍ തീരുമാനമെടുത്തത്. അതേസമയം, ജെഡിഎസുമായി ലയിച്ച്‌ എല്‍ഡിഎഫിലേക്ക് പോകണമെന്നും ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുള്ളതായി സൂചനയുണ്ട്.

അതേസമയം യുഡിഎഫില്‍ നിന്ന് ഒരു പാര്‍ട്ടി പോലും വിട്ടുപോകില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജെഡി-യു യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വീരേന്ദ്രകുമാര്‍, ശ്രേയാംസ്കുമാര്‍, വര്‍ഗീസ് ജോര്‍ജ് തുടങ്ങിയ നേതാക്കന്മാരുമായി താന്‍ സംസാരിച്ചിരുന്നതായും മുന്നണി മാറ്റത്തെക്കുറിച്ച്‌ അവരാരും തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mouthwash, health, new study, risk, diabetes, blood pressure, increase, patients, research, hygiene, mouth, clean, New research , mouthwashes , sugar level, blood, published , journal ,Nitric Oxide, anti- bacterial ingredients, oral microbes

മൗത്ത് വാഷ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമോ?

E Chandrasekharan Nair, died, former minister, communist, food minister, kerala, death, passed away, Maveli stores, Nayanar, government, MLA, tourism,

മുന്‍ മന്ത്രി ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു