പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി വിവോ നെക്സ് എസ്, നെക്സ് എ വിപണിയിൽ

Vivo NEX S, NEX A ,launched, pop-up selfie cameras, India, smartphone,  handsets,Ultra FullView Display, AMOLED panels

ആരാധകർ ഏറെ കാത്തിരുന്ന വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി. നെക്സ് എസ്, നെക്സ് എ ( Vivo NEX S ) എന്നി രണ്ട് കിടിലൻ സ്മാർട്ട് ഫോണുകളാണ് വിപണി കീഴടക്കാൻ ഇത്തവണ എത്തിയിരിക്കുന്നത്.

വിവോ മുൻപ് അവതരിപ്പിച്ച അപെക്സ് എന്ന കോൺസെപ്റ്റ് മോഡലാണ് ഇതോടെ യാഥാർഥ്യമാക്കുന്നത്. സെൽഫി പ്രേമികളുടെ മനകവരുന്ന പോപ്പ് അപ്പ് സെൽഫി ക്യാമറയാണ് നെക്സ് എസ്, നെക്സ് എ യുടെ പ്രധാന സവിശേഷത.

ഇരുഫോണുകൾക്കും 2316 x 1080 പിക്സലോടുകൂടിയ അൾട്രാ ഫുൾവ്യൂ ഡിപ്ലയാണ് ഉപയോഗിച്ചിരിക്കുന്നത്. 6. 59 ഇഞ്ച് അമോലെഡ് പാനലുകളാണ് ഫോണുകൾക്ക് നൽകിയിരിക്കുന്നത്.

ഫിംഗർ പ്രിന്റ് സെൻസറോടു കൂടിയ ഡിസ്‌പ്ലേയാണ് നെക്സ് എസിൽ ഉള്ളത്. ഫിംഗർ പ്രിന്റ് സെൻസറിന് പത്ത് ശതമാനം വേഗതയും 50 ശതമാനം കൃത്യതയും ഉണ്ട്.

2.2GHz ഒക്ട- കോർ സ്നാപ്ഡ്രാഗൺ 845 SoC പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. എട്ട് ജിബി റാമുള്ള ഫോണിൽ മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടു കൂടി 256 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

Vivo NEX S, NEX A ,launched, pop-up selfie cameras, India, smartphone,  handsets,Ultra FullView Display, AMOLED panels

ഇനി നെക്സ് എയുടെ സവിശേഷത നോക്കുകയാണെങ്കിൽ സ്നാപ്ഡ്രാഗൺ 710 SoC പ്രോസസ്സറാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലാക്കാം.

6ജിബി റാമുള്ള ഫോണിൽ മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടുകൂടി 128ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

എന്നാൽ നെക്സ് എ യിൽ ഫിംഗർ പ്രിന്റ് സെൻസർ ഫോണിന്റെ പിൻവശത്താണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നെക്സ് എസിന്റെ പിൻഭാഗത്ത് ഡ്യൂവൽ ക്യാമറായാണ് ഉള്ളത്. 12എംപി പ്രൈമറി സെൻസറും 5 എംപി സെക്കൻഡറി ക്യാമറയുമാണ് ഇതിന്റെ സവിശേഷത.

8 എംപി പോപ്പ് അപ്പ് സെൽഫി ക്യാമറ ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. 4000mAh ബാറ്ററിയാണ് ഫോണിന് നല്കിരിക്കുന്നത്.

vivo-nex-s-nex-a-launched-pop-up-selfie-cameras-blivenews.com

ആൻഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായ വിവോയുടെ ഫൺടച്ച് ഒഎസ് 4.0 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതയോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

നെക്സ് എ യുടെയും നെക്സ് എസിന്റെയും സവിശേഷതകൾ എല്ലാം ഒരുപോലെയാണ്.

നെക്സ് എസിനെ പോലെ നെക്സ് എ-യും ആൻഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായ വിവോയുടെ ഫൺടച്ച് ഒഎസ് 4.0 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതയോടു കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

വിവോ നെക്സ് എസിന്റെ ഇന്ത്യൻ വില 47300 രൂപയും, നെക്സ് എ യുടെ വില 41,000 രൂപയുമാണ്.

Vivo NEX S, NEX A ,launched, pop-up selfie cameras, India, smartphone,  handsets,Ultra FullView Display, AMOLED panels

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Vijay Sethupathi,Junga, trailer, Rowthiram, Mani Ratnam, fun, filled,  Sye Raa Narasimha Reddy, Chiranjeevi, Chekka Chivantha Vaanam,

ഒരു പിടി ചിത്രങ്ങളുമായി വിജയ് സേതുപതി; തകർപ്പൻ ട്രെയിലറുമായി ജുങ്ക

Monsoon threat , Kerala, Kozhikode, land slide, heavy rain, educational institutions, holiday, district collector, death, missing, houses, road, block,

ജനജീവിതം താറുമാറാക്കി കാലവര്‍ഷം തുടരുന്നു, കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍