വിവോയുടെ നെക്സ എ, നെക്സ എസ് ഇന്ത്യൻ വിപണിയിലെത്തുന്നു

Vivo , Nex S, Nex A ,India ,launch ,date ,July 19,specifications , price, smartphones,

സ്മാർട്ട് ഫോൺ ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിവോ നെക്സയുടെ പുതിയ പതിപ്പുകൾ ഇന്ത്യ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കമ്പനി. പ്രമുഖ ചൈനീസ് സാങ്കേതിക കമ്പനി വിവോ ( Vivo ) നെക്സ എ, നെക്സ എസ് എന്നിങ്ങനെയുള്ള രണ്ട് സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കുന്നത്.

ജൂലൈ 19-ന് നടക്കുന്ന ചടങ്ങിൽ വച്ച് കമ്പനി പുതിയ ഫോണുകൾ അവതരിപ്പിക്കും. കമ്പനി തന്നെ പുറത്തുവിട്ട ക്ഷണക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ കമ്പനി നെക്സ എ മാത്രമാണോ അതോ നെക്സ എസും ചടങ്ങിൽ അവതരിപ്പിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല. നെക്സ എയുടെ 40000 രൂപയും നെക്സ എസിന്റേത് 50000 രൂപയുമാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില . നിലവിൽ ഇന്ത്യയിലുള്ള വിവോയുടെ ഫ്ലാഗ്ഷിപ് മോഡലായ X21 ന്റെ വില 35999 രൂപയാണ്.

Vivo , Nex S, Nex A ,India ,launch ,date ,July 19,specifications , price, smartphones,

നെക്സ എസിന്റെ പ്രത്യേകത

19.3: 9 അനുപാതത്തിലുള്ള 1080 x 2316 ഫുൾ എച്ച്ഡി റെസല്യൂഷനോടു കൂടിയ 6.59 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിരിക്കുന്നത്.

8 ജിബി റാമുള്ള ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ ഒക്ട കോർ 845 ചിപ്പ് സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് വ്യത്യസ്ഥ സ്റ്റോറേജുകളിലായിട്ടാണ് നെക്സ എസ് വരുന്നത്.

12 എംപി, 5എംപി എന്നിങ്ങനെ ഡ്യൂവൽ ക്യാമറ സവിശേഷതയോടു കൂടിയാണ് ഫോൺ വരുന്നത്. സെൽഫികൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള 8 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിൽ ഉള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയിൽ ഫിംഗർ പ്രിന്റ് സെൻസർ സംവിധാനം നൽകിയിട്ടുണ്ട്.

22w അതിവേഗം ചാർജിങ് സംവിധാനമുള്ള 4000mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആൻഡ്രോയ്ഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്

വിവോ നെക്സ എയുടെ സവിശേഷതകൾ

നെക്സ എസിന്റെ അതേ ഡിസ്പ്ലേ സവിശേഷതയുമായിട്ടാണ് നെക്സ എ വരുന്നത്. 19.3: 9 അനുപാതത്തിലുള്ള 1080 x 2316 ഫുൾ എച്ച്ഡി റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് നെക്സ എയ്ക്കും നല്കിരിക്കുന്നത്.

അഡ്രിനോ 616 ജിപിയുള്ള ഒക്ട കോർ 710 ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസ്സറാണ് ഫോണിന് കരുത്ത് പകരുന്നത്. 6ജിബി റാമുള്ള ഫോണിൽ 128ജിബി മെമ്മറി സ്റ്റോറേജാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

12എംപി. 5എംപി ഡ്യൂവൽ ക്യാമറ സംവിധാനമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. സെൽഫിയ്ക്ക് വേണ്ടി 8എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉൾപ്പെടുത്തിരിക്കുന്നത്.

Vivo , Nex S, Nex A ,India ,launch ,date ,July 19,specifications , price, smartphones,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 

മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ ചേതോവികാരമെന്താവാം?

Kerala, roads, traffic, travellers, jokes, vehicles, comedy, accidents, auto rickshaw, bus, lorry, car, two wheelers, bike, women, pride, over taking, indicator, drivers, crossing, pedestrian, streets,

പൊതു നിരത്തുകളിലെ മലയാളിത്തമാശകൾ